• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ്... പടയൊരുക്കം, 1032 ബസ്സുകള്‍, വജ്രായുധവുമായി പൈലറ്റ്

ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്താനുള്ള കോണ്‍ഗ്രസ് നീക്കം വലിയ രാഷ്ട്രീയ യുദ്ധത്തിലേക്ക് മാറുന്നു. കോണ്‍ഗ്രസിനെ പൂട്ടാനുള്ള യോഗി ആദിത്യനാഥിന്റെ ശ്രമങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധിക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍. യുപി സര്‍ക്കാര്‍ രാജസ്ഥാനോട് ആവശ്യപ്പെട്ട കാര്യങ്ങളുടെ പട്ടിക അടക്കം പൈലറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും യോഗി കാറ്റില്‍ പറത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഒരിക്കല്‍ കൂടി പ്രിയങ്കയ്ക്ക് ചിരിക്കാനുള്ള നേട്ടമാണ് കോണ്‍ഗ്രസ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

പ്രിയങ്ക കളത്തിലേക്ക്....

പ്രിയങ്ക കളത്തിലേക്ക്....

അണിയറയില്‍ ഇരുന്ന് കളി നിയന്ത്രിച്ച പ്രിയങ്ക കൃത്യമായി ഇടപെടലാണ് നടത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്ത നീക്കം രാഷ്ട്രീയായുധമായി മാറ്റാനാണ് പ്ലാന്‍. ദളിത് വിരുദ്ധനാണ് യോഗി എന്ന പ്രചാരണം ശക്തിപ്പെട്ട് കഴിഞ്ഞു. ഇതിന്റെ അടുത്ത ഘട്ടം യോഗിക്കെതിരെ തെളിവ് നിരത്തി പൊളിക്കലാണ്. രാജസ്ഥാന്‍ സര്‍ക്കാരുമായി സംസാരിച്ച് പ്രിയങ്ക ഇതിനൊരു തന്ത്രമൊരുക്കിയിരിക്കുകയാണ്. പൂര്‍ണ പിന്തുണ സര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. യുപി ഘടകം പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്.

പൈലറ്റിന്റെ വജ്രായുധം

പൈലറ്റിന്റെ വജ്രായുധം

യോഗി നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് നല്‍കിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കൃത്രിമം കാണിച്ചിരിക്കുകയാണ്. ഇവ ബസ്സുകള്‍ തന്നെയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. 1032 ബസ്സുകളാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിന്ന് അയച്ചത്. ആയിരം ബസ്സുകള്‍ എന്ന വാദത്തെയും ഇതോടെ പൊളിച്ചിരിക്കുകയാണ്. ഈ 1032 ബസ്സുകളുടെയും രേഖകള്‍ സച്ചിന്‍ പൈലറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

അവരെ തിരിച്ചെത്തിക്കില്ല

അവരെ തിരിച്ചെത്തിക്കില്ല

ബിജെപി അതിഥി തൊഴിലാളികളെ ഉടന്‍ തിരിച്ചെത്തിക്കില്ല. ഇതിന്റെ പേരിലുള്ള രാഷ്ട്രീയം നീളാനാണ് യോഗി ആഗ്രഹിക്കുന്നത്. ഒടുവില്‍ ഇവരെ നാട്ടിലെത്തിക്കുന്നത് ബിജെപി തന്നെയായിരിക്കും. അതിലൂടെ വോട്ടുബാങ്ക് ശക്തമാക്കാനാണ് യോഗി ആഗ്രഹിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലുള്ള വാഹനങ്ങളെല്ലാം ബസ്സുകള്‍ തന്നെയാണ്. ഓരോ നമ്പറും രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇക്കാര്യം സച്ചിന്‍ പൈലറ്റും ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചാരിയയും ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെ നേട്ടം പൊളിച്ച് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്.

പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നു

പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നു

സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി വിഷയം ഉന്നയിക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. അമേഠിയിലും റായ്ബറേയിലും ഇതിന് തുടക്കമിടും. മീററ്റിലും ലഖ്‌നൗവിലും രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പരസ്യമായി അവതരിപ്പിക്കാനാണ് പ്രിയങ്ക താല്‍പര്യപ്പെടുന്നത്. അതേസമയം ലോക്ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാനുള്ള വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് ഇളവ്. ഇതും അട്ടിമറിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ യോഗി ജയിലില്‍ ഇട്ടിരിക്കുന്നത്.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

രാജസ്ഥാന്‍ സര്‍ക്കാര്‍ കോട്ടയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി 19 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ ആരോപിച്ചു. മെയ് 20ന് ഈ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 36 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇതേ കോണ്‍ഗ്രസാണ് മനുഷ്യത്വത്തെ പറ്റി സംസാരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസമോ രാജസ്ഥാനില്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇവര്‍ തിരിച്ചെത്താന്‍ തിടുക്കം കാണിച്ചതെന്നും ദിനേഷ് ശര്‍മ പറഞ്ഞു.

എല്ലാം യോഗി ആവശ്യപ്പെട്ടത്

എല്ലാം യോഗി ആവശ്യപ്പെട്ടത്

കോണ്‍ഗ്രസ് ഒരിക്കലും യുപി സര്‍ക്കാരിനോട് ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. യുപി സര്‍ക്കാര്‍, വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചതിന് പണം നല്‍കാമെന്ന് പറഞ്ഞ് കത്തയച്ചിരുന്നു. ഇതിന്റെ തെളിവ് ഉണ്ടെന്നും പൈലറ്റ് പറഞ്ഞു. യുപി സര്‍ക്കാരിന്റെ കത്തും പൈലറ്റ് പുറത്തുവിട്ടു. കോട്ടയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിച്ചതിന്റെ ക്രെഡിറ്റ് ബിജെപി അടിച്ചെടുക്കാന്‍ നോക്കുകയാണ്. പിന്നീട് അവര്‍ ബില്‍ തരാന്‍ രാജസ്ഥാനോട് ആവശ്യപ്പെട്ടു. ഇപ്പോഴവര്‍ ആ ബില്‍ നല്‍കിയതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

ഒറ്റയടിക്ക് എല്ലാവരും തീര്‍ന്നു

ഒറ്റയടിക്ക് എല്ലാവരും തീര്‍ന്നു

പ്രിയങ്കയുടെ സംസ്ഥാന ഏകോപന നീക്കത്തില്‍ ശരിക്കും ബിജെപി മാത്രമല്ല എസ്പിയും ബിഎസ്പിയും വീണിരിക്കുകയാണ്. സാധാരണ രാഷ്ട്രീയമാണ് എസ്പിയും ബിഎസ്പിയും ഈ സമയത്ത് കളിച്ചത്. ജാതി രാഷ്ട്രീയത്തെ ഏറ്റവും നന്നായി പഠിച്ചവരാണ് എസ്പിയും ബിഎസ്പിയും. എന്നാല്‍ ദളിതുകള്‍, ഒബിസികള്‍, പാവപ്പെട്ടവര്‍, തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന പുതിയ രാഷ്ട്രീയ സമവാക്യത്തെ മനസ്സിലാക്കുന്നതില്‍ ഇവര്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇവരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം. കോണ്‍ഗ്രസ് കൃത്യമായി ഇവരുടെ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഇത് പ്രിയങ്കയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ്.

ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

English summary
congress breaks yogi adityanath's lie says rajasthan government deployed 1032 buses for migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more