ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഇനിയും സാധിക്കും, ചെയ്യേണ്ടത് ഇതാണ്; പ്രശാന്ത് കിഷോര്‍ പറയുന്നു
ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഇനിയും സാധിക്കുമെന്നും അതിന് ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നും രാഷ്ട്രീയ - തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, 2024 ല്‍ അവര്‍ക്ക് ബി ജെ പിയെ (ഭാരതീയ ജനതാ പാര്‍ട്ടി) നന്നായി വെല്ലുവിളിക്കാന്‍ കഴിയുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ഉള്‍പ്പെടുന്ന ഏകദേശം 200 സീറ്റുകളില്‍ 50-ലധികം സീറ്റുകള്‍ നേടാന്‍ ബി ജെ പി ഇപ്പോഴും പാടുപെടുന്നതിനാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ബിഹാര്‍ എന്നിവിടങ്ങളില്‍ ബി ജെ പിയ്ക്ക് കാര്യമായ സ്വാധീനമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നമുക്ക് ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങുകയും കോണ്‍ഗ്രസിന്റെ പുനര്ജന്മം നല്‍കുകയും വേണം. ആത്മാവും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും കോണ്‍ഗ്രസില്‍ നിലനില്ക്കുന്നു. എന്നാല്‍ മറ്റെല്ലാം പുതിയതായിരിക്കണം. അതേസമയം പ്രതിപക്ഷത്ത് എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശക്തിയുള്ള മുഖം ആരുടേതാണെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു, എന്നാല്‍ കോണ്‍ഗ്രസ് ശരിക്കും മനസ് വെച്ചാല്‍ അതിനൊരു മുഖം രൂപീകരിക്കാന്‍ കഴിയുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. നിങ്ങളുടെ ആഖ്യാനം ശരിയാണെങ്കില്‍, ആശയപരമായും ബി ജെ പിയെ തോല്‍പ്പിക്കാനുള്ള ആഗ്രഹത്തിലും ഒരു വശത്ത് നില്ക്കുന്ന ആളുകളുടെ കൂട്ടുകെട്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍, ഒരു മുഖം അവിടെ നിന്ന് ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബം കോണ്‍ഗ്രസ് വിട്ടാലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങാനും അടിസ്ഥാനകാര്യങ്ങള്‍ ശരിയാക്കാനും സമയമായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഒരു പാന്‍ ഇന്ത്യ മെമ്പര്‍ഷിപ്പ് ഡ്രൈവ് പോലും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. അവര്‍ക്ക് (കോണ്‍ഗ്രസ്) ആഭ്യന്തര ജനാധിപത്യത്തിന്റെ ഒരു ഭാവം പോലുമില്ലെന്നും അധികാര കേന്ദ്രീകരണമാണ് നടക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'നിങ്ങള്‍ നിങ്ങളുടെ നേതാവിനെ താഴെത്തട്ടില്‍ ശാക്തീകരിക്കുന്നില്ലെങ്കില്, അത് പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ല,' അദ്ദേഹം പറഞ്ഞു.

ബി ജെ പിയ്ക്ക് ബദലായി ദേശീയ തലത്തില്‍ ഏതൊരു പാര്‍ട്ടി ഉയര്‍ന്നു വരണമെങ്കിലും, അത് കോണ്‍ഗ്രസോ മറ്റ് പാര്‍ട്ടികളോ ആകട്ടെ അവര്‍ക്ക് 10-15 വര്‍ഷത്തെ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്ന് പ്രശാന്ത് കിഷോര്‍ ഉപദേശിച്ചു. അതിന് മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാര്‍ച്ച് 14 ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സി ഡബ്ല്യു സി) യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍, സംഘടനാപരമായ ബലഹീനതകള്‍ പരിഹരിക്കാനും സംസ്ഥാന-ദേശീയ തലങ്ങളില്‍ പാര്‍ട്ടി ഘടനയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താനും സി ഡബ്ല്യു സി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അധികാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത പരാജയമാണ് നേരിട്ടത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെട്ടാക്കാവുന്ന തരത്തിലാണ് കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടത്. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കപില്‍ സിബലടക്കമുള്ള നേതാക്കള്‍ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ












Click it and Unblock the Notifications