ഇനി മാവോയിസ്റ്റുകള്‍ പേടിക്കണം; നേരിടാനെത്തുന്നത് വമ്പന്മാര്‍, കമാന്‍ഡോകളെ വിന്യസിക്കും!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ 2,000 കമാന്‍ഡോകളെ വിന്യസിക്കും. മാവോവാദികളെ നേരിടാനാണ് സൈന്യത്തെ നിയോഗിക്കുന്നത്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ചില ബെറ്റാലിയനുകളെ പുനര്‍വിന്യസിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.

ഗറില്ല യുദ്ധ മുറകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര ബെറ്റാലിയന്‍ കമാന്‍ഡോകളെയാവും വിന്യസിക്കുന്നത്. ഏപ്രില്‍ 24ന് മേഖലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

 പദ്ധതി

പദ്ധതി

ഏറ്റവുമധികം മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 20 മുതല്‍ 25 വരെ കമ്പനി സൈനികരെ മേഖലയിലേക്ക് മാറ്റാന്‍ പദ്ധതി തയ്യാറാക്കി.

 ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ്

ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ്

ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നീ പ്രദേശങ്ങളില്‍ നിലവില്‍ 44 കോബ്രാ ടീമുകളെ നിയമിച്ചിട്ടുണ്ട്.

 കമാന്‍ഡോകള്‍

കമാന്‍ഡോകള്‍

ഗറില്ല യുദ്ധ മുറകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര ബെറ്റാലിയന്‍ കമാന്‍ഡോകളാണ് മാവോയിസ്റ്റുകളെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്നത്.

 ജവാന്മാര്‍ കൊല്ലപ്പെട്ടു

ജവാന്മാര്‍ കൊല്ലപ്പെട്ടു

ഏപ്രില്‍ 24ന് മേഖലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടും അതിന് സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ തീരുമാനിച്ചത്.

English summary
The CRPF will soon deploy a fresh squad of about 2,000 commandos from its special guerrilla warfare CoBRA battalions in and around the Sukma district of Chhattisgarh to defang the Maoists and their arsenal. Sukma and its adjoining areas have witnessed some of the deadliest ambushes on security forces recently, like the one where 25 CRPF personnel were killed in the Burkapal area of the district on April 24, and on March 11, twelve CRPF personnel were killed by Naxals in Sukma.
Please Wait while comments are loading...