കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിനെ പറ്റിയ്ക്കാന്‍ നോക്കേണ്ട..സെര്‍ബിയയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതി വ്യാജം!

സഹോദരന്‍ സെര്‍ബിയയില്‍ തടവിലാണെന്ന് കാണിച്ച് മുംബൈ സ്വദേശിയാണ് സുഷമ സ്വരാജിന്റെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: സെര്‍ബിയയില്‍ തടങ്കലിലാണെന്ന് കാണിച്ച് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ലഭിച്ച വീഡിയോ ആണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ട്വീറ്ററിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ആളാണ് സുഷമ സ്വരാജ്.

സഹോദരന്‍ സെര്‍ബിയയില്‍ തടവിലാണെന്ന് കാണിച്ച് മുംബൈ സ്വദേശിയാണ് സുഷമ സ്വരാജിന്റെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോയി

സെര്‍ബിയയില്‍ ജോലി ചെയ്യുന്ന വിനയ് മഹാജന്‍ എന്നയാളെ തട്ടിക്കൊണ്ട് പോയിരിയ്ക്കുകയാണെന്നും വലിയ ഒരു തുക മോചനദ്രവ്യമായി നല്‍കിയാല്‍ മാത്രമേ വെറുതെ വീടൂ എന്ന് കാണിച്ച് രാജീവ് എന്നയാള്‍ സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചത്.

വീഡിയോ

വിനയ് മഹാജന്‍ കൈ കൂപ്പി രക്ഷിയ്ക്കണം എന്ന് അപേക്ഷിയ്ക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുഷമ സ്വരാജ് സെര്‍ബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.

യുവാവ് സുരക്ഷിതന്‍

സെര്‍ബിയയില്‍ നടത്തിയ അന്വേഷണത്തില്‍ വിനയ് മഹാജനെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് വ്യക്തമായി. യുവാവും തന്നെ ഷൂട്ട് ചെയ്ത വ്യാജ വീഡിയോ ആയിരുന്നു പോസ്റ്റ് ചെയ്തത്.

സുഷമയുടെ മറുപടി

സഹോദരനെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് പരാതി നല്‍കിയ രാജീവിനോട് സുഷമയുടെ മറുപടി ഇതായിരുന്നു''നിങ്ങളുടെ സഹോദരനെ കണ്ടെത്തി, അദ്ദേഹം സുരക്ഷിതനാണ്, നിങ്ങള്‍ തന്നത് വ്യാജപരാതിയാണെന്ന് തെളിയിയ്ക്കുന്ന രേഖകള്‍ എന്റെ കൈവശം ഉണ്ട്.''

നടപടി

വ്യാജപരാതി നല്‍കിയ സഹോദരന്‍മാര്‍ക്കെതിരെ സുഷമ സ്വരാജ് നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ബെഹറിനില്‍ കുടുങ്ങി കിടക്കുന്ന 500 ഇന്ത്യന്‍ തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്.

English summary
"He stage managed his own abduction and the video is fake," Sushama Swaraj Replied.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X