കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്പെന്ഷന്
പനാജി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജിതേന്ദ്ര ദേശ്പ്രഭുവിന്റെ മരണത്തില്‍ ദുരൂഹത. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിതേന്ദ്ര ദേശ്പ്രഭു ഏപ്രില്‍ 21നാണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഗോവ മെഡിക്കല്‍ കോളജിലെ പ്രധാന ഡോക്ടറെ കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തു. ഗുരുതരമായ വീഴ്ചയുണ്ടായി എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ഡോക്ടര്‍മാരെ സഹായിക്കാല്‍ ചില ഉന്നത ഇടപെടലുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സസ്പെന്ഷനിതെരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നിട്ടുണ്ട്. ജിതേന്ദ്ര ദേശ്പ്രഭുവിന് കൊറോണ വൈറസ് രോഗമുണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വിശദാംശങ്ങള്‍....

മുന്‍ മന്ത്രിയായ മുതിര്‍ന്ന നേതാവ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു ജിതേന്ദ്ര ദേശ്പ്രഭു. നേരത്തെ ഗോവയില്‍ രണ്ടുതവണ മന്ത്രിയായിട്ടുണ്ട്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കൊറോണ വ്യാപനത്തിന്റെ വേളയിലുണ്ടായ മരണം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

ഗുരുതരമായ വീഴ്ച
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറ്റുചില കാര്യങ്ങളാണ്. ഗോവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ആരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലത്രെ.

കോണ്‍ഗ്രസ് പറയുന്നത്
ജോലിക്ക് മനപ്പൂര്‍വം എത്താതിരിക്കുകയോ അവധി എടുക്കാതെ ആശുപത്രിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ രോഗികള്‍ മരിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. ഡോക്ടര്‍മാരുടെ മനപ്പൂര്‍വമുള്ള വീഴ്ച രോഗികളുടെ ജീവന് ആപത്തുണ്ടാക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

നടപടി ഇങ്ങനെ
ഗോവ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറെ കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ദേശ്പ്രഭുവിന് മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് മേധാവ് ഡോ. ജീവന് വെര്നേക്കറിന് കാരണം കാണിക്കല്‍ നോട്ടീസും നല്കി.

ഏറെ നേരം കാത്തിരുന്നു
ജിതേന്ദ്ര ദേശ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ടിയിരുന്ന രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിക്ക് പുറത്തായിരുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു. സിടി സ്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ വളരെ വൈകിയാണ് സ്കാനിങ് നടന്നത്. സ്കാനിങിന് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഈ വേളയിലാണ് രോഗം മൂര്‍ഛിച്ചത്.

ഡോക്ടര്‍മാരുടെ വീര്യം നശിപ്പിക്കരുത്
അതേസമയം, സസ്പെന്‍ഷനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. കൊറോണ കാലത്ത് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടമാരുടെ വീര്യം നശിപ്പിക്കുന്നതാണ് പുതിയ തീരുമാനങ്ങളും ആരോപണങ്ങളുമെന്ന് ഗോവ അസോസിയേഷന് ഫോര്‍ റസിഡന്റ് ഡോക്ടേഴ്സ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications