കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് ആഘോഷത്തിന് നേരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം; പാസ്റ്റര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം. ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിലാണ് സംഭവം. 30ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. പാസ്റ്റര്‍ ലസാരസ് കോര്‍ണിലിയുസ്, ഭാര്യ സുഷമ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യംമെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യം

ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചത്. ഏറെ നേരം ചോദ്യം ചെയ്ത ശേഷം പാസ്റ്ററുള്‍പ്പെടെയുള്ളവരെ വിട്ടയച്ചു. ഡെറാഡൂണില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഗ്രാമം. ഇവിടെ ഹോപ് ആന്റ് ലൈഫ് എന്ന പേരില്‍ ഒരു സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസൂരിയിലെ യൂണിയന്‍ ചര്‍ച്ചില്‍ നിന്നുള്ള പാസ്റ്ററാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

c

ഉത്തരാഖണ്ഡില്‍ ബിജെപിയാണ് ഭരണം നടത്തുന്നത്. മതപരിവര്‍ത്തനം തടയുന്ന നിയമം നടപ്പാക്കുമെന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തിയ പിന്നാലെ സര്‍ക്കാര്‍ ബില്ല് നിയമസഭയില്‍ പാസാക്കി. ഇന്ന് ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്തു. ഇതോടെ ബില്ല് നിയമമായി. ഇതേ ദിവസം തന്നെയാണ് ക്രിസ്മസ് ആഘോഷത്തിന് നേരെ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടന്നിരിക്കുന്നത്.

അക്രമത്തിന് ഇരയായവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണ് ആദ്യം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് സ്റ്റേഷനില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. മുമ്പും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉത്തരാഖണ്ഡില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. മുസ്ലിങ്ങളും ക്രൈസ്തവരുമാണ് മിക്കപ്പോഴും ആക്രമിക്കപ്പെടാറ്. എന്നാല്‍ പുതിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

English summary
Christmas Celebrations In Uttarakhand Attacked By Mob; All Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X