ചണ്ഡീഗഡില്‍ കിംഗ് മേക്കറായി കോണ്‍ഗ്രസ്, മേയര്‍ പദവി വെച്ച് മാറും, എഎപിയുടെ ഓഫര്‍ ഇങ്ങനെ

ദില്ലി: ചണ്ഡീഗഡില്‍ അധികാരം പിടിക്കാനായി ബിജെപി വട്ടമിട്ട് പറക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് പ്രതിസന്ധികള്‍ക്ക് നടുവിലും കിംഗ് മേക്കറായി മാറിയിരിക്കുകയാണ്. മേയര്‍ സ്ഥാനത്തില്‍ അടക്കം ഇരുവരും തമ്മില്‍ വലിയ അഡജ്സ്റ്റ്‌മെന്റ് ഉണ്ടാവും. മേയര്‍ തിരഞ്ഞെടുപ്പ് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍

ഇനിയും പിന്തുണ പ്രഖ്യാപിക്കാതിരുന്നാല്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകാന്‍ സാധ്യതയുണ്ട്. അതേസമയം 14 വോട്ടുകളുമായി ബിജെപിയും എഎപിയും ഒരേനിലയിലാണ്. അഞ്ച് വോട്ടുകള്‍ ആര് നേടുന്നുവോ അവര്‍ ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം ലഭിക്കും.

1

ബിജെപി ചാക്കിട്ട് പിടിക്കുന്ന സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അവരുടെ കൗണ്‍സിലര്‍മാരെ ചണ്ഡീഗഡില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. എവിടേക്കാണ് മാറ്റിയതെന്നും അറിയിച്ചിട്ടില്ല. ഇരുവരും തമ്മില്‍ ചണ്ഡീഗഡില്‍ ഭരണം ഉറപ്പിക്കാനായി ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണ്. മേയര്‍ സ്ഥാനം അഞ്ച് വര്‍ഷം വെച്ച് മാറുമെന്ന് ഉറപ്പായിട്ടുണ്ട്. ഭരണം പങ്കിടാന്‍ എഎപി താല്‍പര്യം കാണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വിചാരിക്കാതെ ലഭിച്ച സര്‍പ്രൈസ് കൂടിയാണിത്. കഴിഞ്ഞ ദിവസം പ്രമുഖ കൗണ്‍സിലര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി കുറയുകയും ചെയ്തു. ഇത് ഇനിയും കുറയാതിരിക്കാനാണ് ഈ നീക്കം കോണ്‍ഗ്രസ് നടത്തിയത്.

2

കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലറായ ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് ബിജെപിയില്‍ ചേര്‍ന്നത്. ചണ്ഡീഗഡ് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്ന ദേവീന്ദര്‍ സിംഗ് ബബ്ലയുടെ ഭാര്യയാണ് ഇവര്‍. ദേവീന്ദറിനെ നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷനും ദേവീന്ദറും തമ്മില്‍ നേരത്തെ പരസ്യമായി വാക്കേറ്റം നടന്നിരുന്നു. എഎപിയെ വളര്‍ത്തിയത് അധ്യക്ഷന്‍ സുഭാഷ് ചൗളയാണെന്ന് ദേവീന്ദര്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് ഇതോടെ 13 സീറ്റായി നേട്ടമുയര്‍ത്താന്‍ സാധിക്കുകയായിരുന്നു. ചണ്ഡീഗഡ് എംപിയെന്ന നിലയില്‍ കിരണ്‍ ഖേറിനും വോട്ടുണ്ടാവും. ഇതോടെ പതിനാല് വോട്ടുകള്‍ ബിജെപിക്കാപ്പമുണ്ട്. ഇനി അഞ്ച് വോട്ടുകളാണ് മേയര്‍ സ്ഥാനത്തിന് അവര്‍ക്കാവശ്യം.

3

ഹര്‍പ്രീതിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി കളിക്കാനായിരുന്നു ബിജെപിയുടെ പ്ലാന്‍. ഇതിലൂടെ കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തന്നെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ മാറ്റാനാണ് സാധ്യത. ഈ രണ്ടിടത്തുമാണ് കോണ്‍ഗ്രസിന് അധികാരമുള്ളത്. ഏറ്റവും അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളും ഇത് തന്നെയാണ്. പക്ഷേ എഎപിക്ക് ഭരണം ഉള്ളതിനാല്‍ ദില്ലിയിലേക്ക് കൊണ്ടുപോവുക അസാധ്യമാണ്. അത് കേന്ദ്രത്തിന്റെ മൂക്കിന്‍ തുമ്പത്തായി പോവും. കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുക്കുക ഏറ്റവും എളുപ്പം ദില്ലിയില്‍ വെച്ചാണ്.

4

ആദ്യത്തെ ഒരു വര്‍ഷം എഎപിക്ക് മേയര്‍ സ്ഥാനം ലഭിക്കും. രണ്ടാമത്തെ വര്‍ഷം കോണ്‍ഗ്രസിനായിരിക്കും മേയര്‍ സ്ഥാനം. ഇത് പ്രകാരമാണ് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കുക. അതേസമയം ശിരോമണി അകാലിദള്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമല്ല. ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. ആംആദ്മി പാര്‍ട്ടി പിന്തുണ തേടിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചൗള പറഞ്ഞു. രണ്ടും മൂന്നും വര്‍ഷം തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് എഎപി ഉറപ്പ് നല്‍കിയതായി ചൗള വ്യക്തമാക്കി. ആദ്യം വര്‍ഷം അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നത് മാത്രമാണ് ഇതുവരെ മുന്നോട്ട് വെച്ച നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.

5

കോണ്‍ഗ്രസ് ചണ്ഡീഗഡില്‍ സീനിയര്‍ പാര്‍ട്ടിയാണ്. അവര്‍ ഈ വിഷയത്തില്‍ ഞങ്ങളെ പിന്തുണയ്ക്കും. ഭരണത്തില്‍ അവര്‍ ഞങ്ങള്‍ക്ക് മുന്നോട്ടുള്ള വഴിയാകും. ഒരു വര്‍ഷം ആ പിന്തുണയുണ്ടാവും. ഒരു വര്‍ഷം അവര്‍ ഞങ്ങളുടെ പെര്‍ഫോമന്‍സ് പരിശോധിക്കട്ടെ, അവര്‍ ഞങ്ങള്‍ നന്നായി ഭരിച്ചില്ലെങ്കില്‍ തോന്നുകയാണെങ്കില്‍, മാറി കൊടുക്കാന്‍ തയ്യാറാണെന്നും എഎപി അധ്യക്ഷന്‍ പ്രേം ഗാര്‍ഗ് പറഞ്ഞു. അതേസമയം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചില്ല. മേയര്‍ സ്ഥാനാര്‍ത്ഥിയെ നോക്കിയിട്ട് മാത്രമേ പിന്തുണ പ്രഖ്യാപിക്കാനാവൂ. എഎപിയും ബിജെപിയും മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണ അറിയിക്കാമെന്ന് സുഭാഷ് ചൗള പറഞ്ഞു. അതേസമയം കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

6

ചണ്ഡീഗഡിലെ മൂന്ന് നിര്‍ണായക പദവികളിലേക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അകാലിദളിന്റെ പിന്തുണ നേടാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. സുഖ്ബീര്‍ സിംഗ് ബാദലുമായി ചര്‍ച്ച ചെയ്ത് പിന്തുണ ആര്‍ക്ക് നല്‍കുമെന്ന് തീരുമാനിക്കുമെന്ന് പാര്‍ട്ടിയുടെ ഏക കൗണ്‍സിലറായ ഹര്‍ദീപ് സിംഗ് പറഞ്ഞു. അതേസമയം ആംആദ്മി പാര്‍ട്ടി പതിനാല് കൗണ്‍സിലര്‍മാരെയും അവരുടെ കുടുംബത്തെയും കുറച്ച് സീനിയര്‍ നേതാക്കളെയും ദില്ലിയിലേക്കാണ് മാറ്റിയത്. അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. മേയര്‍ സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ പിന്തുണതേടി ബിജെപി തങ്ങളുടെ കൗണ്‍സിലര്‍മാരെ സമീപിച്ചതായി പ്രേം ഗാര്‍ഗ് വെളിപ്പെടുത്തി. എങ്ങനെയാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കാന്‍ കൂടിയാണ് ദില്ലിയിലേക്ക് മാറ്റിയതെന്നും ഗാര്‍ഗ് പറഞ്ഞു.

7

അതേസമയം ബിജെപി മാത്രമല്ല എഎപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുഭാഷ് ചൗള പറയുന്നു. ഇതേ തുടര്‍ന്നാണ് കൗണ്‍സിലര്‍മാരെ നഗരത്തില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയും എഎപിയും ചേര്‍ന്ന് പലരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുമ്പോള്‍ പോലും ചില കൗണ്‍സിലര്‍മാരെ പിന്തുണ തേടി എതിരാളികള്‍ വിളിച്ചിരുന്നു. ഒരു ഫോണ്‍ കോള്‍ പ്രമുഖ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നാണ് വന്നതെന്നും സുഭാഷ് ചൗള പറയുന്നു. ബിജെപിയുടെ പ്രതീക്ഷകളെ താളം തെറ്റിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയിരിക്കുന്നത്. ഇതോടെ ഭരണം ഉറപ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

8

കൗണ്‍സിലര്‍മാരെ എന്ന് മടക്കി കൊണ്ടുവരണമെന്ന് എഎപി തീരുമാനിച്ചിട്ടില്ലെന്ന് ഗാര്‍ഗ് പറയുന്നു. ദില്ലി നിയമസഭയില്‍ ഇവര്‍ ചില നടപടികള്‍ വിലയിരുത്തും. അതിന് ശേഷം മടങ്ങാനാണ് സാധ്യത. ജനുവരി എട്ടിനാണ് മേയര്‍ തിരഞ്ഞെടുപ്പിന്. അതിന് ഒരു ദിവസം മുമ്പ് മടങ്ങിയെത്താനാണ് സാധ്യത. ബിജെപി കൗണ്‍സിലര്‍മാര്‍ ഇവിടെ തന്നെയുണ്ട്. അവരാരും നിരീക്ഷണത്തില്‍ അല്ല. കൗണ്‍സിലര്‍മാരുടെ ഫോണും സ്വിച്ച് ഓഫാക്കിയിട്ടില്ല. സ്വന്തം പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ വില്‍പ്പനയ്ക്കായി നില്‍ക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസും എഎപിയും അവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയതെന്ന് ബിജെപി അധ്യക്ഷന്‍ അരുണ്‍ സൂദ് പറഞ്ഞു. അതേസമയം അപ്രതീക്ഷിതമായി മേയര്‍ സ്ഥാനം ലഭിക്കുന്നത് കോണ്‍ഗ്രസിന് വന്‍ ലോട്ടറിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+