ജി23 പൊളിയും, പ്രശാന്തിനെ വരുത്താന്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ, രാഹുലിനായി ഇറങ്ങി വിദ്യാര്‍ത്ഥി സംഘടന
ദില്ലി: ഗ്രൂപ്പ് 23 നേതാക്കളെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും പ്രശാന്ത് കിഷോറിനെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്. ഇത്രയും നാള് അത്തരമൊരു നീക്കം പാര്‍ട്ടിയില്‍ ഇല്ലായിരുന്നു. എന്നാല്‍ പ്രശാന്തിന്റെ വരവ് ഇവരാണ് തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുന്നത്. ഇത് രാഹുല്‍ അടക്കം പാര്‍ട്ടിയിലെ പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. വീരപ്പ മൊയ്ലി ഒരിക്കല്‍ കൂടി പരസ്യമായി അവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
സങ്കുചിത താല്പര്യങ്ങളാണ് ജി23 നേതാക്കള്‍ക്ക് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതില്‍ പലരെയും എന്നെന്നേക്കുമായി വീട്ടിലിരുത്താവുന്ന പ്ലാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്ലാന്‍ ചെയ്യുന്നത്. ഇതില്‍ പലരും ഹൈക്കമാന്‍ഡുമായി അടുക്കാന്‍ തുടങ്ങിയത് ഇത് മനസ്സിലാക്കിയാണ്.

പ്രശാന്ത് കിഷോര്‍ വരാനുള്ള ഏറ്റവും നല്ല മാര്‍ഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമാകുക എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ യാതൊരു എതിര്‍പ്പുമില്ലാതെ പ്രശാന്തിന് വരാനാകും. എന്നാല്‍ ഇത് രാഹുല്‍ ആഗ്രഹിക്കുന്നില്ല. പകരം എല്ലാ സംസ്ഥാനങ്ങളിലും രാഹുല്‍ ഓരോ ടാര്‍ഗറ്റ് നല്‍കിയിട്ടുണ്ട്. ഈ സീറ്റിന് മുകളില്‍ നേടിയാല്‍ പ്രശാന്തിന്റെ വരവ് വൈകും. എന്നാല്‍ സീറ്റ് കുറഞ്ഞാല്‍ പ്രശാന്തിനെ ആരോടും ചര്‍ച്ച ചെയ്യാതെ തന്നെ കൊണ്ടുവരാന്‍ രാഹുലിന് സാധിക്കും. നിലവില്‍ കോണ്‍ഗ്രസ് ഭരണം നേടുമെങ്കിലും പലയിടത്തും വിചാരിച്ച സീറ്റുകള്‍ കിട്ടില്ലെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുണ്ട്. ഇത് പികെ തന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്.

രണ്ടാമത്തെ കാര്യം രഹസ്യമായി കോണ്‍ഗ്രസിനെ സഹായിക്കുന്നതാണ്. ഇത് ആരംഭിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി ഇത് സ്ഥിരീകരിക്കുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മാറ്റങ്ങള്‍ കോണ്‍ഗ്രസില്‍ വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാത്തിലും പ്രശാന്തിന്റെ ടച്ച് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി23 എന്നത് വെറുതെ കുറച്ച് നേതാക്കളുടെ കൂട്ടമാണ്. യഥാര്‍ത്ഥത്തില്‍ മാറ്റത്തെ എതിര്‍ക്കുന്നത് അവരാണ്. ഏറ്റവും ഞെട്ടിക്കുന്നത് സോണിയക്ക് കത്തെഴുതിയ 23 നേതാക്കളില്‍ മൊയ്ലിയും ഉണ്ടായിരുന്നുവെന്നതാണ്. ജി23യെ ചില നേതാക്കള്‍ ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ജി23 ഉന്നയിച്ച കാര്യങ്ങളല്ല സോണിയ നടപ്പാക്കുന്നതെന്നും മൊയ്ലി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കരുത്ത് പ്രവര്‍ത്തകരായിരുന്നു. അവര്‍ ഗാന്ധി കുടുംബത്തില്‍ വിശ്വസിച്ചിരുന്നു. അത് നഷ്ടമായതാണ് ഇപ്പോഴത്തെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്ക്കാന് വരെ കാരണം അതാണ്. രാഹുലിനെ സോണിയക്ക് തുല്യമായ നേതാവായി ഉയര്‍ത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. നരേന്ദ്ര മോദിയുടെ ഇമേജ് കുറഞ്ഞ് തുടങ്ങുന്നത് സംസ്ഥാനങ്ങളില്‍ പ്രകടമാണെന്ന് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഡാറ്റ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ബിജെപി വെറും ഗുജറാത്തി പാര്‍ട്ടിയിലേക്ക് മാറുന്നു എന്നതാണ് സൂചനകള്‍. എന്നാല്‍ ഗുജറാത്തിലാണെങ്കില്‍ പാര്‍ട്ടി ശക്തവുമല്ല.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പോ അതല്ലെങ്കില്‍ ഫലം വന്ന ഉടനെയോ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രശാന്ത് നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ടാഴ്ച്ച കൂടുമ്പോള്‍ എല്ലാ സംസ്ഥാന ഘടകങ്ങളുമായി രാഹുല്‍ സംസാരിക്കണം. ഈ സംസ്ഥാന ഘടകങ്ങള്‍ ജില്ലാ-ബൂത്ത് നേതാക്കളുമായും സംസാരിച്ച് റിപ്പോര്‍ട്ട് രാഹുലിന് നല്‍കണം. ആര്‍ക്കൊക്കെ എന്തൊക്കെ ചുമതല നല്‍കണമെന്നും ഇവര്‍ക്ക് തീരുമാനിക്കാം. അതിനായുള്ള മാര്‍ഗരേഖ പ്രശാന്ത് നല്‍കും. നിലവില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ട 200 സീറ്റുകള്‍ ഏതൊക്കെയാണെന്ന് പ്രശാന്ത് കണ്ടെത്തി നല്‍കും. അതില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാനാവും നിര്‍ദേശം നല്‍കുക.

ജി23യെ ഒതുക്കാനാണ് വീരപ്പ മൊയ്ലിയെ രാഹുല്‍ ഉപയോഗിക്കുന്നത്. പല നേതാക്കളും കപില്‍ സിബലില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്. ശശി തരൂരും മനീഷ് തിവാരിയും പ്രശാന്ത് വരട്ടെ എന്ന നിലപാടിലാണ്. ഗുലാം നബി ആസാദ് കശ്മീരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ്. അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ ജി23 നേതൃത്വത്തില്‍ നിന്ന് ആസാദ് വിട്ടുനില്‍ക്കുകയാണ്. ജി23 അപ്രസക്തമായെന്നും, ഇപ്പോള്‍ വ്യക്തിതാല്പര്യം മാത്രമാണ് അതില്‍ ഉള്ളതെന്നും മൊയ്ലി പറയുന്നു. നിലവില്‍ കപില്‍ സിബലും ആനന്ദ് ശര്‍മയും മാത്രമാണ് സജീവമായി ജി23 നേതൃനിരയില്‍ ഉള്ളത്. സിബലിലാണെങ്കില് പാര്‍ട്ടിയില്‍ ഇപ്പോള്‍ റോളൊന്നുമില്ല. അദ്ദേഹം വീട്ടിലിരിക്കേണ്ടി വരുമെന്നാണ് സൂചന.

ഇനി രണ്ട് സുപ്രധാന നേതാക്കളെ വെച്ചുള്ള കളി വേണ്ടെന്ന് രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. അത് അപകടമാണെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും അത് പ്രശ്നമായി. മധ്യപ്രദേശ് നഷ്ടമായത് തന്നെ രണ്ട് പേരുടെ ഈഗോയുടെ പേരിലാണ്. അതുകൊണ്ട് രണ്ട് സുപ്രധാന വരുമ്പോള്‍ ഒരാള്‍ മന്ത്രിസഭയിലും മറ്റേയാള്‍ മന്ത്രിസഭയ്ക്ക് പുറത്ത് എന്നതുമായിരിക്കും രാഹുലിന്റെ തീരുമാനം. ഒരു നേതാവിന് സംസ്ഥാന അധ്യക്ഷ പദവിയും മറ്റേ നേതാവിന് മുഖ്യമന്ത്രി പദവും നല്കുന്ന തരത്തിലാവും കാര്യങ്ങള്‍. ഇതില്‍ തന്നെ ഏറ്റവും ജനപ്രീതിയിലുള്ള നേതാവിനാകും മുഖ്യമന്ത്രി സ്ഥാനം നല്‍കുക. മറ്റേ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാവുന്ന സാഹചര്യവും പരിശോധിക്കും.

കോണ്‍ഗ്രസ് പല ജാതിസമവാക്യങ്ങളെയും അവഗണിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ഇത് രാഹുല്‍ പരിശോധിക്കുന്നുണ്ട്. പല വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ നിയമിക്കും. ഇവര്‍ക്ക് സംസ്ഥാനം കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കാനുള്ള ടാര്‍ഗറ്റും നല്‍കും. യുപിയില്‍ പ്രിയങ്ക ഗാന്ധി അത്തരമൊരു റോളാണ് ഗ്രാമസഭകള്‍ക്ക് അടക്കം നല്‍കിയിരിക്കുന്നത്. ഇത് പരിശോധിക്കാന്‍ രാഹുല്‍ അടക്കമുള്ളവര്‍ ദേശീയ തലത്തിലുണ്ടാവും. യുപിഎ സര്‍ക്കാരിന്റെ കാലത്തെ പല പദ്ധതികളും പേരുകള്‍ മാറ്റി പരിഷ്കരിച്ച് അവതരിപ്പിക്കാനുള്ള പ്ലാനുകളും കോണ്‍ഗ്രസിനുണ്ട്. ബിജെപി അവരുടെ പദ്ധതികള്‍ക്ക് പ്രചാരം നല്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

രാഹുലിന്റെ വരവിനായുള്ള നീക്കങ്ങള്‍ യൂത്ത് വിംഗുകളില്‍ നിന്ന് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ ദേശീയ സ്റ്റുഡന്റ് യൂണിയന് രാഹുല്‍ അധ്യക്ഷനായി എത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ദ്വിദിന എക്സിക്യൂട്ടീവിലാണ് ഈ തീരുമാനം. ഐകകണ്ഠ്യേനയുള്ള തീരുമാനമാണിത്. രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാന്‍ പരിശ്രമിക്കുന്ന സത്യസന്ധനായ നേതാവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കാനും രാഹുല്‍ പോരാടാറുണ്ടെന്നും വിദ്യാര്‍ത്ഥി സംഘടന പറഞ്ഞു. അതേസമയം രാഹുല്‍ തന്നെയാണ് പാര്‍ട്ടിയെ നയിക്കാന്‍ ബെസ്റ്റെന്ന് വീരപ്പ മൊയ്ലിയും പറഞ്ഞു. രാഹുല്‍ വരുന്നതിന് മുമ്പ് പ്രശാന്ത് നിര്‍ദേശിച്ച മാറ്റം നടപ്പാക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക.
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
Recommended Video
-
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications