പൂജാരിയ്ക്ക് ചെക്ക്; വധുവിന് ശൗചാലയം, മോദിയുടെ ഇന്ത്യ കംപ്ലീറ്റ് ക്യാഷ്‌ലെസ്സ്!!

  • By: Sandra
Subscribe to Oneindia Malayalam

ജംഷഡ്പൂര്‍: ഇന്ത്യ കറന്‍സി രഹിത ഇന്ത്യയാകുന്നതിന്റെ ഭാഗമായുള്ള ഒരു വിവാഹതമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച പൂജാരിയ്ക്ക് പ്രതിഫലം ചെക്കായും നവവധുവിനുള്ള സ്ത്രീധനമായി ശൗചാലയവുമാണ് നല്‍കിയത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വരന്റെ വീട്ടില്‍ ശൗചാലയത്തിനുള്ള പണി തുടങ്ങുകയും ചെയ്തു.

ഡെപ്യൂട്ടി കളക്ടറുടെ ഇടപെടലോടെ നടന്ന സംസ്ഥാനത്തെ ആദ്യ ക്യാഷ്‌ലെസ്സ് വിവാഹത്തിന് സാക്ഷിയാവാന്‍ ഗ്രാമത്തിലുള്ളവരെല്ലാം എത്തിയിരുന്നു. വരന്റെയും വധുവിന്റെയും പേരില്‍ സംയുക്തമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഇരുവര്‍ക്കുമുള്ള സമ്മാനത്തുക ബന്ധുക്കള്‍ ചെക്കായി നല്‍കിയത്.

 ജനശ്രദ്ധയില്‍ വിവാഹം

ജനശ്രദ്ധയില്‍ വിവാഹം

ഇതിഹാസ ഗ്രാമത്തിലെ ചക്രധര്‍പൂര്‍ ജില്ലയിലെ താമസക്കാരായ സുനിതയും ഭാഡിയ ഗ്രാമത്തിലെ സുഭാഷ് നായകും തമ്മിലുള്ള വിവാഹമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്.

ഇരു വീട്ടുകാരും

ഇരു വീട്ടുകാരും

വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെയും വധുവിന്റെയും വീച്ചടുകാര്‍ ചേര്‍ന്ന് തീരുമാനിച്ചതു പ്രകാരമാണ് വരന്റെ വീട്ടില്‍ ശൗചാലയം നിര്‍മിക്കാന്‍ തീരുമാനമായത്.

 കളക്ടറുടെ പ്രഖ്യാപനം

കളക്ടറുടെ പ്രഖ്യാപനം

ഞായറാഴ്ച ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ വിവാഹ ദിവസത്തിന് മുമ്പുതന്നെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ സഞ്ജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ക്യാഷ്‌ലെസ്സായാലോ

ക്യാഷ്‌ലെസ്സായാലോ

ഡെപ്യൂട്ടി കളക്ടര്‍ സഞ്ജയ് കുമാറാണ് ഇരു വീട്ടുകാരെയും കറന്‍സി രഹിത വിവാഹത്തെക്കുറിച്ച് ബോധിപ്പിച്ചത്. ഇതോടെ വിവാഹത്തിനാവശ്യമായ പച്ചക്കറി, സ്വര്‍ണ്ണം എന്നിവയുള്‍പ്പെടെ വിവാഹത്തിനാവശ്യമായ എല്ലാ ചെലവുകളും ക്യാഷ്‌ലെസ്സായാണ് നടത്തിയത്.

 പൂജാരിയ്ക്ക് ചെക്ക്

പൂജാരിയ്ക്ക് ചെക്ക്

വിവാഹത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ച പൂജാരിയ്ക്ക് ദക്ഷിണ നല്‍കിയതും ദമ്പതികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കിയതും ചെക്കായിട്ടായിരുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ഈ നീക്കത്ത പിന്തുണച്ചു.

നോട്ട് നിരോധനം

നോട്ട് നിരോധനം

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ കറന്‍സി രഹിത വിവാഹമായിരുന്നു ഇതെന്ന് ഡെപ്യൂട്ടി കളക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

സംയുക്ത ബാങ്ക് അക്കൗണ്ട്

സംയുക്ത ബാങ്ക് അക്കൗണ്ട്

വരന്റെയും വധുവിന്റെയും പേരില്‍ സംയുക്തമായി ആരംഭിച്ച അക്കൗണ്ടിന്റെ എടിഎം കാര്‍ഡ് വിവാഹത്തിന് ശേഷം കൈമാറിയെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കുന്നു. ഗ്രാമം മുഴുവന്‍ ക്യാഷ്‌ലെസ്സ് വിവാഹത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു.

English summary
It was a marriage with a difference. A cashless wedding was solemnised at a temple at Badia in East Singhbhum district within hours of a toilet being built at the groom's house.
Please Wait while comments are loading...