കോണ്‍ഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കള്‍ എസ്പിയില്‍, പ്രിയങ്കയുടെ വരവിന് മുമ്പേ, യുപി മോഹം ഇനിയില്ല

ദില്ലി: യുപിയില്‍ 50 സീറ്റെന്ന മോഹവുമായി നടക്കുന്ന കോണ്‍ഗ്രസിന് അതും കിട്ടാക്കനിയാവുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃത്വം അനൗദ്യോഗികമായി ഏറ്റെടുത്തതോടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നിരവധി പേരാണ് പല സംസ്ഥാനങ്ങളില്‍ നിന്നായി കോണ്‍ഗ്രസ് വിടുന്നത്.

ത്രിപുരയിലും ഗോവയിലും അസമിലും അടക്കം പാര്‍ട്ടിക്ക് നേതാക്കളെ നഷ്ടപ്പെട്ട് കഴിഞ്ഞു. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ പ്രശ്‌നം എന്താണെന്ന് പോലും നോക്കാന്‍ രാഹുലോ പ്രിയങ്കയോ തയ്യാറായിട്ടില്ല. ഇപ്പോഴിതാ യുപിയിലും കൂട്ടക്കൊഴിഞ്ഞുപോക്ക് സംഭവിച്ചിരിക്കുകയാണ്.

1

പ്രിയങ്ക യുപിയിലെത്താന്‍ ഇനി പത്ത് നാള്‍ കൂടിയാണ് ഉള്ളത്. വാരണാസിയില്‍ മെഗാ റാലിക്കാണ് പ്രിയങ്കയുടെ വരവ്. എന്നാല്‍ ശുഭകരമായ ഒന്നും യുപിയില്‍ നടക്കുന്നില്ല. കൂട്ടക്കൊഴിഞ്ഞുപോക്കാണ് നടക്കുന്നത്. അതും സുപ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടുപോകുന്നത്. എല്ലാവരും സമാജ് വാദി പാര്‍ട്ടിയാണ് ഭാവിയായി കാണുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ എസ്പി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാവരും. തൃണമൂലും ആംആദ്മി പാര്‍ട്ടിയും തുടങ്ങിവെച്ചതിന്റെ തുടര്‍ച്ചയാണ് യുപിയില്‍ കണ്ടത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച യുപിയില്‍ എസ്പിയായിരിക്കും പൂര്‍ത്തിയാക്കുക.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

2

പ്രിയങ്കയുടെ നേതൃത്വത്തില്‍ യുപിയില്‍ തുടങ്ങിവെച്ച കാര്യങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. കോണ്‍ഗ്രസിന് ആകെയുള്ള ഏഴ് സീറ്റുകള്‍ പൂജ്യമായാലും അദ്ഭുതപ്പെടാനില്ല. ബുന്ധേല്‍ഖണ്ഡില്‍ നിന്നുള്ള നേതാക്കളും മുന്‍ എംഎല്‍എമാരുമാണ് പാര്‍ട്ടി വിട്ടത്. ഗയാദീന്‍ അനുരാഗി, വിനോദ് ചതുര്‍വേദി, മനോജ് തിവാരി എന്നിവരാണ് എസ്പിയില്‍ ചേര്‍ന്നിരിക്കുന്നത്. മഹോബയില്‍ നിന്നുള്ള നേതാവാണ് തിവാരി. കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ഇമ്രാന്‍ മസൂദ് എസ്പി മാത്രമാണ് ബിജെപിക്കെതിരെ യുപിയില്‍ ക്രെഡിബിളായിട്ടുള്ള പാര്‍ട്ടിയെന്നും, അവര്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തൂ എന്നും പറഞ്ഞിരുന്നു.

3

പശ്ചിമ യുപിയില്‍ നിന്നുള്ള മസൂദിന്റെ വാക്കുകള്‍ പാര്‍ട്ടിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അടുത്ത ദിവസം തന്നെ നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. എല്ലാവരും ഒരുമിച്ച് നിന്ന് എസ്പിയെ പിന്തുണയ്ക്കണമെന്ന് മസൂദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മുഖം കൂടിയാണ് അദ്ദേഹം. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കില്‍ വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രിയങ്ക പരാജയപ്പെട്ടുവെന്ന് മസൂദ് പറയുന്നു. നേരത്തെ എസ്പിക്കൊപ്പമായിരുന്നു മസൂദ്. അടുത്തിടെയാണ് അദ്ദേഹത്തെ ദില്ലിയുടെ ചുമതല നല്‍കി എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

4

അതേസമയം മസൂദും ഒരു പ്രമുഖ ജാട്ട് നേതാവും കോണ്‍ഗ്രസ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ എസ്പിയില്‍ ചേരും. എന്നാല്‍ മസൂദ് ഇത് തള്ളിക്കളഞ്ഞു. വെറും അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പററയുന്നു. അടുത്ത ദിവസം തന്നെ അഖിലേഷ് യാദവിനെ കാണാനാണ് ഇമ്രാന്‍ മസൂദിനെ പ്ലാനെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് പോയതില്‍ തന്നെ നിരാശരാണ് കോണ്‍ഗ്രസ്. അദ്ദേഹം മന്ത്രിയുമായി. ഗയാദീന്‍ അനുരാഗി പോയത് വലിയ തിരിച്ചടിയായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്.

5

ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ അതിശക്തനായ ദളിത് നേതാവാണ് അനുരാഗി. അദ്ദേഹം പോയതോടെ ദളിത് വോട്ടുകള്‍ നേടിയെടുക്കുക കോണ്‍ഗ്രസിന് അസാധ്യമായിരിക്കുകയാണ്. രാത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അടുത്തിടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചത്. പ്രിയങ്ക ബുന്ധേല്‍ഖണ്ഡ് മേഖലയിലെ തിരഞ്ഞെടുപ്പ് ഏകോപനം നേരിട്ട് നോക്കി നടത്താന്‍ അനുരാഗിയോട് നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസില്‍ ഇവര്‍ക്ക് പറയാനുള്ള ഇടമില്ലെന്ന് കണ്ടാണ് ഈ മൂന്ന് പേരും പാര്‍ട്ടി വിട്ടത്. പ്രിയങ്കയാണ് ഇതില്‍ പ്രശ്‌നക്കാരി. പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രിയങ്ക തയ്യാറാവുന്നില്ല.

6

നേരത്തെ മുന്‍ എംഎല്‍എയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ലളിതേഷ് പാഠി ത്രിപാഠി പാര്‍ട്ടി വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ പേരക്കുട്ടിയാണ് ലളിതേഷ്. പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖ്യമായിരുന്നു അദ്ദേഹം. കിഴക്കന്‍ യുപിയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. കോണ്‍ഗ്രസ് വിട്ടെങ്കിലും വേറൊരു പാര്‍ട്ടിയിലും ചേരില്ലെന്നും ലളിതേഷ് പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങളൊന്നും പാര്‍ട്ടിയിലുള്ളവര്‍ കേള്‍ക്കാന്‍ പോലുള്ള സമയം പോലുമില്ലെന്ന് ലളിതേഷ് പറഞ്ഞു. ലളിതേഷ് എസ്പിയില്‍ ചേര്‍ന്നാല്‍ വാരണാസിയില്‍ നിന്ന് കുറച്ചധികം കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിയിലെത്തും.

7

ഒക്ടോബര്‍ പത്തിന് പ്രിയങ്ക പങ്കെടുക്കുന്ന വാരണാസി റാലിയില്‍ എല്ലാ നേതാക്കളോടും പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പ്രിയങ്കയുടെ അഴിച്ചുപണിയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. സീനിയര്‍ നേതാക്കള്‍ എല്ലാവരെയും മാറ്റി നിര്‍ത്തി. രാഹുലിന്റെ അതേ ഫോര്‍മുല തന്നെയാണ്. പിന്നീട് ചര്‍ച്ചകള്‍ക്കുള്ള അവസരവും നല്‍കില്ല. വിമതരായി നില്‍ക്കുന്നവരെ അനുനയിപ്പിക്കാനോ കോണ്‍ഗ്രസിന് താല്‍പര്യമില്ല. പ്രിയങ്കയും രാഹുലും ഇതേ നടപടി തുടര്‍ന്നാല്‍ 2024ല്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും നേതാക്കളില്ലാത്ത അവസ്ഥയുണ്ടാവും.

സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടാണ് ആ പാട്ട് പാടിയത്, ആദ്യമേ പറഞ്ഞ് വെച്ചു, അപമാനിച്ചിട്ടില്ലെന്ന് അസീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+