ഗുജറാത്തിനടുത്ത് 350 നിലവറകള്‍; പാകിസ്താന്റെ കളികള്‍ പൊളിഞ്ഞു!! തെളിവുകള്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയെ ഏത് സമയവും ആക്രമിക്കാന്‍ പര്യാപ്തമായ ഒരുക്കങ്ങള്‍ പാകിസ്താനും ചൈനയും നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്ന വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി ഒളിത്താവളങ്ങളും നിലവറകളും പാകിസ്താന്‍ സൈന്യം ഒരുക്കിയെന്ന വ്യക്തമായ വിവരം ലഭിച്ചു. ചൈനീസ് സൈന്യത്തിന്റെ സഹായത്തോടെയാണ് പാകിസ്താന്റെ നീക്കം.

ആജ് തക്ക് ചാനലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രഹസ്യാന്വേഷണ സംഘങ്ങള്‍ പ്രതിരോധ മന്ത്രാലയത്തെ ഇതുസംബന്ധിച്ച് നേരത്തെ ഉണര്‍ത്തിയിട്ടുണ്ട്. ചൈനയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരേ നീങ്ങുന്നുവെന്ന വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളിലാണ് നിലവറകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദീകരിക്കാം...

ഇന്ത്യ ഗള്‍ഫ് വിപണി കീഴടക്കും; ചാബഹാറില്‍ നിന്ന് കുതിച്ചുചാട്ടം!! അന്തംവിട്ട് പാകിസ്താനും ചൈനയും

രഹസ്യ നിലവറികള്‍

രഹസ്യ നിലവറികള്‍

ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളിലാണ് ചൈനീസ് സഹായത്തോടെ പാകിസ്താന്‍ രഹസ്യ നിലവറികള്‍ നിര്‍മിച്ചിട്ടുള്ളത്. 350 ലധികം നിലവറകള്‍ നിര്‍മിച്ചുവെന്ന് ആജ് തക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വളരെ പ്രയാസമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു

പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു

വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലുള്ള കല്ലുകളാണ് നിലവറകള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. സര്‍ക്കാരിന് ഇതുസംബന്ധിച്ച് ചില സൂചനകള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഈ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

അതിര്‍ത്തിയില്‍ റോഡ് നിര്‍മാണവും

അതിര്‍ത്തിയില്‍ റോഡ് നിര്‍മാണവും

മന്ത്രി മൂന്ന് തവണയാണ് സംശയകരമായ മേഖലയില്‍ അടുത്തിടെ സന്ദര്‍ശിച്ചിട്ടുള്ളത്. നിലവറകള്‍ കണ്ടെത്തുന്നത് എളുപ്പമാക്കാന്‍ വേണ്ടി ആയിരുന്നു മന്ത്രിയുടെ സന്ദര്‍ശനങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി മേഖലിയല്‍ പാകിസ്താന്‍ റോഡ് നിര്‍മാണവും നടത്തുന്നുണ്ട്.

തുരങ്കങ്ങളും നിലവറകളും

തുരങ്കങ്ങളും നിലവറകളും

റോഡ് നിര്‍മാണത്തിന്റെയും മറ്റും മറവിലാണ് തുരങ്കങ്ങളും നിലവറകളും സ്ഥാപിക്കുന്നത്. ചൈന പാകിസ്താനില്‍ നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിയുടെ മറവിലാണ് ദുരൂഹമായ പല നീക്കങ്ങളും നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വിമാനത്താവളങ്ങളും നിര്‍മിക്കുന്നുണ്ട്.

ചൈനീസ് സൈന്യത്തിന് സഹായം

ചൈനീസ് സൈന്യത്തിന് സഹായം

ഈ വിമാത്താവളങ്ങളില്‍ നിന്ന് ചൈനീസ് സൈനിക വാഹനമാണ് ഉയരുക എന്നാണ് പാകിസ്താന്‍ വൃത്തങ്ങള്‍ പറയുന്നത്. രാജസ്ഥാനോട് ചേര്‍ന്ന കദന്‍വാലിയിലെ ഖൈര്‍പൂരിലാണ് ഒരു വിമാനത്താവളം. മറ്റൊന്ന് ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തും.

വിന്യസിച്ചതും ചൈനീസ് സൈന്യത്തെ

വിന്യസിച്ചതും ചൈനീസ് സൈന്യത്തെ

ഇതിന് ന്യായീകരണമായി പാകിസ്താന്‍ പറയുന്നത് മറ്റുകുറേ കാര്യങ്ങളാണ്. ഈ രണ്ട് വിമാനത്താവളങ്ങളും ചൈനീസ് സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കാണത്രെ. രണ്ടിടത്തും കൂടുതല്‍ വിന്യസിച്ചിട്ടുള്ളതും ചൈനീസ് സൈന്യത്തെ തന്നെയാണ്.

പാകിസ്താന്‍ പറയുന്നത്

പാകിസ്താന്‍ പറയുന്നത്

ചൈനീസ് സൈനിക വിമാനങ്ങളാണ് ഈ താവളങ്ങളില്‍ നിന്നു പ്രധാനമായും പറക്കുക. ചൈനീസ് എണ്ണ, പ്രകൃതി വാതക കമ്പനികളുടെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. കറാച്ചിയില്‍ നിന്നു എണ്ണയും വാതകവും എത്തിക്കുന്നതിന് നിരവധി വെല്ലുവളികള്‍ നേരിടുന്നുണ്ട്. അക്കാരണത്താലാണ് ഈ വിമാനത്താവളങ്ങള്‍ സൈന്യവും കമ്പനികളും ഉപയോഗിക്കാന്‍ കാരണമെന്ന് പാകിസ്താന്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ റെയില്‍വേ പാളവും

അതിര്‍ത്തിയില്‍ റെയില്‍വേ പാളവും

ഫ്‌ളാഗ് മീറ്റിങിനിടെ പാകിസ്താന്‍ വൃത്തങ്ങളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനാണ് ഈ താവളങ്ങള്‍ ഉപയോഗിക്കുക എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചൈനാ പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി റെയില്‍വേ പാളവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്നുണ്ട്.

 ഇന്ത്യയുടെ ആവശ്യം തള്ളി

ഇന്ത്യയുടെ ആവശ്യം തള്ളി

അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നു ചൈനയും പാകിസ്താനും പിന്‍വാങ്ങണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടതാണ്. പക്ഷേ, ഇരുരാജ്യങ്ങളും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്താന്റെയും സൈനികരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് ആജ് തക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 മൂന്ന് വിമാനത്താവളങ്ങള്‍

മൂന്ന് വിമാനത്താവളങ്ങള്‍

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയോട് ചേര്‍ന്നും ബാര്‍മര്‍ പ്രദേശത്തോട് ചേര്‍ന്നുമാണ് ചൈനയുടെ സഹായത്തില്‍ പാകിസ്താന്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നു വെറും 25 കിലോമീറ്ററാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നു 20 കിലോമീറ്റര്‍ ദൂരത്ത് മറ്റൊരു വിമാനത്താവളവും പാകിസ്താന്‍ നിര്‍മിക്കുന്നുണ്ട്. ഈ മേഖലകളിലെല്ലാം ചൈനീസ് സൈനികരുടെ എണ്ണംവന്‍തോതില്‍ വര്‍ധിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
China is helping Pakistan build bunkers along Gujarat, Rajasthan border

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്