കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി പാര്‍ട്ടി വിട്ടിട്ടും നേതാക്കള്‍ സഹകരിക്കുന്നു; ഹൂഡയെയും ചവാനെയും പുറത്താക്കാന്‍ നീക്കം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ ടീം രാഹുലും സീനിയേഴ്‌സും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വര്‍ധിക്കുന്നു. ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടിട്ടും നേതാക്കള്‍ അദ്ദേഹവുമായി സമ്പര്‍ക്കം തുടരുന്നുവെന്നാണ് ആരോപണം. ജി23 ഗ്രൂപ്പാണ് പരസ്യമായി തന്നെ ആസാദിനെ പിന്തുണയ്ക്കുന്നതെന്ന് ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍ ഹൂഡ, പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതി. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. ഇവരില്ലെങ്കില്‍ പിന്നെ ഒന്ന് പൊരുതി നോക്കാന്‍ പോലും ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനാവില്ല.

1

ഭൂപീന്ദര്‍ ഹൂഡയ്ക്ക് സ്വന്തമായി വോട്ടുബാങ്കുണ്ട്. അദ്ദേഹത്തെ പുറത്താക്കുക അസാധ്യമായ കാര്യമാണ്. ഹരിയാനയില്‍ അദ്ദേഹത്തിന്റെ അപ്പുറത്ത് വേറൊരു നേതാവില്ല. രാഹുലിന്റെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാലയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം തങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ കൂടെയാണെന്നും, തിരഞ്ഞെടുപ്പ് നടത്താണെന്ന് പാര്‍ട്ടി സമ്മതിച്ചതാണെന്നും ഹൂഡ പറയുന്നു.

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

തിരഞ്ഞെടുപ്പായിരുന്നു ഞങ്ങളുടെ ആവശ്യം അത് നടത്താന്‍ പോവുകയാണെന്നും ഹൂഡ പറഞ്ഞു. അതേസമയം കുമാരി സെല്‍ജ ഈ വിഷയം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഹൂഡ കാരണം സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായ നേതാവാണ് കുമാരി സെല്‍ജ.

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

സോണിയയുടെയും രാഹുലിന്റെ വിശ്വസ്തയാണ് അവര്‍. പക്ഷേ അധ്യക്ഷ പദവി എന്നിട്ടും സംരക്ഷിക്കാന്‍ അവര്‍ക്കായിരുന്നില്ല. ഹൂഡയ്ക്ക് ഹരിയാനയിലുള്ള ജനസ്വാധീനം തന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ ആസാദിനെ കണ്ടതിന് ഹൂഡയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നാണ് സെല്‍ജയുടെ ആവശ്യം.

രാഹുല്‍ ഗാന്ധിക്കെതിരെ അശോക് ചവാന്‍ നടത്തിയ പരാമര്‍ശങ്ങളും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ചവാനെ പുറത്താക്കണമെന്നാണ് ആവശ്യം. സെല്‍ജ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി കെസി വേണുഗോപാലിനും ഹരിയാനയുടെ ചുമതലയുള്ള നേതാവ് വിവേക് ബന്‍സലിനും കത്തിയിച്ചിട്ടുണ്ട്.

താരിഖ് അന്‍വറിനാണ് ചവാനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ഭൂപീന്ദര്‍ ഹൂഡയ്ക്ക് ആസാദിനെ കാണുന്നത് അച്ചടക്ക ലംഘനമാണെന്ന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കണ്ടുവെന്നും കുറ്റപ്പെടുത്തലുണ്ട്. അതേസമയം ഗുലാം നബി ആസാദ് പറഞ്ഞ എല്ലാ കാര്യങ്ങളും പാര്‍ട്ടി അംഗീകരിച്ചതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. എന്നിട്ടും അദ്ദേഹം എന്തിനാണ് പാര്‍ട്ടി വിട്ടതെന്നുള്ള കാരണം അന്വേഷിക്കാനാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് ഹൂഡ മറുപടി പറഞ്ഞു.

ഒരുപക്ഷേ കുമാരി സെല്‍ജയ്ക്ക് ഇതില്‍ പ്രശ്‌നം ഉണ്ടാവാം. അതില്‍ ഞാനെന്ത് പറയാനാണ്. സോണിയക്കൊപ്പം എന്നും നിന്നയാളാണ് താനെന്നും ഹൂഡ പറഞ്ഞു.

ഒരു കൊലയാളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറല്‍ഒരു കൊലയാളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറല്‍

English summary
congress leaders from team rahul have complaint against bhupinder hooda and chavan, for meeting azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X