കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗിന്റെ മകന്‍ അജാതശത്രു ബി ജെ പിയില്‍ ചേര്‍ന്നു. ജമ്മു കാശ്മീരിലെ ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കരണ്‍ സിംഗ്. അജാതശത്രു പാര്‍ട്ടിയിലെത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ഇത്തവണ എന്ത് വില കൊടുത്തും കാശ്മീര്‍ നിയമസഭ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.

തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ചമന്‍ ലാല്‍ ഗുപ്തയെ പാര്‍ട്ടി തിരിച്ചെടുത്തു. ഗുപ്തയെ 2011 ല്‍ ബി ജെ പി പുറത്താക്കിയിരുന്നു. വോട്ടിന് പണം വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്നാണ് ഗുപ്ത പാര്‍ട്ടിക്ക് പുറത്തായത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുപ്തയെ ബി ജെ പി തിരിച്ചുവിളിച്ചിരിക്കുകയാണ്.

bjp

ബി ജെ പി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അജാതശത്രു പാര്‍ട്ടിയില്‍ ചേര്‍ന്നത്. നവംബര്‍ 25 ന് നിയമസഭ തിരഞ്ഞെടുപ്പില്‍ അജാതശത്രുവും ഗുപ്തയും മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാശ്മീര്‍ ഭരിച്ചിരുന്ന മഹാരാജ ഹരിസിംഗിന്റെ കൊച്ചുമകനാണ് കരണ്‍ സിംഗിന്റെ ഏറ്റവും ഇളയ പുത്രനായ അജാതശത്രു.

ജമ്മു കാശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിലാണ് അജാത ശത്രു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. കരണ്‍ സിംഗിന്റെ മൂത്ത മകനായ വിക്രമാദിത്യ സിംഗ് ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷിയായ പി ഡി പിയില്‍ ചേര്‍ന്നിരുന്നു.

English summary
Senior Congress leader Karan Singh's son Ajatshatru Singh joins BJP in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X