ചന്ദ്രനില്‍ അശോക സ്തംഭം പതിപ്പിക്കും; ചന്ദ്രയാന്റെ ലക്ഷ്യങ്ങള്‍ ഇങ്ങനെ, വീഡിയോയുമായി ഇസ്രോ
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 വെള്ളിയാഴ്ച്ച ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തിയതായി ഇസ്രോ അറിയിച്ചിരുന്നു. ഇതിനായി ത്രസ്റ്റര്‍ എഞ്ചിനും ആദ്യമായി പ്രവര്‍ത്തിപ്പിച്ചു. പേടകത്തിന്റെ അന്തിമ ഘട്ട കുതിപ്പിനായിട്ടാണ് ത്രസ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ചതെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. ജൂലായ് 18, 20, 25 തിയതികളിലും തുടര്‍ ജ്വലനങ്ങള്‍ നടത്തി ഭ്രമണപഥത്തില്‍ മാറ്റം വരുത്തും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഓഗസ്റ്റ് 23നായിരിക്കും ചന്ദ്രയാന്‍-3 ലാന്‍ഡ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡറും, റോവര്‍ മോഡ്യൂളുമാണ് ഈ പേടകത്തിനുള്ളത്. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നുള്ള ഡാറ്റ ശേഖരിക്കലാണ് ഇവയുടെ ലക്ഷ്യം.5 ഘട്ടങ്ങളിലായി നാല് ലക്ഷം കിലോമീറ്റര്‍ വരെ എത്തിച്ചശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം കടക്കുക. അതേസമയം ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങിയാല്‍ ഈ റോവറിന് ഡാറ്റ ശേഖരിക്കല്‍ മാത്രമല്ല ജോലി.

പ്രഗ്യാന്‍ റോവര്‍ ഐഎസ്ആര്‍ഒയുടെ മുദ്ര പതിപ്പിക്കുകയാണ് ചെയ്യുന്ന മറ്റൊരു. ചന്ദ്രനില്‍ ഇന്ത്യയുടെ അശോക സ്തംഭത്തിന്റെ മുദ്ര പതിപ്പിക്കും. ചന്ദ്രനില്‍ ഇന്ത്യയുടെ ആധിപത്യം കൂടി കാണിക്കുന്നതാണ് ഈ നടപടി. അശോക സ്തംഭം പതിപ്പിക്കുന്നത് റോവറിന്റെ സാന്നിധ്യം അറിയിക്കാനും കൂടിയാണ്. ഇതിന്റെ വീഡിയോ ഐഎസ്ആര്‍ഒ വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രയാന്‍-3 മിഷനിന്റെ കുറച്ച് ദൃശ്യങ്ങളാണ് ഇതില്‍ ഉള്ളത്. വീഡിയോയില്‍ അശോക സ്തംഭം പതിപ്പിക്കുന്ന കാര്യം പറയുന്നുണ്ട്.
അതേസമയം ചന്ദ്രയാന്‍ 3 പേടകം ഇപ്പോള്‍ കൂടിയ ദൂരം 41762 കിലോമീറ്ററും കുറഞ്ഞ ദൂരം 173 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഉള്ളത്. ഇന്ന് ചെറിയൊരു ജ്വലനത്തിലൂടെ കുറഞ്ഞ ദൂരം 220 കിലോമീറ്ററാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം കടക്കുന്നതിന് ജൂലായ് 3നും ഓഗസ്റ്റ് ഒന്നിനും ഇടയിലായിരിക്കുമെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications