ചോഗം ഉച്ചകോടിയ്ക്ക് തുടക്കമായി
കൊളംബോ: രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ നടക്കുന്ന ചോഗം ഉച്ചകോടിയ്ക്ക് നവംബര്‍ 15 വെള്ളിയാഴ്ച തുടക്കമാകും. ശ്രീലങ്കയിലെ മുനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെയാകും ആദ്യ ദിവസത്തെ ചര്‍ച്ചയിലെ പ്രധാന വിഷയമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചോഗം ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
കാനഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കില്ല. ഇന്ത്യയില്‍ നിന്ന് ഒരു പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം നിരാകരിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉച്ചകോടിയ്ക്കായി കൊളംബോയില്‍ എത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ പറഞ്ഞു. നവംബര്‍ 13 ബുധനാഴ്ചയാണ് സല്‍മാന്‍ ഖുര്‍ഷിദ് കൊളംബോയില്‍ എത്തിയത്. ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് രാഷ്ട്രങ്ങള്‍ സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ ജനാധിപത്യം, മനുഷ്യാവകാശം നീതിന്യായ വ്യവസ്ഥ എന്നിവയെപ്പറ്റിയും മാലിദ്വീപിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ചര്‍ച്ചചെയ്യും. മൂന്ന് ദിവസങ്ങളിലായിട്ടാണ് ചര്‍ച്ച നടന്നത്.












Click it and Unblock the Notifications