ഛത്തീസ്ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കും, വോട്ടുവിഹിതം കുറയും; ; മനോരമ ന്യൂസ്-വിഎംആർ സർവേ
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് മനോരമ ന്യൂസ് വി എം ആർ സർവേ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച 68 സീറ്റിൽ നിന്ന് ഇത്തവണ 53 മുതൽ 58 വരെ സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് സർവേ ഫലം പറയുന്നത്.
ബി ജെ പി ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സർവേ പറയുന്നത്. 28 മുതൽ 34 സീറ്റ് വരെ ബി ജെ പിക്ക് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. 2018 ൽ 15 സീറ്റാണ് ബി ജെ പി നേടിയിരുന്നത്. മറ്റുള്ളവർ 7 സീറ്റ് നേടുമെന്നാണ് സർവേ പറയുന്നത്. 90 സീറ്റുകളിലേക്കാണ് ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് നടക്കുന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

2018 ൽ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ ബി ജെ പിയും ഭരണ തുടർച്ചയ്ക്കായി കോൺഗ്രസും കനത്ത പ്രചാരണമാണ് നടത്തുന്നത്. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്, നവംബർ 7. 17 തീയതികളിലായിട്ടാണ് വോട്ടെടുപ്പ്. നവംബർ ഏഴിന് 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
ഛത്തീസ്ഗഢ് കോൺഗ്രസ് അധികാരത്തിൽ കയറുമെന്ന് ടൈംസ് നൗ - ഇ ടി ജി റിസർച്ച് സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് 51 - 59 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പറയുന്നത്. ബി ജെ പിക്ക് 27 - 35 സീറ്റുകൾ ലഭിക്കുമെന്നും ടൈംസ് നൗ -ഇ ടി ജി റിസർച്ച് സർവേ പ്രൊജക്ഷൻ പറയുന്നു. മറ്റ് പാർട്ടികള് 2- 6 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്.
സർഗുജ, റായ്പൂർ, ദുർഗ് മേഖലകളിൽ കോൺഗ്രസ് തൂത്ത് വാരാനുള്ള സാധ്യതയാണ് പറയുന്നത്. മേഖലയിലെ 14 സീറ്റുകളിൽ 11 -13 സീറ്റുകൾ വരെ നേടി സർഗുജയിൽ പാർട്ടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ആകുമെന്നാണ് പറയുന്നത്.
ദുർഗിലെ 20 സീറ്റുകളിൽ കോൺഗ്രസിന് 13-17 സീറ്റുകളും ബി ജെ പി 4-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം. റായ്പൂരിൽ 20 സീറ്റുകളിൽ 10 - 12 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നാണ് പ്രതിക്ഷിക്കുന്നത്. ബി ജെ പി 4 - 6 സീറ്റുകൾ നേടുമെന്നാണ് പ്രവചനം,
സർവേ പ്രകാരം കോൺഗ്രസിന് 42.30% വോട്ട് വിഹിതമുണ്ടാകും. ഇത് ബി ജെ പിയുടെ പ്രവചിച്ച വോട്ട് ഷെയറായ 39.3 ശതമാനത്തെക്കാൾ 3 ശതമാനം കൂടുതലാണ്.












Click it and Unblock the Notifications