കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു സമരം; വിദ്യാർത്ഥികളുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെ സംഘർഷം, പോലീസ് ലാത്തിവീശി

Google Oneindia Malayalam News

ദില്ലി: ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ദില്ലി ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

 'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ 'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍

വിദ്യാർത്ഥികൾ ബിക്കാജി കാമ പ്ലേസ് മെട്രോ സ്റ്റേഷൻ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇവരെ തടയാൻ ശ്രമിക്കുകയും ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പോലീസ് തള്ളി മാറ്റി.

jnu

ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ഒരു മാസമായി നടത്തി വന്നിരുന്ന പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് രണ്ടാം ഘട്ടമായി വിദ്യാർത്ഥികൾ സർവകലാശാല ക്യാമ്പസിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർദ്ധനവ് പൂർണമായും പിൻവലിക്കും വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട്.

ഫീസ് വർദ്ധനവ് പിൻവലിക്കുക, വൈസ് ചാൻസലർ രാജി വയ്ക്കുക, ജെഎൻയു സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ജെഎൻയു സ്റ്റ്യുഡന്റ്സ് യൂണിയൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇ- മെയിൽ അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ജെഎൻയു പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ മാസം വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.

English summary
Clash in JNU students march to Rashtrapathi Bhawan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X