കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, കംപ്ലീറ്റ് വോട്ട് ചോര്‍ച്ച, അന്വേഷണത്തിന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വ്യാപക വോട്ടു ചോര്‍ച്ചയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. സംസ്ഥാന ഘടകങ്ങള്‍ ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്. അന്വേഷണം പ്രഖ്യാപിച്ച് ശക്തമായ നടപടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മറ്റൊരു പാര്‍ട്ടിയും വോട്ട് ചോര്‍ച്ചയില്‍ നടപടി പ്രഖ്യാപിച്ചിട്ടില്ല.

മമത വീണ്ടും പണിതന്നു; പ്രതിപക്ഷത്ത് നിന്ന് പ്ലാന്‍ ചെയ്തുള്ള പിന്‍മാറ്റം, വാളെടുത്ത് യെച്ചൂരി!!

അന്വേഷണവും നടപടിയും ഉണ്ടാവുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നല്ലൊരു ശതമാനം വോട്ടുകളും ചോര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നുണ്ട്. അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വിപ്പില്ലാത്തത് കൊണ്ട് സസ്‌പെന്‍ഷന്‍ പോലുള്ള നടപടികള്‍ സാധ്യമല്ല. ക്രോസ് വോട്ടിംഗ് കണ്ടെത്താനും പ്രതിസന്ധികളുണ്ട്.

നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

1

ജാര്‍ഖണ്ഡിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ആകെയുള്ള എംഎല്‍എമാരില്‍ പകുതി പേരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തിരിക്കുകയാണ്. പാര്‍ട്ടി പറഞ്ഞിട്ടും കേള്‍ക്കാതെയാണ് വോട്ട് ചെയ്തത്. ലഭിച്ച വോട്ടിന്റെ ഡാറ്റകള്‍ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. 70 വോട്ടുകളാണ് ജാര്‍ഖണ്ഡില്‍ നിന്ന് ദ്രൗപതി മുര്‍മുവിന് ലഭിച്ചു. അതായത് ബിജെപി ഭരണമില്ലാത്ത സംസ്ഥാനത്ത് നിന്ന് വലിയ തോതില്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വ്യക്തം. യശ്വന്ത് സിന്‍ഹയ്ക്ക് ആകെ ലഭിച്ചത് ഒന്‍പത് വോട്ടുകളാണ്.

2

ജാര്‍ഖണ്ഡില്‍ ഒരു വോട്ട് മാത്രമാണ് അസാധുവായത്. 25 വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ലഭിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്ന് 30 വോട്ടും ലഭിച്ചു. എജെഎസ്‌യു പാര്‍ട്ടിയില്‍ നിന്നും രണ്ട് സ്വതന്ത്രരില്‍ നിന്നും നാല് വോട്ടും, എന്‍സിപിയില്‍ നിന്ന് ഒരു വോട്ടും ലഭിച്ചു. അതേസമയം ഇരുപത് വോട്ടുകള്‍ കൂടി ബാക്കിയുണ്ട് അതില്‍ പതിനെട്ട് എണ്ണം കോണ്‍ഗ്രസില്‍ നിന്നാണ്. സിപിഎംഎല്‍, ആര്‍ജെഡി എന്നിവര്‍ക്കും ഓരോ വോട്ടുണ്ട്. ഇതില്‍ നിന്ന് വോട്ട് ചോര്‍ച്ച വ്യക്തമാണ്. കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ഇത്.

3

സാധുവായ 79 വോട്ടില്‍ ഒന്‍പതെണ്ണം മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ഇതോടെ പകുതിയില്‍ അധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായും മനസ്സിലായി. മനസാക്ഷി വോട്ടിനാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുന്‍തൂക്കം കൊടുത്തത്. തുടക്കം മുതല്‍ തന്നെ പ്രതിപക്ഷത്തെ വോട്ട് ഭിന്നിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ബിജെപി വക്താ് പ്രഫുല്‍ ഷാദിയോ പറഞ്ഞു. ആരൊക്കെ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്‌തെന്ന് കണ്ടെത്തുക ദുഷ്‌കരമാണെന്ന് കോണ്‍ഗ്രസ് വക്താവ് രാകേഷ് സിന്‍ഹ പറഞ്ഞു. ഏതൊക്കെയാള്‍ക്ക് വോട്ട് നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടി വിപ്പിലാത്തതാണ് പ്രശ്‌നമെന്നും സിന്‍ഹ പറഞ്ഞു.

4

ജാര്‍ഖണ്ഡിന്റെ 18 എംഎല്‍എമാരില്‍ ഏഴ് പേര്‍ ആദിവാസി വിഭാഗത്തിലുള്ളവരാണ്. അഞ്ച് പേര്‍ സ്ത്രീകളാണ്. ഇത് രണ്ടുമായിരിക്കും വോട്ട് മറിയാന്‍ കാരണം. ആര്‍ജെഡിയുടെ ഏക എംഎല്‍എയും ക്രോസ് വോട്ട് ചെയ്തതായിട്ടാണ് സൂചന. ഈ എംഎല്‍എയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതാണ്. ഒന്‍പത് അധിക വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചതാണ്. ജാര്‍ഖണ്ഡില്‍ വന്‍ പോര് നടക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായിട്ടുള്ള സഖ്യത്തില്‍ വലിയ വിള്ളലുണ്ട്. ഈ സാഹചര്യത്തില്‍ വോട്ട് മറിഞ്ഞത് സഖ്യം പൊളിയുമോ എന്നുള്ള സൂചന ശക്തമാക്കിയിരിക്കുകയാണ്.

5

ഗുജറാത്തില്‍ പക്ഷേ നേതാക്കള്‍ ഗൗരവത്തിലാണ്. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. 121 വോട്ടുകളാണ് മുര്‍മുവിന് ഗുജറാത്തില്‍ നിന്ന് കിട്ടിയത്. ബിജെപിക്ക് 111 അംഗങ്ങളാണ് ഉള്ളത്. അതിനേക്കാള്‍ പത്ത് വോട്ടുകള്‍ കൂടുതലായി കിട്ടിയത്. ഇതിലൊന്ന് എന്‍സിപിയുടേതും, രണ്ടെണ്ണം ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേതുമാണ്. ഏഴോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദ്രൗപതി വോട്ട് ചെയ്‌തെന്ന് വ്യക്തമാണ്. ഗുജറാത്തില്‍ നിന്ന് യശ്വന്ത് സിന്‍ഹയ്ക്ക് 57 വോട്ടാണ് കിട്ടിയത്. ഇതാണ് കോണ്‍ഗ്രസ് അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കണ്ടെത്താന്‍ മാര്‍ഗമില്ല. അതുകൊണ്ട് അന്വേഷണം പൊളിയാനാണ് സാധ്യത.

പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!

English summary
congress launches inquiry into president election cross voting, leaders may face action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X