കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ അടിച്ചുപിരിഞ്ഞ് കോണ്‍ഗ്രസ്; വൈകി ഉദിച്ച് സോണിയ, ചൊവ്വാഴ്ച വൈകീട്ട്... നാളെ യോഗം

Google Oneindia Malayalam News

ദില്ലി: ശക്തമായ പ്രതിപക്ഷമില്ലാത്തത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന രാഷ്ട്രീയ നിരീക്ഷണത്തിന് ബലം നല്‍കുന്നതാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒട്ടേറെ സുപ്രധാനമായ ബില്ലുകളാണ് നിയമമാക്കിയത്. ഏറ്റവും ഒടുവില്‍ കശ്മീര്‍ വിഷയം ലോക്‌സഭ കടക്കുന്നു... പലതിലും ഐക്യത്തോടെയുള്ള ഒരു തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

ആദ്യം നിങ്ങള്‍ സ്വന്തം നേതാവിനെ കണ്ടെത്താന്‍ നോക്ക് എന്ന് ചര്‍ച്ചാവേളയില്‍ അമിത് ഷാ പരിഹസിക്കുന്നിടത്ത് വരെ എത്തി കാര്യങ്ങള്‍. കശ്മീര്‍ വിഷയത്തിലും കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയാണ്. പലരും സര്‍ക്കാരിനെ അനുകൂലിച്ചു. ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് തകരുമെന്നു വരെ അഭിപ്രായം ഉയര്‍ന്നിരിക്കെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടല്‍. പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുകയാണ് സോണിയ. വിശദാംശങ്ങള്‍ ഇങ്ങനെ....

സുപ്രധാന ബില്ലുകളെല്ലാം പാസായി

സുപ്രധാന ബില്ലുകളെല്ലാം പാസായി

മുത്തലാഖ് ബില്ല്, യുഎപിഎ ഭേദഗതി ബില്ല്, എന്‍ഐഎ ഭേദഗതി ബില്ല്, കശ്മീര്‍ പ്രത്യേക പദവി എടുത്തുകളയല്‍.... തുടങ്ങി രാജ്യ സുരക്ഷയെയും പൗരന്‍മാരെയും നേരിട്ട് ബാധിക്കുന്ന സുപ്രധാന ബില്ലുകളാണ് പാര്‍ലമെന്റില്‍ പാസാക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് പല ബില്ലിലും ഐക്യത്തോടെ നില്‍ക്കാന്‍ സാധിച്ചില്ല.

കടുത്ത ഭിന്നത, രാജി

കടുത്ത ഭിന്നത, രാജി

ഏറ്റവും ഒടുവില്‍ കശ്മീര്‍ ബില്ലില്‍ സര്‍ക്കാരിനെ അനുകൂലിച്ചാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് അസമില്‍ നിന്നുള്ള ഭുവനേശ്വര്‍ കലിത സര്‍ക്കാരിനെ പിന്തുണച്ചു. രാജ്യസഭാംഗത്വം രാജിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

ഭുവനേശ്വറിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടി എന്നതിലപ്പുറം ബിജെപിക്ക് നേട്ടവുമാണ്. അസം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് നിയമസഭയില്‍ നടന്നാല്‍ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കഴിയണം എന്നില്ല. അത് ബിജെപിക്ക് രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

 ദ്വിവേദിയും ഹൂഡയും സര്‍ക്കാരിനെ പിന്തുണച്ചു

ദ്വിവേദിയും ഹൂഡയും സര്‍ക്കാരിനെ പിന്തുണച്ചു

മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദി സര്‍ക്കാരിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അമിത് ഷായുടെ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മാത്രമല്ല, മുന്‍ ലോക്‌സഭാംഗം ദീപേന്ദര്‍ ഹൂഡയും സര്‍ക്കാരിനെ പിന്തുണച്ചു.

 ജനാധിപത്യത്തിന്റെ മരണം

ജനാധിപത്യത്തിന്റെ മരണം

അതേസമയം, ജനാധിപത്യത്തിന്റെ മരണമാണ് കശ്മീരില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, പി ചിദംബരം എന്നിവര്‍ അഭിപ്രായപ്പെട്ടു. രാജ്യസഭയിലെ ഭിന്നത ലോക്‌സഭയില്‍ സംഭവിക്കരുതെന്ന് മനസിലാക്കി സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്.

യോഗം വിളിച്ചു സോണിയ

യോഗം വിളിച്ചു സോണിയ

ചൊവ്വാഴ്ച രാവിലെ സഭ ചേരും മുമ്പ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സോണിയ ഗാന്ധി വിളിച്ചുചേര്‍ത്തു. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കണം എന്ന നിലപാടാണ് സോണിയ എടുത്തത്. എന്നാല്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി വിളിക്കാന്‍ തീരുമാനിച്ചത്.

പ്രവര്‍ത്തക സമിതി വൈകീട്ട്

പ്രവര്‍ത്തക സമിതി വൈകീട്ട്

ചൊവ്വാഴ്ച വൈകീട്ട് പ്രവര്‍ത്തക സമിതി യോഗം ചേരാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഒരുപക്ഷേ പാര്‍ലമെന്റ് നടപടികള്‍ വൈകിയാല്‍ യോഗം ബുധനാഴ്ച രാവിലെ നടക്കും. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയയുടെ ഇടപെടല്‍. അതേസമയം, സോണയ ഇടപെടുന്നത് വളരെ വൈകിയാണ് എന്ന അഭിപ്രായവുമുണ്ട്.

ബില്ല് പാസാക്കാന്‍ തടസമില്ല

ബില്ല് പാസാക്കാന്‍ തടസമില്ല

തിങ്കളാഴ്ചയാണ് രാജ്യസഭ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കുന്ന ബില്ല് പാസാക്കിയത്. കശ്മീരിനെ രണ്ടാക്കി വിഭജിക്കുന്ന ബില്ലും പാസാക്കി. കശ്മീരില്‍ സംവരണം നടപ്പാക്കുന്ന ബില്ലും പാസാക്കി. ചൊവ്വാഴ്ച ഇതെല്ലാം ലോക്‌സഭ പരിഗണിക്കുകയാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് എളുപ്പം പാസാകും. കോണ്‍ഗ്രസ്സില്‍ ഐക്യമുണ്ടാകുമ്പോഴേക്കും ബില്ല് നിയമമാകും എന്നുചുരുക്കം.

 സംഭവിച്ച മാറ്റം

സംഭവിച്ച മാറ്റം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടാക്കി വിഭജിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

നടപടികള്‍ വേഗത്തില്‍

നടപടികള്‍ വേഗത്തില്‍

ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ബില്ല് സഭയില്‍ പാസായി.

കൂടുതല്‍ സൈനികര്‍

കൂടുതല്‍ സൈനികര്‍

കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ അയച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 8000 സൈനികരെയാണ് കശ്മീരിലേക്ക് അയച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ സൈനികരെ അയക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞാഴ്ച രണ്ടുതവണയായി 35000 സൈനികരെ കശ്മീരില്‍ അധികമായി വിന്യസിച്ചിരുന്നു. ലക്ഷക്കണക്കിന് സൈനികര്‍ നേരത്തെ കശ്മീരിലുണ്ട്.

ഒട്ടേറെ കക്ഷികളുടെ പിന്തുണ

ഒട്ടേറെ കക്ഷികളുടെ പിന്തുണ

29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചു. ഒഡീഷ ഭരണകക്ഷിയായ ബിജെഡി, ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ബിഎസ്പി, ശിവസേന, അസമിലെ ബിപിഎഫ് എന്നീ കക്ഷികളും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

കശ്മീരില്‍ ഭയാനകമായ നിശബ്ദത; തരംഗമായി മോദിയുടെ ചിത്രം, വാഗ്ദാനം നിറവേറ്റിയെന്ന് അടിക്കുറിപ്പ്കശ്മീരില്‍ ഭയാനകമായ നിശബ്ദത; തരംഗമായി മോദിയുടെ ചിത്രം, വാഗ്ദാനം നിറവേറ്റിയെന്ന് അടിക്കുറിപ്പ്

English summary
Congress Divided; Summons urgent CWC on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X