ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍

സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിലെ ഏറ്റവും വിവാദങ്ങളുണ്ടാക്കിയ വ്യക്തിയാണ് അലി അക്ബര്‍. ബിജെപി ബാന്ധവവും, താരസംഘടനയായ അമ്മയ്‌ക്കെതിരായ കലഹവുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. എന്നാല്‍ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്ത് കയ്‌പേറിയ അനുഭവമാണ് സിനിമയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് അലി അക്ബര്‍ പറയുന്നു.

ഭാര്യയുടെ സര്‍ജറി നടത്താന്‍ ഉള്ള കാശ് പോലും തനിക്കില്ലായിരുന്നുവെന്നും, ചെയ്ത ജോലിക്കുള്ള പ്രതിഫലം പോലും ആ സമയത്ത് നിര്‍മാതാവ് നല്‍കിയിരുന്നില്ലെന്നും അലി അക്ബര്‍ വെളിപ്പെടുത്തല്‍. ആരൊക്കെയാണ് തന്നെ ദ്രോഹിച്ചതെന്നും അദ്ദേഹം തുറന്നു പറയുകയാണ്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

1

മുഖമുദ്രയൊക്കെ തന്റെ ആദ്യ കാല ചിത്രമായിരുന്നു. ജഗദീഷിനെ അക്കാലത്ത് ഞാന്‍ ഒരല്‍പ്പം ബുദ്ധിക്ക് കുറവുള്ള ക്യാരക്ടറായിട്ടാണ് അവതരിപ്പിച്ചത്. അത് അദ്ദേഹത്തിന്റെ മാനറിസം കാരണമായിരുന്നു. പിന്നീട് സീരിയസായ പടങ്ങളാണ് ചെയ്തത്. പക്ഷേ അതില്‍ കോമഡിയുണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സിനിമയുടെ കഥ ശരിക്കും ആലോചിച്ചാല്‍ വളരെ സീരിയസായ ചിത്രങ്ങളായിരുന്നു. മലയാളികളുടെ അന്ധവിശ്വാസത്തെയാണ് ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ ഞാന്‍ തുറന്നുകാണിച്ചത്. കോടിക്കണക്കിന് രത്‌നങ്ങളുള്ള ഒരു പ്രതിമ വന്ന് കയറിയിട്ടും അത് ദുശ്ശകുനമാണെന്ന് പറയുന്ന രീതിയാണ് അതിലുള്ളത്.

2

കൃഷ്ണന്റെ പ്രതിമയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. തിരുവനന്തപുരത്ത് കൃഷ്ണന്റെ ഓടക്കുഴലുള്ള ചിത്രം വീട്ടില്‍ വെക്കില്ല. അവിടെ വന്ന ഒരു സ്വാമി സുഹൃത്തിന്റെ വീട്ടില്‍ ഇത്തരമൊരു പ്രതിമ കണ്ടിരുന്നു. അത് കടലില്‍ എറിയാന്‍ പറഞ്ഞു. ഞങ്ങള്‍ ശംഖുമുഖത്ത് കൊണ്ടുപോയി അത് കളഞ്ഞു. ഞങ്ങള്‍ തിരിച്ച് നടക്കുന്നതിനിടെ ഈ പ്രതിമ വീണ്ടും കാലില്‍ തടഞ്ഞ് നിന്നു. ഒഴിവാക്കിയിട്ടും വീണ്ടും തിരിച്ച് വരുന്ന പ്രതിമയായിരുന്നു അത്. പിന്നീട് വളരെ മെനക്കെട്ടാണ് കളഞ്ഞത്. അതില്‍ നിന്നാണ് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമ വരുന്നത്. പത്ത് പൈസയുടെ ഗതിയില്ലാത്ത സമയത്താണ് ആ ചിത്രം ഞങ്ങള്‍ എഴുതുന്നത്.

3

ഞാന്‍ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കിയിട്ടും പത്ത് പൈസ ആരും തന്നിട്ടില്ല. ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ നിര്‍മാതാവ് ഷമീര്‍ മാത്രമാണ് എനിക്ക് പൈസ തന്നിട്ടുള്ളത്. ബാക്കി ആരും തന്നിട്ടില്ല. വലിയ മാന്യന്മാര്‍ ഒരുപാടുണ്ട് സിനിമയില്‍. അവരെല്ലാം എനിക്ക് ലക്ഷങ്ങള്‍ തരാനുണ്ട്. എന്റെ പടം 75ാം ദിവസം കളിക്കുമ്പോള്‍ വീട്ടില്‍ അരി മേടിക്കാനില്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. മുഖമുദ്ര എന്ന ചിത്രം കേരളത്തില്‍ നന്നായി ഓടി ചിത്രമാണ്. ആ ചിത്രം 75ാം ദിവസം തിയേറ്ററില്‍ കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംവിധായകനായ എന്റെ അവസ്ഥ അത്രയും മോശമായിരുന്നത്. വീട്ടില്‍ അരി ഇല്ലാത്ത അത്രയും ദയനീയ അവസ്ഥയിലായിരുന്നു എന്റെ കുടുംബം.

4

ഞാന്‍ മദ്രാസില്‍ നിന്ന് തിരിച്ചുവരികയാണ്. പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗും കഴിഞ്ഞ് പണി പൂര്‍ത്തിയാക്കി നില്‍ക്കുകയാണ്. ആ ചിത്രത്തിന്റെ നിര്‍മാതാവ് കിരീടമൊക്കെ നിര്‍മിച്ച കിരീടം ഉണ്ണിയാണ്. അന്ന് എഡിറ്റര്‍ മുരളിയേട്ടനും എനിക്കൊപ്പമുണ്ട്. നിര്‍മാതാവ് എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റൊക്കെ എടുത്ത് തന്ന് നാട്ടിലേക്ക് പറഞ്ഞ് വിടാന്‍ ഇരിക്കുകയാണ്. പടത്തിന്റെ കാശ് ഓഫീസില്‍ നിന്ന് വാങ്ങിക്കോ എന്ന് പറയുകയും ചെയ്തു. എന്റെ വീട്ടിലോട്ട് പോകുന്ന വഴിക്കാണ് കിരീടം ഉണ്ണിയുടെ ഓഫീസ്. അതുകൊണ്ട് പണം വാങ്ങുക എളുപ്പമായിരുന്നു. അപ്പോഴും എനിക്ക് മടിയുണ്ട്, ഒപ്പം സംശയവുമുണ്ട്. ഇതിന് മുമ്പ് എനിക്കാരും കാശ് തന്നിരുന്നില്ല. ഇതിന് തരുമോ എന്ന സംശയമുണ്ടായിരുന്നു.

5

ഞാന്‍ മുരളിയേട്ടനോട് ഞാന്‍ ചോദിച്ചു പണം കിട്ടുമോ എന്ന്, അദ്ദേഹം പറഞ്ഞു ഇത് പക്കായാണെന്നും, നീ ധൈര്യമായിട്ട് പോയെന്നും, അത് കേട്ടുള്ള ധൈര്യം വെച്ചാണ് ഞാന്‍ പോയത്. കിരീടം ഉണ്ണിയുടെ ഓഫീസിലേക്കാണ് ഞാന്‍ പോയത്. അവിടെ ചെന്ന് പണത്തിന്റെ കാര്യം അന്വേഷിച്ചു. ഇവിടെ വിളിച്ച് പറഞ്ഞിട്ടേയില്ല എന്നായിരുന്നു കിരീടം ഉണ്ണിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ മറുപടി. അങ്ങനെ വീട്ടില്‍ ചെന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ കിരീടം ഉണ്ണി നാട്ടിലേക്ക് വരും. അങ്ങേര് വരട്ടെയെന്ന് ഞാനും വിചാരിച്ചു. ഇതിനിടയില്‍ പടം റിലീസായി. എന്നിട്ടും എനിക്ക് പണം കിട്ടിയില്ല. ശരിക്കും ബുദ്ധിമുട്ടി പോയ നിമിഷങ്ങളായിരുന്നു ഇത്.

6

ഇതിനിടയില്‍ എന്റെ ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി വേണ്ടി വന്നു. ആകെ കൂടി ആ സമയം എന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് 750 രൂപയായിരുന്നു. അതും വെച്ചാണ് ഞാന്‍ മദ്രാസില്‍ നിന്ന് കുടുംബത്തിലേക്ക് കയറി വരുന്നത്. അഞ്ചാറ് മാസത്തെ പണിയും കഴിഞ്ഞ് വരുന്നവന്റെ സമ്പാദ്യമാണ് ഇത്രയും തുച്ഛമായ തുക. ഭാര്യയെ മെഡിക്കല്‍ കോളേജിലെ ചെറിയാന്‍ ഡോക്ടറെ കാണിച്ചു. അടിയന്തര സര്‍ജറി നടത്തിയിട്ടില്ലെങ്കില്‍ ഒരു വശം തളര്‍ന്ന് പോകുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ആവശ്യം ഞാന്‍ നേരെ കിരീടം ഉണ്ണിയെ അറിയിച്ചു. ആ പണം തരണമെന്ന് അദ്ദേഹത്തോട് ഞാന്‍ അപേക്ഷിച്ചതാണ്. ഭാര്യയുടെ ഓപ്പറേഷന്‍ ഉണ്ടെന്ന് വരെ അറിയിച്ചു. എന്നിട്ടും അദ്ദേഹം ഒറ്റ പൈസ തന്നില്ലെന്ന് അലി അക്ബര്‍ പറയുന്നു.

7

അവസാനം ജി മുരളിയൊക്കെ ഇടപെട്ടാണ് എനിക്ക് പതിനായിരം രൂപ കിട്ടിയത്. ഭാര്യയുടെ സര്‍ജറി ഇതിനിടെ നടക്കുകയും ചെയ്തു. അവസാനം ഈ മനുഷ്യന്റെ ഓഫീസിലേക്ക് ഞാന്‍ നടന്ന് നടന്ന് ഗതികെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ഓഫീസിലെ മാനേജരോട് ഒരു കഷ്ണം പേപ്പര്‍ തരാന്‍ പറഞ്ഞു. അത് വാങ്ങി ഞാന്‍ കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞാന്‍ അനുഭവിക്കുന്ന ദു:ഖം നിങ്ങളുടെ നിങ്ങളുടെ ഏഴ് തലമുറയും അനുഭവിക്കും എന്ന് അതിലെഴുതി. ആ പേപ്പര്‍ കിരീടം ഉണ്ണിയുടെ ഓഫീസിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഞാന്‍ മടങ്ങിപ്പോന്നത്. പിന്നീട് കിരീടം നഷ്ടപ്പെട്ട ഉണ്ണിയേട്ടനെയാണ് ഞാന്‍ കണ്ടത്. കുടുംബ വാര്‍ത്തകളുടെ നിര്‍മാതാവ് മിലന്‍ ജലീലും, ഷമീറുമാണ് കൃത്യമായി പണം എനിക്ക് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

8

പണം തന്നവരുടെ ചെക്കുകളെല്ലാം ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വേറൊന്നിനുമല്ല തെളിവിനായിട്ടാണ്. ഞാന്‍ പണം നല്‍കിയിട്ടുണ്ട് എന്ന് ഇവര്‍ പിന്നീട് പറയാന്‍ പാടില്ലല്ലോ? കിരീടം ഉണ്ണിയുടെ കാര്യത്തില്‍ എനിക്ക് കാണിക്കാന്‍ സാക്ഷിയുണ്ട്. ഞാന്‍ അനുഭവിച്ച ദു:ഖം അവര്‍ അനുഭവിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. മലയാള സിനിമയില്‍ ടെക്‌നീഷ്യന്‍സിനെ പറ്റിച്ചവരൊന്നും ഇതുവരെ വാണ ചരിത്രമില്ല. സിനിമയ്ക്കുള്ളില്‍ ഒരു ചതിയുണ്ട്. എന്ത് കരാര്‍ ഉണ്ടാക്കിയിട്ടും കാര്യമില്ല. അടുത്ത മാസം തരാട്ടോ എന്നാണ് പറയുക. സാധാരണ സംവിധായകര്‍ മിക്‌സിംഗ് നിര്‍ത്തിവെക്കാറാണ് പതിവ്. പണം തന്നിട്ട് മതി ബാക്കി എന്ന് പറയും. എന്റെ കാര്യത്തില്‍ അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് അന്തസ്സായി ഇങ്ങനെ ചോദ്യം ചെയ്യാന്‍ പറ്റുന്നത്. മലയാള സിനിമയിലെ കളക്ഷനുകള്‍ പലതും പറയുന്നത് യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് കൊണ്ടാണെന്നും അലി അക്ബര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+