കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്?; കോഴിക്കോട് മഖാമില്‍ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മടവൂര്‍ മഖാം സി എം സെന്റര്‍ സ്‌കൂളിലെ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വയനാട് സ്വദേശിയായ എട്ടാംക്ലാസ് വിദ്യാര്‍ഥി മാജിദ് ആണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാറ്റാര്‍ക്കോ പങ്കുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ കാസര്‍കോട് സ്വദേശി ഷംസുദ്ദീന്‍ യഥാര്‍ഥ പ്രതിയാണെന്ന കാര്യത്തിലും തങ്ങള്‍ക്ക് സംശയമുണ്ട്. മഖാമില്‍ നടക്കുന്നത് ശരിയല്ലാത്ത കാര്യങ്ങളാണെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

murder

മകന്‍ സ്ഥാപനത്തില്‍ തുടര്‍ന്ന് പഠിക്കുന്നതില്‍ ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ല. അവിടെ ശരിയല്ലാത്ത കാര്യങ്ങളാണ് നടന്നിരുന്നത്. ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും രക്ഷിതാക്കളോട് സൂചിപ്പിച്ചിരുന്നു. സംഭവത്തിന്റെ തലേദിവസം കുട്ടി വിളിച്ചപ്പോഴും അസ്വാഭാവിതയുണ്ടായി.

താന്‍ ബക്കറ്റുമായി പോവുമ്പോള്‍ വീണെന്നും നെഞ്ചില്‍ ചെറിയ മുറിവുണ്ടായിരുന്നുവെന്നും പറഞ്ഞ് ഉടന്‍ ഫോണ്‍വെച്ചു. സാധാരണ ഫോണ്‍ചെയ്താല്‍ ഏറെ നേരം സംസാരിക്കുന്ന കുട്ടിയെ ആരോ നിര്‍ബന്ധിച്ച് ഫോണ്‍ കട്ട് ചെയ്യിച്ചപോലെ തോന്നി. ഈ വിഷയങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

English summary
CM Centre Makham student murder; father meets police commissioner
Please Wait while comments are loading...