കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണം; ഇന്ത്യന്‍ സൈനികര്‍ കോടതിയില്‍

ദില്ലി എയര്‍പോര്‍ട്ടില്‍ സുരക്ഷയൊരുക്കുന്ന അര്‍ദ്ധസൈനിക വിഭാഗമായ സിഐഎസ്എഫിലെ ഇരുനൂറോളം സൈനികരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സിഐഎസ്എഫ് സൈനികര്‍ കോടതിയില്‍. ദില്ലി എയര്‍പോര്‍ട്ടില്‍ സുരക്ഷയൊരുക്കുന്ന അര്‍ദ്ധസൈനിക വിഭാഗമായ സിഐഎസ്എഫിലെ ഇരുനൂറോളം സൈനികരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ക്ക് വീട്ടുവാടകപോലും കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

45 ശതമാനം സൈനികര്‍ക്ക് മാത്രമേ ഇപ്പോള്‍ വീട്ടുവാടക നല്‍കുന്നുള്ളൂ. ശേഷിച്ചവര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ബാരക്കിലാണ് കഴിയുന്നത്. ജീവനക്കാര്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എയര്‍പോര്‍ട്ടിന് സമീപം താമസിപ്പിക്കുന്നതെന്നാണ് സിഐഎസ്എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. അതേസമയം, കൂടുതല്‍ സൈനികര്‍ക്ക് വീട്ടുവാടക നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 cisf-jawans
ഏതു സാഹചര്യത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാന്‍ ബാരക്കില്‍ താമസിപ്പിക്കേണ്ടതുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. അതേസമയം, ബാരക്കിലെ ജീവിത സഹചര്യം മെച്ചമല്ലെന്നും സ്വന്തം പണം ചെലവഴിച്ച് പുറത്ത് താമസിക്കാന്‍ പോലും സൈനികര്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ചുവരികയാണ്. കുറച്ചുപേരെ ബാരക്കിന് പുറത്ത് കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കുന്നകാര്യവും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അടിയന്തിര പ്രാധാന്യത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാനാണ് സൈനികരുടെ തീരുമാനം.

English summary
CISF men at Delhi airport want to live with families, go to court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X