കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം പൊളിയാന്‍ കാരണം മായാവതി..... ചിന്ദ്വാര ഇന്‍ഡോര്‍ സീറ്റുകളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു

Google Oneindia Malayalam News

ഭോപ്പാല്‍: ബിഎസ്പിയുമായുള്ള സഖ്യം എങ്ങനെയാണ് പൊളിഞ്ഞതെന്ന കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് സത്യാവസ്ഥ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മായാവതിയുടെ പിടിവാശി തന്നെയാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഒരു സാധ്യതയുമില്ലാത്ത സീറ്റുകളില്‍ മത്സരിക്കണമെന്ന വാശിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം മുന്‍നിര്‍ത്തി മായാവതിക്കെതിരെ അത്ര ശക്തമല്ലാത്ത വിമര്‍ശനങ്ങളാണ് കമല്‍നാഥ് ഉന്നയിച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ മായാവതിയുമായി സഖ്യമുണ്ടാക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമര്‍ശനത്തിന്റെ കടുപ്പം കുറച്ചത്. നേരത്തെ കോണ്‍ഗ്രസാണ് സഖ്യം പൊളിയാന്‍ കാരണമെന്നായിരുന്നു മായാവതി ആരോപിച്ചത്.

ഒരു ലിസ്റ്റ് തന്നു

ഒരു ലിസ്റ്റ് തന്നു

മധ്യപ്രദേശില്‍ സഖ്യത്തിന് എന്തൊക്കെ നിബന്ധനകളാണ് ഉള്ളതെന്ന ലിസ്റ്റാണ് മായാവതി ആദ്യം കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ ഇവര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മായാവതി മുമ്പോട്ട് വെച്ച നിബന്ധനകള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നതായിരുന്നു. ഇവര്‍ മുന്നോട്ട് വെച്ച സീറ്റുകളും സഖ്യത്തിന്റെ വിജയഫോര്‍മുലയും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലായിരുന്നു.

വിജയിക്കുമെങ്കില്‍ നല്‍കാമായിരുന്നു

വിജയിക്കുമെങ്കില്‍ നല്‍കാമായിരുന്നു

മായാവതി ആവശ്യപ്പെട്ടത് 50 സീറ്റുകളാണ്. കോണ്‍ഗ്രസ് അവര്‍ക്ക് 30 സീറ്റുകള്‍ വരെ നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇതിലൊക്കെ അവര്‍ വിജയിക്കുമെന്ന ഉറപ്പ് നല്‍കണമായിരുന്നു. എന്നാല്‍ അതിനൊന്നും അവര്‍ തയ്യാറായില്ല. കൂടുതല്‍ സീറ്റ് നേടുക എന്നതായിരുന്നു അവരുടെ ആവശ്യം. വിജയസാധ്യതയ്ക്ക് അനുസരിച്ചുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് തയ്യാറായത്. എന്നാല്‍ അര്‍ഹിക്കുന്നതിലും അധികം സീറ്റുകള്‍ വേണമെന്ന് വാശിപിടിച്ചാണ് മായാവതി ഈ അവസരം നഷ്ടപ്പെടുത്തിയത്.

കമല്‍നാഥിന്റെ മണ്ഡലം

കമല്‍നാഥിന്റെ മണ്ഡലം

കമല്‍നാഥ് ഇത്തവണ മത്സരിക്കുന്ന മണ്ഡലമാണ് ചിന്ദ്വാര. ഇവിടെ നിന്ന് ഒന്‍പത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. ഈ സീറ്റ് വേണമെന്ന് മായാവതി വാശിപിടിച്ചിരുന്നു. ഈ മണ്ഡലത്തില്‍ ദളിത് വോട്ടുകള്‍ വളരെ കുറവാണ്. മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം കുറവാണ്. എന്നിട്ടും മായാവതി വാശിപിടിച്ചത് ഇപ്പോഴും വ്യക്തമല്ലാത്ത കാര്യമാണ്. ഇവിടെ കമല്‍നാഥല്ലാതെ മറ്റാരെങ്കിലും മത്സരിച്ചാല്‍ വിജയസാധ്യത ഇല്ലാതാവും. ബിഎസ്പി സ്ഥാനാര്‍ത്ഥിയെ ഇവിടെ അംഗീകരിക്കാനുള്ള സാധ്യതയുമില്ല.

മായാവതി പോയത് നഷ്ടമോ?

മായാവതി പോയത് നഷ്ടമോ?

മായാവതി ഇല്ലാത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്ന വാദം കമല്‍നാഥ് തള്ളി. 2013ല്‍ ബിഎസ്പി ഒപ്പമുണ്ടായിരുന്നെങ്കില്‍ 50 സീറ്റുകള്‍ അധികം കോണ്‍ഗ്രസ് നേടുമെന്ന് പ്രവചനമുണ്ടായിരുന്നു. അതെല്ലാം വെറും കണക്കുകളാണ്. തിരഞ്ഞെടുപ്പില്‍ അതൊന്നും കാണില്ല. കഴിഞ്ഞ തവണ അവര്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പോലും വലിയ നേട്ടമുണ്ടാക്കിയില്ല. ആ സാഹചര്യത്തില്‍ 50 സീറ്റുകള്‍ വരെ ബിഎസ്പി സഖ്യത്തിലൂടെ നേടുമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്.

സീറ്റുകളില്‍ കടുംപിടുത്തം

സീറ്റുകളില്‍ കടുംപിടുത്തം

ചിന്ദ്വാരയും ഇന്‍ഡോറുമാണ് പ്രധാനമായും ബിഎസിപി ആവശ്യപ്പെട്ടത്. ചിന്ദ്വാരയിലെ ആവശ്യം കമല്‍നാഥ് തള്ളിക്കളഞ്ഞിരുന്നു. ഇന്‍ഡോര്‍ ജോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമാണ്. ഇവിടെ ബിഎസ്പിക്ക് ഒരു സാധ്യതയുമില്ല. ബ്രാഹ്മണ വോട്ടുകള്‍ ശക്തമാണ് ഇവിടെ. ബിഎസ്പിക്ക് ആയിരം വോട്ടുകള്‍ പോലും ഇവിടെ ലഭിക്കാറില്ലെന്ന് കമല്‍നാഥ് പറഞ്ഞു. പിന്നെന്തിനാണ് അവര്‍ ഈ സീറ്റ് ആവശ്യപ്പെട്ടതെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സഹായിക്കുന്നു....

ബിജെപിയെ സഹായിക്കുന്നു....

മായാവതി സ്വീകരിച്ച നിലപാടുകളെല്ലാം പ്രത്യക്ഷത്തില്‍ തന്നെ ബിജെപിയെ സഹായിക്കുന്നതായിരുന്നു. 30 സീറ്റ് അവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഒരിക്കലും ജയം നേടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. അതേസമയം ബിഎസ്പി ലക്ഷ്യമിട്ടത് തങ്ങളുടെ മുഖ്യമന്ത്രി സംസ്ഥാനത്ത് വരണമെന്നായിരുന്നു. ഇതിനാണ് സിന്ധ്യയുടെയും കമല്‍നാഥിന്റെയും മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടത്. പക്ഷേ മായാവതി ഉന്നയിച്ച കാര്യങ്ങള്‍ അഖിലേഷ് യാദവ് പിന്തുണച്ചതും അദ്ഭുതമായി തുടരുകയാണ്.

പാര്‍ട്ടിയില്‍ പ്രശ്‌നമില്ല

പാര്‍ട്ടിയില്‍ പ്രശ്‌നമില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി സിന്ധ്യയും കമല്‍നാഥും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതും കമല്‍നാഥ് തള്ളി. അങ്ങനെയുള്ള ഒരു പ്രശ്‌നവുമില്ല. ചില അനുയായികള്‍ അവരുടെ നേതാക്കള്‍ക്കായി വാദങ്ങള്‍ ഉന്നയിക്കുന്നത് എല്ലാ പാര്‍ട്ടിയിലും സംഭവിക്കുന്നതാണ്. കോണ്‍ഗ്രസിനുള്ളില്‍ ആ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉള്ളത്. വിജയത്തിന് ശേഷം പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി. അതേസമയം ബിഎസ്പിയുടെ കോട്ടകളില്‍ വരെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നാണ് വ്യക്തമാകുന്നത്.

ചാണക്യ തന്ത്രങ്ങളുമായി ശിവകുമാര്‍ എത്തി.... കെസിആറിനെ പൂട്ടാന്‍ ഇതുവരെ കാണാത്ത തന്ത്രം!!ചാണക്യ തന്ത്രങ്ങളുമായി ശിവകുമാര്‍ എത്തി.... കെസിആറിനെ പൂട്ടാന്‍ ഇതുവരെ കാണാത്ത തന്ത്രം!!

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!

English summary
congress bsp issues in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X