മമത വീണ്ടും പണിതന്നു; പ്രതിപക്ഷത്ത് നിന്ന് പ്ലാന്‍ ചെയ്തുള്ള പിന്മാറ്റം, വാളെടുത്ത് യെച്ചൂരി!!
ദില്ലി: പ്രതിപക്ഷത്തിന് വീണ്ടും പണി തന്നിരിക്കുകയാണ്. മമത ബാനര്‍ജി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് നിന്നാകെ മാറി നില്‍ക്കുകയാണ് മമത ബാനര്‍ജി. എന്നാല്‍ മമതയുടേത് തന്ത്രമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുമായി രഹസ്യ ബന്ധം അവരുടെ പാര്‍ട്ടിക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍.
ജഗദീപ് ധന്‍കര്‍ പോയതോടെ ബംഗാളില്‍ മമതയുടെ തലവേദനകളെല്ലാം മാറിയിരിക്കുകയാണ്. ഇനി കേന്ദ്രവുമായി ചേര്‍ന്ന് പോകാവുന്ന സാഹചര്യമാണ് ഉള്ളത്. അതേസമയം കേന്ദ്രത്തിന് വേണമെങ്കില്‍ ഉപരാഷ്ട്രതി തിരഞ്ഞെടുപ്പില്‍ മമതയോട് വോട്ട് ആവശ്യപ്പെടുകയും ചെയ്യാം. മമതയുടെ നിര്‍ണായക നീക്കങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം....
നിത്യ മേനോന് വിവാഹിതയാവുന്നു? വരന് മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

ഉപരാഷ്ട്രപതി തൃണമൂലില്‍ നിന്ന് ഒരു പ്രതിനിധിയെ പോലും തൃണമൂലിന്റെ പ്രതിപക്ഷ യോഗത്തിലക്ക് അയച്ചിരുന്നില്ല. എന്നാല്‍ മാര്‍ഗരറ്റ് ആല്‍വയുടെ പേരില്‍ പ്രതിപക്ഷത്തിന് തന്നെ വോട്ടെടുപ്പ് ഇെേല്ലന്ന് മമത അറിയിച്ചിരിക്കുകയാണ്. അതേസമയം മമത തങ്ങളുടെ മുന്നോട്ടുള്ള യാത്ര തന്നെ മാറ്റിയിരിക്കുകയാണ്. ജൂലായ് 21ലെ യോഗത്തിലേക്ക് മമതയെ വിളിച്ചിരുന്നുവെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. പ്രതിപക്ഷത്ത് ഇനിയും തുടരുന്നതിന് വലിയ തടസ്സങ്ങള്‍ മമതയ്ക്കുണ്ട്. ഇത്തരം ആഗ്രഹങ്ങള്‍ ഉള്ളത് കൊണ്ട് പൂര്‍ണമായി ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാനാവില്ല.

പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ തങ്ങളോട് ആലോചിക്കുക പോലും ചെയ്തില്ലെന്നാണ് അഭിഷേക് ബാനര്‍ജി ഉന്നയിച്ചിരിക്കുന്നത്. മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കും മുമ്പ് തൃണമൂലിനെ അറിയിച്ചില്ലെന്നും അനുമതി തേടിയില്ലെന്നുമാണ് പരാതി. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍കറിനെ പിന്തുണയ്ക്കില്ലെന്നാണ് തൃണമൂലിന്റെ ആദ്യ തീരുമാനം. ടിഎംസിയെ ഒഴിവാക്കുന്ന തരത്തിലായി പോയി പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം എന്നാണ് പരാതി. അതിനൊക്കെ പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുന്നത് മമതയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം.

മാര്‍ഗരറ്റ് ആല്‍വയ്ക്ക് പകരം തൃണമൂലില്‍ നിന്നോ എന്‍സിപിയില്‍ നിന്നോ ആങ്കെിലും വരണമായിരുന്നു എന്നാണ് മമത ആഗ്രഹിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും, സംയുക്ത സ്ഥാനാര്‍ത്ഥിയാകുമെന്നും നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ മമത രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തന്നെ രണ്ട് നിലാപാടാണ് എടുത്തത്. ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന തരത്തിലായിരുന്നു മമതയുടെ പ്രതികരണം. മമത രണ്ട് തോണിയിലും കാല്‍വെച്ച് നടത്തുന്ന അഭ്യാസം പ്രതിപക്ഷത്തെ പല പാര്‍ട്ടികളെയും അവരില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. മമത വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

തൃണമൂലിന്റെ എംപിമാരെല്ലാം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മമതയോട് നിര്‍ദേശിച്ചത്. തന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്നാണ് മമതയുടെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന്റെ മുന്‍നിരയിലെത്തുന്നത് മമതയ്ക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. കോണ്‍ഗ്രസ് വഴിമാറി കൊടുക്കാമെന്നും നിര്‍ദേശിച്ചതാണ്. എന്നാല്‍ മമതയുടെ ഭിന്നതാല്പര്യങ്ങള് പലപ്പോഴും വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. യോഗം നടക്കുന്നതിന് പതിനഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നാണ് മമതയുടെ പരാതി. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ മമതയെ ശരത് പവാര്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

തങ്ങളെ പ്രതിപക്ഷം പറയുന്നതെന്തും മൂളി കേള്‍ക്കുന്ന പാര്‍ട്ടിയായി കാണേണ്ട എന്നാണ് മമത നല്കുന്ന സന്ദേശം. പ്രതിപക്ഷ ഐക്യം എന്നത് തന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും മമത പറയുന്നു. അതേസമയം ബംഗാള്ഗവര്ണര് ഉപരാഷ്ട്രപതിയാവാന്‍ പോകുന്നത് ബംഗാളിനെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ നേതാക്കളെ അയക്കാതിരുന്നത്. തൃണമൂല്‍ മോദിയുമായി അടുത്തിരിക്കുകയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മോദിയും ഹിമന്ത ബിശ്വ ശര്‍മയും ഡാര്ജിലീംഗിലെ പരിപാടിയില്‍ മമതയ്ക്കൊപ്പമുണ്ടായിരുന്നു. ഇതെല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും ചൗധരി ആരോപിച്ചു.

ഇടതുപക്ഷവും മമതയെ രൂകഷമായി വിമര്‍ശിച്ചു. തൃണമൂലിന് ഇരട്ടത്താപ്പാണെന്ന് സിപിഎം പറഞ്ഞു. സീതാറാം യെച്ചൂരി അടക്കം മമതയുടെ നിലപാടില്‍ രോഷത്തിലാണ്. യശ്വന്ത് സിന്‍ഹയെ പോലും മമത വിജയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബിജെപിയെ സഹായിക്കുന്നത് പോലെയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. മമത ബിജെപിയുടെ ബ്രോക്കറാണെന്ന് അധീര്‍ ചൗധരി ആരോപിക്കുന്നു. ഡാര്‍ജിലിംഗിലെ യോഗത്തില്‍ വെച്ച് ബിജെപിയുമായി എല്ലാം പറഞ്ഞ് തീരുമാനിച്ചതാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്










Click it and Unblock the Notifications