Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം അധ്യാപകനില്‍ നിന്ന് ലൈംഗിക പീഡനം; വിദ്യാര്‍ഥിനി ജീവനൊടുക്കി... സംഭവം ഇങ്ങനെ

കോയമ്പത്തൂര്‍: അധ്യാപകന്‍ ചതിച്ച് സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോക്‌സോ കേസ് ചുമത്തി 31കാരനായ അധ്യപകന്‍ മിഥുന്‍ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ചിന്‍മയ വിദ്യാലയത്തിലെ അധ്യാപകനാണ് ഇയാള്‍. വെള്ളിയാഴ്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുമായി അധ്യാപകന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പോലീസ് കണ്ടെടുത്തു. ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തായി.

മിഥുന്‍ ചക്രവര്‍ത്തിയും പെണ്‍കുട്ടിയും തമ്മില്‍ നടത്തിയ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആണ് ചോര്‍ന്നത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യമാണ് ഓഡിയോയില്‍ പറയുന്നത്. ഇക്കാര്യം പറഞ്ഞ് അധ്യാപകന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എനിക്ക് എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. ഇന്നുവരെ ഞാന്‍ ഒരു പെണ്‍കുട്ടിയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികളോട് ചോദിച്ചുനോക്കൂ. നിന്റെ കാര്യത്തില്‍ മാത്രമാണ് ഞാന്‍ അങ്ങനെ ചെയ്തുപോയത്. യാദൃശ്ചികമായി സംഭവിച്ചതാണ്. ഇനി ആവര്‍ത്തിക്കില്ലെന്നും അധ്യാപകന്‍ പറയുന്നു.

p

എന്തുകൊണ്ട് എന്റെ ഭാഗത്ത് നിങ്ങള്‍ ചിന്തിക്കുന്നില്ലെന്ന് പെണ്‍കുട്ടി ചോദിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. കന്യകാത്വം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കുമുണ്ടെന്നാണ് ഇതിന് അധ്യാപകന്‍ നല്‍കുന്ന മറുപടി. സംഭവിച്ചത് തെറ്റാണ്. ആ സംഭവത്തിന് ശേഷം സമാധാനത്തോടെ ഉറങ്ങാന്‍ പറ്റിയിട്ടില്ല. പല സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വന്നുവെന്നും അധ്യാപകന്‍ പറയുന്നു. ഫോണ്‍ സംഭാഷണം സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്്. ആര്‍എസ് പുരം വനിതാ പോലീസിനാണ് അന്വേഷണ ചുമതല. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍

ആറ് മാസം മുമ്പാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് മാതാവ് ആരോപിക്കുന്നു. സ്‌കൂള്‍ മാറണമെന്ന് പെണ്‍കുട്ടി നിരന്തരം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. സെപ്തംബറിലാണ് സ്‌കൂള്‍ മാറ്റിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിഥുന്‍ ചക്രവര്‍ത്തിയും സ്‌കൂള്‍ വിട്ടു. പെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് സുഹൃത്ത് പറയുന്നു. കൊവിഡ് കാലത്ത് സ്‌കൂള്‍ അടച്ചിട്ട വേളയിലാണ് ആദ്യ പീഡനം നടന്നത്. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തുകയും ചെയ്തു.

സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍

അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. അവര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്കും സംഭവം അറിയാം. എന്നാല്‍ നടപടി എടുത്തില്ലെന്നും സുഹൃത്ത് പറഞ്ഞു. പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ് മാനേജ്‌മെന്റ് സംസാരിച്ചതത്രെ. ഈ വിവരം ലഭിച്ചതോടെ പ്രിന്‍സിപ്പല്‍ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുത്തു. അധ്യാപകനെയും മറ്റു രണ്ടുപേരെയും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പീഡനം നടന്നത് അറിയില്ലായിരുന്നുവെന്നും സാമ്പത്തികമില്ലാത്തതിനാലാണ് സ്‌കൂള്‍ മാറുന്നതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതെന്നും മാനേജ്‌മെന്റ് മാധ്യമങ്ങളോട് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+