കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ചത്തീസ്ഗഡ് പിടിച്ചടക്കിയത് ഇങ്ങനെ.. 2019 ലും കോണ്‍ഗ്രസ് ഈ മറുതന്ത്രം പയറ്റുമോ?

  • By Aami Madhu
Google Oneindia Malayalam News

ബിജെപിയുടെ കുത്തകയായിരുന്ന ഹിന്ദി ഹൃദയ ഭൂമി പിടിച്ചെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതില്‍ അപ്രതീക്ഷിത വിജയം കൊയ്തതാകട്ടെ ഛത്തീസ്ഗഡിലും. 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപിയെ അമ്പേ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അവിടെ അധികാരത്തില്‍ ഏറിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 11 ല്‍ 10 സീറ്റിലും മുന്‍തൂക്കം കോണ്‍ഗ്രസ്സിനാണ്. ബിജെപിയുടെ മുന്‍തൂക്കം ഒരിടത്ത് മാത്രം ഒതുങ്ങി.

എന്നാല്‍ ഈ നേട്ടം കോണ്‍ഗ്രസ് കൈക്കലാക്കിയത് ഒരുപിടി തന്ത്രങ്ങളിലൂടെയാണ്. ഒരുപക്ഷേ രാഹുല്‍ ഗാന്ധി മാജിക്ക് എന്ന് വിശേഷിപ്പാക്കുന്ന ആ തന്ത്രങ്ങള്‍ തന്നെയാവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാജ്യത്താകമാനം പയറ്റുക. വിവരങ്ങള്‍ ഇങ്ങനെ

 മൂന്നില്‍ രണ്ട് ഭൂരിപക്ഷം

മൂന്നില്‍ രണ്ട് ഭൂരിപക്ഷം

അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഛത്തീസ്ഗഡില്‍ ബിജെപി നേരിട്ടത്. കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നേടിയെടുക്കുമെന്ന് ബിജെപി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നേതാക്കളില്‍ പ്രമുഖര്‍ പോലും കഷ്ടിച്ചാണ് ജയിച്ചത്.

 ആകെ ലഭിച്ചത് 15

ആകെ ലഭിച്ചത് 15

90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡില്‍. ഇതില്‍ 68 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളാണ് ആകെ ലഭിച്ചത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് മികച്ച വിജയം. ബാക്കി 12 മണ്ഡലങ്ങളിലും കഷ്ടപ്പെട്ട് ജയിക്കുകയായിരുന്നു.ജെസിസി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റും ലഭിച്ചു.

 രാഹുലിന്‍റെ തന്ത്രങ്ങള്‍

രാഹുലിന്‍റെ തന്ത്രങ്ങള്‍

പ്രീ പോള്‍ സര്‍വ്വേകളിലോ എക്സിറ്റ് പോള്‍ സര്‍വ്വേകളിലോ പോലും ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന്‍റെ വിജയം പ്രവചിച്ചിരുന്നില്ല. എന്നാല്‍ വിജയം അളക്കുമ്പോള്‍ കോണ്‍ഗ്രസിന് ഇവിടെ ആത്മവിശ്വാസമേകുന്ന ഒരുപിടി തന്ത്രങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടി പയറ്റാന്‍ ഓങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ മറുതന്ത്രങ്ങള്‍.

 32 ശതമാനമായി കുറഞ്ഞു

32 ശതമാനമായി കുറഞ്ഞു

കഴിഞ്ഞ തവണ 40 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ 32 ശതമാനമായി കുറഞ്ഞു.ഈ വോട്ടുകള്‍ പോയതാകട്ടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അജിത് ജോഗിയുടെ പാര്‍ട്ടിക്കും. കോണ്‍ഗ്രസിന്‍റെ വോട്ടുകളും ജോഗി-ബിഎസ്പി സഖ്യത്തിലേക്ക് പോയെങ്കിലും അത് മറികടക്കാന്‍ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റി.

 കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍

കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍

ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വോട്ടു ചോരുമെന്ന് ഉറപ്പായ കോണ്‍ഗ്രസ് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒബിസി വോട്ടില്‍ ശ്രദ്ധപതിപ്പിച്ചു.
കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗം ഇതോടെ ബിജെപിക്ക് എതിരായി. കര്‍ഷക സൗഹൃദ ഫോര്‍മുലകള്‍ കോണ്‍ഗ്രസ് കൃത്യമായി സംസ്ഥാനത്ത് അവതരിപ്പിച്ചു.കര്‍ഷക വായ്പകള്‍ ഉള്‍പ്പെടെ എഴുതി തള്ളുമെന്ന വാഗ്ദാനം കൂടി നല്‍കിയതോടെ ഈ വിഭാഗത്തിന്‍റെ വോട്ടുകള്‍ കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍ എത്തി.

 സ്ഥാനാര്‍ത്ഥി നിര്‍ണയവും

സ്ഥാനാര്‍ത്ഥി നിര്‍ണയവും

ഇതൊന്നും പോരാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കോണ്‍ഗ്രസ് അതീവ ശ്രദ്ധ പുലര്‍ത്തി. ഈ വര്‍ഷം ജുലൈയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി തെരഞ്ഞെടുത്തപ്പോള്‍ സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എംപിയായ തമ്രജ്ധ്വാന്‍ സഹുവിനെ രാഹുല്‍ ഗാന്ധി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ദിഗ്വിജയ് സിങ്ങ് പോലുള്ള ഒരുപാട് മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും രാഹുല്‍ സാഹു വിഭാഗക്കാരനെ തിരഞ്ഞെടുക്കുകയായിരുന്നു.

 കോണ്‍ഗ്രസ് നേടിയത് ഇങ്ങനെ

കോണ്‍ഗ്രസ് നേടിയത് ഇങ്ങനെ

സംസ്ഥാനത്തിന്‍റെ ജനസംഖ്യയില്‍ 16 ശതമാനം വരും സഹു വിഭാഗം.ചെറുകിട കച്ചവടക്കാരായ ഇവര്‍ പാരമ്പര്യമായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്.സാഹു വിഭാഗക്കാരെ ഒപ്പം കൂട്ടിയതോടെ ആ വോട്ടുകളും കോണ്‍ഗ്രസിന് നേടാനായി.
മുഖ്യമന്ത്രിയായ ഭൂപേഷ് ഭാഗലിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചതും ഇതേ ഉദ്ദേശത്തോടെ തന്നെയായിരുന്നു.

 മറ്റ് സംസ്ഥാനങ്ങളിലും

മറ്റ് സംസ്ഥാനങ്ങളിലും

ഭൂപേഷ് ഉള്‍പ്പെടുന്ന കുര്‍മി വിഭാഗത്തിന്‍റെ വോട്ടും ഇതിലൂടെ കോണ്‍ഗ്രസ് നേടി. സംസ്ഥാനത്തിന്‍റെ 20 ശതമാനം ജനസംഖ്യയും ഈ വിഭാഗക്കാരാണ്. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിനോട് എതിരിട്ട് കോണ്‍ഗ്രസിനെ വിജയിപ്പിച്ചു,മുഖ്യമന്ത്രിയുമായി.
തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതേ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിയത്.

ഒബിസി വിഭാഗം

ഒബിസി വിഭാഗം

രാജസ്ഥാനില്‍ ഒബിസി വിഭാഗക്കാരനായ അശോക് ഗെഹ്ലോട്ടിനാണ് മുഖ്യമന്ത്രി പദവി കോണ്‍ഗ്രസ് നല്‍കിയത്. മാലി സമുദായക്കാരനാണ് അശോക് ഗെഹ്ലോട്ട്.‌‌‌
രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച സച്ചിന്‍ പൈലറ്റും ഒബിസിക്കാരനാണ്.

2019ല്‍

2019ല്‍

കര്‍ണാടകത്തില്‍ സിദ്ധരമായ്യ നടപ്പാക്കിയതും ഇതേ തന്ത്രമായിരുന്നു.ഇത്തരത്തില്‍ സമൂഹത്തിലെ താഴെക്കിടയിലുള്ള സമുദായങ്ങളേയും കര്‍ഷകരേയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ 2019ലും വിജയം കോണ്‍ഗ്രസിനൊപ്പം തന്നെയുണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഈ മാതൃക കോണ്‍ഗ്രസ് രാജ്യത്ത് ആകമാനം നടപ്പാക്കുമോയെന്നതാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.

English summary
Congress can replicate the Chhattisgarh model of defeating the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X