Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിനെ കൊണ്ട് തോറ്റു, രാഹുല്‍ പറഞ്ഞിട്ടും അടങ്ങുന്നില്ല, അമൃത്‌സറില്‍ പാലം വലിക്കും?

ദില്ലി: പാല് കൊടുത്ത കൈക്ക് തന്നെ കൊത്തുക എന്നൊരു ചൊല്ലുണ്ട്. നവജ്യോത് സിംഗ് സിദ്ദുവിന്റെ കാര്യത്തില്‍ അത് കറക്ടാണ്. എത്ര പറഞ്ഞിട്ടും അടങ്ങുന്നില്ല അദ്ദേഹം. പാര്‍ട്ടിയിലെ നേതാക്കള്‍ ആകെ കലിപ്പിലാണ്. രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടിട്ടും പാര്‍ട്ടി ലൈനിലേക്ക് അദ്ദേഹം വന്നിട്ടില്ല. ഇതിന് പുറമേ അദ്ദേഹത്തിന്റെ ഭാര്യ പരസ്യമായി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചിരുന്നു, തലച്ചോറിലേക്ക് രക്തയോട്ടമില്ലായിരുന്നു, വെളിപ്പെടുത്തി വാവ സുരേഷ്

സിദ്ദു പറയാനുള്ളത് ഭാര്യയിലൂടെ പറയുകയാണെന്ന നിലപാടിലാണ് സീനിയര്‍ നേതാക്കള്‍. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ സിദ്ദുവിനെ തോല്‍പ്പിക്കാന്‍ തന്നെയാണ് ഭൂരിഭാഗം നേതാക്കളുടെയും ശ്രമം. സിദ്ദുവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. ഇതോടെ വലിയ സാധ്യതയുണ്ടായിരിക്കുന്നത് അകാലിദളിനാണ്.

1

അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദുവിന്റെ എതിരാളി ബിക്രം സിംഗ് മജീദിയയാണ്. സിദ്ദു എല്ലാ കാലത്തും ശത്രുവായി കാണുന്ന നേതാവാണ് മജീദിയ. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും, ദേശീയ നേതൃത്വവും സിദ്ദു ജയിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലുധിയാന എംപി രവനീത് സിംഗ് ബിട്ടുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഏകോപിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിട്ടുണ്ട്. പക്ഷേ പ്രാദേശിക നേതാക്കളെയൊന്നും പ്രചാരണത്തിലേക്ക് കാണാനില്ല. ഇവരെല്ലാം മിസിംഗാണ്. സിദ്ദു ഇവരെ വിളിക്കുകയേ ചെയ്തിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പോരാത്തതിന് ഇവര്‍ സിദ്ദുവുമായി ഇടഞ്ഞിരിക്കുകയാണ്. വിളിച്ചാലും പോകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

2

പ്രചാരണം നയിക്കുമ്പോള്‍ സിദ്ദു തങ്ങളോടൊന്ന് ചോദിക്കുക പോലും ചെയ്തില്ലെന്നാണ് പരാതി. ഒറ്റയാനായി നിന്ന് വിജയം നേടി ആ ക്രെഡിറ്റ് മറ്റാര്‍ക്കും കൊടുക്കാതിരിക്കാനാണ് സിദ്ദുവിന്റെ ശ്രമം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതിരുന്നത് മുതല്‍ സിദ്ദു നേതാക്കളുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പ്രചാരണത്തിന് നേതാക്കളെ വിളിക്കാതിരിക്കുന്നതിന് പ്രധാന കാരണവും ഇത് തന്നെയാണ്. എന്നാല്‍ സിദ്ദുവിന്റെ വിശ്വസ്തര്‍ പറയുന്നത് മറ്റൊരു കാരണം. പ്രാദേശിക നേതാക്കള്‍ അഭിപ്രായ വ്യത്യാസം കാരണമാണ് വരാതിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സിദ്ദുവും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെയും തമ്മില്‍ അകറ്റിയിരിക്കുകയാണ്.

3

പ്രശ്‌നം അത് മാത്രമല്ല, സിദ്ദു മറ്റിടത്തൊന്നും പ്രചാരണത്തിന് പോവാത്തത് മറ്റൊരു പ്രശ്‌നമാണ്. പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനറാണ് സിദ്ദു. തീപ്പൊരി പ്രസംഗത്തില്‍ അദ്ദേഹത്തോളം മികവ് പഞ്ചാബില്‍ ആര്‍ക്കുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും സിദ്ദുവിനെ പ്രചാരണത്തിന് ആവശ്യമാണ്. ബിജെപിക്കെതിരെ സിദ്ദുവിന്റെ പ്രചാരണമാണ് കോണ്‍ഗ്രസിന് ആവശ്യം. ജനങ്ങള്‍ കൈയ്യടിക്കുന്ന പ്രസംഗങ്ങളാണ് ഇവയില്‍ അധികവും. എന്നാല്‍ ഇത്തവണ സിദ്ദുവിനെ അമൃത്സര്‍ ഈസ്റ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതില്‍ കടുത്ത നിരാശനാണ് അദ്ദേഹം. സിദ്ദു പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്.

4

കോണ്‍ഗ്രസിന് പക്ഷേ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് അപകടസൂചനയാണ് ലഭിക്കുന്നത്. ഇതുവരെയും വിചാരിച്ച ഓളമുണ്ടാക്കാന്‍ സിദ്ദുവിന് സ്വന്തം മണ്ഡലത്തില്‍ സാധിച്ചിട്ടില്ല. പ്രധാന കാരണം പ്രാദേശിക നേതാക്കളുമായുള്ള പ്രശ്‌നങ്ങളാണ്. നേതാക്കളാരും ഇല്ലാത്തത് കൊണ്ട് നിറം മങ്ങിയിരിക്കുകയാണ് പ്രചാരണം. റവനീത് ബിട്ടു കളത്തിലിറങ്ങിയിരിക്കുകയാണ്. നേതാക്കളെ മുഴുവന്‍ അദ്ദേഹം കാണുന്നുണ്ട്. പ്രചാരണം കൊഴുപ്പിച്ചില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ തോറ്റുപോകുന്ന അവസ്ഥയാണ്. പ്രാദേശിക നേതാക്കളുമായി രഹസ്യ യോഗങ്ങള്‍ ചേര്‍ന്ന് ബിട്ടു സംസാരിച്ച് കഴിഞ്ഞു. സിദ്ദുവിനെയും മറ്റ് സ്ഥാനാര്‍ത്ഥികളെയും പിന്തുണച്ച് പ്രചാരണത്തിനായി വരണമെന്നാണ് ആവശ്യം.

5

അമൃത്സര്‍ സെന്‍ട്രലിലും അമൃത്സര്‍ വെസ്റ്റിലും മാത്രമാണ് ഇതുവരെ സിദ്ദു പ്രചാരണത്തിനായി എത്തിയത്. അതിനപ്പുറത്തേക്ക് അധ്യക്ഷനായിട്ടും അദ്ദേഹമെത്തിയില്ല. ഇത്തവണ സിദ്ദുവിന് അനുകൂലമായി കാര്യങ്ങള്‍ വന്നിട്ടില്ല. സ്വന്തം മണ്ഡലത്തിലും അനുകൂലമായ സാഹചര്യമല്ല ഉള്ളത്. എന്തൊക്കെ പ്രചാരണം നടത്തിയിട്ടും ജനങ്ങള്‍ എത്തുന്നില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. ഇതുവരെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരൊന്നും പഞ്ചാബിലേക്ക് എത്തിയിട്ടില്ല. ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ എത്തിയിട്ടില്ല. മന്‍മോഹന്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരൊന്നും ഇതുവരെ പഞ്ചാബില്‍ എത്തിയിട്ടില്ല.

Recommended Video

cmsvideo
    IPL Auction 2022 : Faf du Plessis Bought By RCB For INR 7 Crores | Oneindia Malayalam
    6

    ഒരു തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയാവരുത് എന്നതിന് ഉദ്ദാഹരണമാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. പരസ്പരം ആരോപണങ്ങളുമായി സിദ്ദുവാണ് ഈ പ്രശ്‌നങ്ങളെല്ലാം വലുതാക്കിയത്. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു സിദ്ദു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് മണല്‍മാഫിയയുമായി ബന്ധമുണ്ട് എന്ന തരത്തില്‍ സിദ്ദു സംസാരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് സംസാരിക്കാന്‍ പാടില്ലാത്തതാണ്. രാഹുല്‍ ഗാന്ധി വേണ്ട രീതിയില്‍ സിദ്ദുവിനെ നിയന്ത്രിക്കുകയും ചെയ്തില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. സിദ്ദുവില്ലാതെ ജയിക്കില്ലെന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചത് മറ്റൊരു പ്രശ്‌നമാണ്. ഒരു നേതാവിനെ ഇത്രത്തോളം അഴിച്ചുവിടാന്‍ മാത്രമാണ് ഇത് സഹായകരമായിരിക്കുന്നത്.

    7

    സിദ്ദുവിന്റെ മണ്ഡലത്തില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍. അമൃത്സര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സുനില്‍ ദത്തിയും കലിപ്പിലാണ്. ഇതുവരെ പ്രാദേശിക നേതാക്കള്‍ പ്രചാരണത്തിലേക്ക് വന്നിട്ടില്ല. ഒരു താല്‍പര്യവും നേതാക്കള്‍ കാണിക്കുന്നില്ല. അതേസമയം സിദ്ദു ക്യാമ്പിലുള്ളവരെ മനപ്പൂര്‍വം കോണ്‍ഗ്രസ് നേതാക്കള്‍ അവഗണിക്കുകയാണെന്ന തോന്നലും പഞ്ചാബിലുണ്ട്. സിദ്ദു ഒറ്റയ്ക്കാണ് സുനില്‍ ദത്തിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. സിദ്ദുവിനെ ഈ മണ്ഡലത്തില്‍ മാത്രമേ കാണാനുള്ളൂ എന്നതാണ് സത്യം. സിദ്ദുവിന് പ്രാദേശിക പിന്തുണ ഒട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പല പ്രാദേശിക നേതാക്കളെയും സിദ്ദു അവഗണിച്ചു. അതാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായി കാണുന്നത്. ബിട്ടുവിനെ ഇക്കാര്യം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

    8

    അതേസമയം എല്ലാ നേതാക്കളെയും വളരെ കഷ്ടപ്പെട്ട് പ്രചാരണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ബിട്ടു പറഞ്ഞു. പ്രചാരണത്തില്‍ സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദുവിന്റെ കുടുംബം പരസ്യമായി മുഖ്യമന്ത്രി ടാര്‍ഗറ്റ് ചെയ്യുന്നതില്‍ പല നേതാക്കളും അതൃപ്തിയിലാണ്. സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന്റെ പരസ്യ പ്രസ്താവനകള്‍ നേതാക്കള്‍ എടുത്ത് പറഞ്ഞു. സിദ്ദു മകളും ചന്നി മണല്‍ മാഫിയയാണ് എന്ന രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് പ്രാദേശിക നേതാക്കള്‍ സിദ്ദുവില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയതെന്നാണ് വിശ്വസ്തര്‍ പരയുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ളര്‍ നിര്‍ദേശിച്ചതോടെ ഇവര്‍ പ്രചാരണത്തിന് ഇറങ്ങും. എന്നാല്‍ സിദ്ദുവിനെ വിജയിപ്പിക്കാനാവുമോ എന്ന് കണ്ടറിയണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+