Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്ല; കര്‍ശന നിയന്ത്രണവുമായി ചെന്നൈ

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ടിക്കറ്റുകള്‍ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൗണ്ടറില്‍ കാണിക്കണം.

സീസണ്‍ ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാരും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴയൊടുക്കേണ്ടിവരുമെന്നും നിര്‍ദേശത്തിലുണ്ട്.

ജനുവരി 10 മുതല്‍ 31 വരെയായിരിക്കും നിയന്ത്രണമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. സതേണ്‍ റെയില്‍വേയുടെ ചെന്നൈ ഡിവിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 50 ശതമാനം സീറ്റ് കപ്പാസിറ്റിയാണ് ട്രെയിനില്‍ അനുവദിക്കുക.

train

പ്രതിദിനം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. സംസ്ഥാനത്ത് വെള്ളിയാഴ്ച പുതുതായി 8,981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8 മരണങ്ങളും സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെന്നൈയില്‍ മാത്രം 4,531 കേസുകളുണ്ട്. ചെങ്കല്‍പേട്ടില്‍ 1,039, തിരുവള്ളൂര്‍ 514, കോയമ്പത്തൂര്‍ 408, കാഞ്ചീപുരം 257, വെല്ലൂര്‍ 216, തിരുച്ചിറപ്പള്ളി 184, തൂത്തുക്കുടി 160, മധുരൈ 149, തിരുപ്പൂര്‍ 127, സേലം 127, സേലം 114, കന്യാകുമാരി 113, തിരുപ്പൂര്‍, തിരുപ്പേട്ട 113, കന്യാകുമാരി 111. , ഈറോഡ് 103 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നിലവില്‍ 30,817 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം ആരോഗ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ശനിയാഴ്ച ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

തമിഴ്നാട്ടില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ ബുധനാഴ്ച മുതല്‍ തമിഴ്‌നാട്ടില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 വരെ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 280 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പുതുച്ചേരിയില്‍ പുതിയ കേസുകളുടെ എണ്ണം 1,30,278 ആയി ഉയര്‍ന്നു. പുതുച്ചേരിയില്‍ 234, കാരയ്ക്കല്‍ 27, മാഹി 19 എന്നിങ്ങനെയാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+