തിരിച്ചറിയല്‍ കാര്‍ഡുള്ള ഗോരക്ഷകര്‍ വരുന്നൂ!!ആധാറുമായി ലിങ്ക് ചെയ്യും!!

Subscribe to Oneindia Malayalam

ദില്ലി: പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അംഗീതൃത ഗോരക്ഷകരെ ഇറക്കാന്‍ ബിജെപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് തിരിച്ചറിയല്‍ കാര്‍ഡുള്ള ഗോരക്ഷകരെ നിയമിക്കുന്നത്. ഗോരക്ഷകരെന്ന് അവകാശപ്പെടുന്നവരില്‍ പലരും രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്നും പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഉത്തരാഖണ്ഡും ഹരിയാനയും സര്‍ക്കാര്‍ അംഗീകൃത ഗോരക്ഷകരെ നിയമിക്കുന്നത്.

അംഗീകൃത ഗോരക്ഷകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. പോലീസ് വേരിഫിക്കേഷനു ശേഷം മാത്രമാണ് അംഗീകാരം ലഭിക്കുക. ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്യും. പക്ഷേ ഇവര്‍ക്ക് പ്രത്യേകം അധികാരങ്ങള്‍ നല്‍കില്ല. തങ്ങളുടെ പരിധിയിലുള്ള പ്രദേശത്ത് നടക്കുന്ന നിയമ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. നടപടിയെടുക്കാനുള്ള അധികാരം പോലീസിനാണ്.

 cow-beef-31-14699431411-08-1502172463.jpg -Properties Alignment
Two BJP States To Have licensed gau rakshaks

ഗോസംരക്ഷണത്തിനായി സേവാ ആയോഗ് പദ്ധതിയും സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഗോസംരക്ഷണം ആഗ്രഹിക്കുന്ന സത്യസന്ധരായ ആളുകളില്‍ നിന്ന് ഇതിനോടകം തങ്ങള്‍ക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞതായി ഹരിയാന ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗള പറഞ്ഞു. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ഗോരക്ഷകരെ അനുവദിക്കില്ലെന്നും മംഗള കൂട്ടിച്ചേര്‍ത്തു

English summary
Coming Soon, Govt Certified Gau Rakshaks in Haryana and Uttarakhand
Please Wait while comments are loading...