Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന'; അമിത് ഷായ്‌ക്കെതിരെ തുടര്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അംബേദ്കര്‍ക്കെതിരെ പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. 'ഐക്യത്തിന്റെയും സാമൂഹിക നീതിയുടെയും ശക്തമായ സന്ദേശവുമായി' ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ അഭിയാന്‍' എന്നീ പേരില്‍ മഹാത്മാഗാന്ധിയെയും അംബേദ്കറെയും ഭരണഘടനയെയും ആദരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ക്യാംപെയ്ന്‍. 'നീതി, സമത്വം, ജനാധിപത്യം എന്നിവയുടെ തൂണുകള്‍ ആണ് ഈ മൂന്ന് പേരെന്നും അതിനാലാണ് അവ സര്‍ക്കാരിന്റെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്നത് എന്നും കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് മേധാവി പവന്‍ ഖേര പറഞ്ഞു.

Congress

ജനുവരി 26 ന് മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗറില്‍ പരിപാടിക്ക് തുടക്കം കുറിക്കും. അംബേദ്കറുടെ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി, 'സംവിധാന്‍ ബച്ചാവോ രാഷ്ട്രീയ പദയാത്ര' അടുത്ത വര്‍ഷം ജനുവരി 26 വരെ സംഘടിപ്പിക്കും. ഈ പ്രചാരണത്തിന് കീഴില്‍ പാര്‍ട്ടി നേതാക്കള്‍ എല്ലായിടത്തും ഗ്രാമതല യോഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

അംബേദ്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അമിത് ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി മാപ്പ് പറയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ഇടപെടുമെന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നും ഖേര പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രിയെ പിന്തുണച്ചുകൊണ്ട് അംബേദ്കറെ അപമാനിക്കുന്നതില്‍ മോദി പങ്കാളിയാകുകയാണ് ചെയ്തത് എന്നും ഖേര കുറ്റപ്പെടുത്തി.

ജാതി സെന്‍സസ് നടത്താനുള്ള ബി ജെ പി സര്‍ക്കാരിന്റെ വിസമ്മതം, കോര്‍പ്പറേറ്റ് പ്രീണനം, ജനാധിപത്യ സ്ഥാപനങ്ങളെ തുരങ്കം വയ്ക്കല്‍, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തല്‍, മഹാത്മ ഗാന്ധിയുടെ ഘാതകനെ മഹത്വവല്‍ക്കരിക്കല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ലഘുലേഖ വിതരണം ചെയ്യാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയായിരുന്നു അംബേദ്കറെ കുറിച്ചുള്ള അമിത് ഷായുടെ അപകീര്‍ത്തികരമായ പരാമര്‍ശം. ''അംബേദ്കര്‍, അംബേദ്കര്‍, എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു... ഇതിന് പകരം പ്രതിപക്ഷം ദൈവനാമം പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നു,' എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം സംയുക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+