രാജസ്ഥാന്റെ പേര് കര്‍തവ്യസ്ഥാന്‍ എന്നാക്കുമോ; രാജ്പഥിന്റെ പേര് മാറ്റത്തെ പരിഹസിച്ച് ശശി തരൂര്‍
ദില്ലി: രാജ്പഥിന്റെ പേര് മാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്പഥിന്റെ പേര് കര്‍തവ്യ പഥ് എന്നാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്. അങ്ങനെയങ്കില്‍ എല്ലാ രാജ്ഭവനും ഇനി മുതല്‍ കര്‍തവ്യ ഭവന്‍ എന്ന് പേരിലാണോ അറിയപ്പെടുകയെന്നും തരൂര്‍ ചോദിച്ചു.
രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ കര്‍തവ്യസ്ഥാന്‍ എന്നാക്കി മാറ്റുമോ എന്നും തരൂര്‍ ചോദിച്ചു. മോദി സര്‍ക്കാരിന്റെ പേരുമാറ്റത്തിനോട് പരിഹാസ രൂപേണയാണ് തരൂര്‍ പ്രതികരിച്ചത്.

സാമാന്യ ബുദ്ധിയുള്ള ആരും ഈ പേരുമാറ്റത്തോട് ഇത്തരത്തില്‍ പ്രതികരിച്ച് പോകുമെന്ന് തരൂര്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയും ഇതേ കാര്യം തന്നെയാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇനി മുതല്‍ എല്ലാ രാജ് ഭവനും കര്‍തവ്യ ഭവനായിട്ടാണോ അറിയപ്പെടുകയെന്ന് അവര്‍ ചോദിച്ചിരുന്നു.
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
പുതിയ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ കര്‍തവ്യധാനി എക്‌സ്പ്രസ്സിലായിരിക്കും യാത്ര ചെയ്യുകയെന്നും മഹുവ മൊയിത്ര പരിഹസിച്ചു. നേരത്തെ മുന്‍ ബീഹാര്‍ മന്ത്രിയായിരുന്ന മംഗള്‍ പാണ്ഡെയെ ബംഗാളിന്റെ ചുമതലക്കാരനായി നിയമിച്ചിരുന്നു ബിജെപി.
അതേസമയം രാജ്പഥിന്റെ പേര് മാറ്റിയ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ വഴിവെച്ചിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍തവ്യപഥ് ഉദ്ഘാടനം ചെയ്തത്. പൊതുജനത്തെ പങ്കാളികളാക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്ന തീരുമാനമാണ് ഇതെന്ന് മോദി പറഞ്ഞിരുന്നു.
മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. രാജ്പഥ് എന്നത് അടിമത്തത്തിന്റെ ചിഹ്നമാണ്. ഇന്നത്തെ ചരിത്രത്തിന്റെ ഭാഗമാണ് അത്. അത് എല്ലാ കാലത്തേക്കുമായി നമ്മള്‍ മായ്ച്ച് കളയുകയാണെന്നും മോദി പറഞ്ഞു.
രാജ്പഥിന് പിന്നിലുള്ള വൈകാരികതയും ഘടനയും അടിമത്തം നിറഞ്ഞതാണ്. പഴയ കാലത്തെ സൂചിപ്പിക്കുന്നതാണ് അത്. ഇന്ന് അതിന്റെ ആര്‍ക്കിടെക്ച്ചര്‍ മാറിയിരിക്കുകയാണ്. അതിന്റെ ആവേശവും ഓര്‍മകളുമെല്ലാം മാറിയിരിക്കുകയാണ്. കടമകള്‍ ഓര്‍മിപ്പിക്കുന്നതായിരിക്കും കര്‍തവ്യപഥ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ യുദ്ധ സ്മാര്‍കം മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്നതാണ് ഇതിന്റെ പാത.












Click it and Unblock the Notifications