കോണ്‍ഗ്രസിന് വെല്ലുവിളി ആ 30 ശതമാനം, 2014ന് ശേഷം ഉത്തരാഖണ്ഡില്‍ സംഭവിച്ചത്, 3 തവണ പിഴച്ച് റാവത്ത്
ദില്ലി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഇത്തവണ ജയസാധ്യതയില്‍ മുന്നില്‍ നില്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായുള്ള ഒരു കണക്ക് കോണ്‍ഗ്രസിനെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി വോട്ട് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടും വര്‍ധിക്കുന്നുണ്ടെങ്കില്‍ മറുവശത്ത് ബിജെപിയുടെ വര്‍ധന ഇതിന്റെ ഇരട്ടിയാണ്.
സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?
ഇതിനെ പിടിച്ച് നിര്‍ത്താനായില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് ഉത്തരാഖണ്ഡ് പിടിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ ഇതിന്റെയെല്ലാം പ്രധാന കാരണം നരേന്ദ്ര മോദിയാണ്. സംസ്ഥാനത്ത് മോദി ഫാക്ടര്‍ ഇല്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പാണ്.

ബിജെപി ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിക്കുക എന്ന റെക്കോര്‍ഡാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ തുറുപ്പുച്ചീട്ട്. പ്രധാന പ്രശ്‌നം സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ദേശീയ ഫാക്ടറായ മോദി തരംഗം ഫലിക്കാറില്ല എന്നതാണ്. അതാണ് ബിജെപിക്ക് ആശങ്കയായി നില്‍ക്കുന്നത്. ബംഗാളില്‍ അടക്കം ഇത് പ്രകടമായിരുന്നു. മുഖ്യമന്ത്രിമാരുടെ പ്രകടനം നോക്കുകയാണെങ്കില്‍ പ്രശ്‌നം വേറെയുമുണ്ട്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി തീരെ ജനപ്രീതിയില്ലാത്ത നേതാവാണ്. അവിടെയാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.

ഇത്തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് വിഭാഗീയത ഒഴിവാക്കാനാണ്. കൂടുതല്‍ എംഎല്‍എമാരെ ഏത് ക്യാമ്പ് ജയിപ്പിക്കുന്നുവോ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാനാണ് സാധ്യത. നിലവില്‍ ഹരീഷ് റാവത്തിന് തന്നെയാണ് മുന്‍തൂക്കം. സംസ്ഥാനത്ത് ആകെ ഏറ്റവും പോപ്പുലറായിട്ടുള്ള നേതാവും ഹരീഷ് റാവത്താണ്. കോണ്‍ഗ്രസ് െൈഹക്കമാന്‍ഡിന് ഉത്തരാഖണ്ഡിലേത് അഭിമാന പോരാട്ടമാണ്. ഇത്തവണ ജയിച്ചേ തീരൂ എന്ന അവസ്ഥയാണ്. ഹരീഷ് റാവത്ത് തന്നെ ദേശീയ തലത്തില്‍ നേതൃത്വത്തിനെതിരെ വലിയ പ്രശ്‌നമുണ്ടാക്കിയതാണ്. അതുകൊണ്ട് ഉത്തരാഖണ്ഡില്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനായിരിക്കും.

കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ വെല്ലുവിളി മുപ്പത് ശതമാനം വോട്ടുബാങ്കാണ്. മൂന്ന് തവണയാണ് ഹരീഷ് റാവത്തിന്റെ കീഴില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായത്. ഈ സമയത്തെല്ലാം ബിജെപിയുടെ വോട്ടുബാങ്ക് ഇരട്ടിയില്‍ അധികം. 2014 മുതലാണ് ഉത്തരാഖണ്ഡില്‍ ട്രെന്‍ഡ് മാറി തുടങ്ങിയത്. ആ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റും ബിജെപി തൂത്തുവാരി. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വലിയ വ്യത്യാസം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇല്ലായിരുന്നു. കോണ്‍ഗ്രസ് 32 സീറ്റിലാണ് വിജയിച്ചത്. 33.79 ശതമാനം വോട്ടും നേടി. ബിജെപി 31 സീറ്റ് നേടി തൊട്ടുപിന്നിലെത്തി. 33.13 ശതമാനം വോട്ടും പാര്‍ട്ടി നേടി.

2012 കോണ്‍ഗ്രസും ചെറുകക്ഷികളും ചേര്‍ന്ന് അധികാരം പിടിക്കുകയും ചെയ്തു. അവിടന്നങ്ങോട്ട് ബിജെപിയുടെ കുതിപ്പായിരുന്നു. 2014ല്‍ അഞ്ച് സീറ്റ് വിജയിച്ചത് മാത്രമല്ല 56 ശതമാനം വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 34.4 ശതമാനം വോട്ടാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെയും വോട്ട് ശതമാനം കൂടി. പക്ഷേ ബിജെപിയുടെ വോട്ട് എത്രയോ മുകളിലായിരുന്നു. 2017ല്‍ ബിജെപി 56 സീറ്റാണ് നേടിയത്. 46.51 ശതമാനം വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസിന് 33.49 ശതമാനം വോട്ടും കിട്ടിയത്. പക്ഷേ പതിനൊന്ന് സീറ്റാണ് ആകെ കിട്ടിയത്. ഈ രണ്ട് തിരഞ്ഞെടുപ്പും ഹരീഷ് റാവത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്.

റാവത്തിന് രണ്ട് തവണയും പിഴച്ചിട്ടും പ്രശ്‌നങ്ങള്‍ മാറിയിരുന്നില്ല. 2019ല്‍ ഇത് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചു. ബിജെപി 61.66 ശതമാനം വോട്ടാണ് പിടിച്ചത്. ലോക്‌സഭയിലേക്കുള്ള അഞ്ച് സീറ്റും തൂത്തുവാരി. മോദി തരംഗം തന്നെ പറയാം. കോണ്‍ഗ്രസ് 31.73 ശതമാനം വോട്ടിലൊതുങ്ങി. 2019ല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടിലുള്ള വ്യത്യാസം മുപ്പത് ശതമാനമാണ്. ഇത് മറികടക്കുകയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ ആവശ്യം. സംസ്ഥാന തലത്തില്‍ ഈ ട്രെന്‍ഡ് ഇത്തവണ ആവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. മൂന്ന് തവണ മുഖ്യമന്ത്രി മാറി വന്നതും തൊഴിലില്ലായ്മയും ഉത്തരാഖണ്ഡില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തിന് വഴിവെച്ചിട്ടുണ്ട്. എഎപിയും ബിഎസ്പിയും വോട്ടു ചോര്‍ത്തിയാല്‍ അത് രണ്ട് പാര്‍ട്ടികളെയും ബാധിക്കും.












Click it and Unblock the Notifications