പെഗാസസ് ഫോൺ ചോർത്തൽ: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ ആക്രമണവുമായി കോണ്‍ഗ്രസ്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണത്തില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ത്തകരും കേന്ദ്ര മന്ത്രിമാരും അടക്കമുളളവരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ മോദിക്കും അമിത് ഷായ്ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണം നടത്തണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അന്വേഷണത്തിന് മുന്‍പായി അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെക്കണം എന്നും മല്ലികാര്‍ജ്ജുന്‍ ഖാന്‍ഗെ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി നിരീക്ഷണം നടത്തുന്നതിനെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. മോദിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ആണ് പെഗാസസ് ഉപയോഗിക്കുന്നത് എന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറയിലെ സംഭാഷണങ്ങള്‍ കേള്‍ക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പരിഹസിച്ചു. ഒരാള്‍ കുളിമുറിയിലോ കിടപ്പുമുറിയിലോ ആയിരുന്നാലും അവരുടെ സംസാരമോ ഭാര്യയോ മകളോ നടത്തുന്ന സംഭാഷണമോ ഒക്കെ മോദി സര്‍ക്കാരിന് ഒളിച്ച് നിന്ന് കേള്‍ക്കാം. ഇത് രാജ്യദ്രോഹം ആണെന്നും സുര്‍ജേവാല ആരോപിക്കുന്നു.












Click it and Unblock the Notifications