കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപിയുമായുള്ള ബന്ധം കോണ്‍ഗ്രസിന് തിരിച്ചടിയാവുമോ? രാഷ്ട്രീയ നേട്ടമുണ്ടാക്കില്ലെന്ന് സൂചന!!

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രത്തില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. അതേസമയം ദുരൂഹത നിറഞ്ഞതുമാണ് ഈ തീരുമാനം. ഒന്നാമത്തെ കാര്യം നായിഡുവും ടിഡിപിയും കാലാകാലങ്ങളായി കോണ്‍ഗ്രസിനെ എതിര്‍ത്ത് വരുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും ഉള്ള എതിര്‍പ്പുകളാണ് ചന്ദ്രബാബു നായിഡുവിനെ പ്രതിപക്ഷ ഐക്യത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കാനാവാത്ത കാര്യമാണ്.

മറ്റൊരു കാര്യം കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാവുമോ എന്നാണ്. ദക്ഷിണേന്ത്യയില്‍ കാര്യമായുള്ള മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ടിഡിപിയുമായുള്ള ബന്ധം അത്ര നല്ലതാവുമോ എന്ന ആശങ്കയുമുണ്ട്. അതേസമയം ഇതില്‍ നിന്ന് ടിഡിപി നേട്ടമുണ്ടാക്കുമെന്നാണ് സൂചന. പ്രതിപക്ഷ ഐക്യത്തിന്റെ കൂടെ നിന്ന് ആന്ധ്രയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മോദിയാണെന്ന് സ്ഥാപിക്കാനാണ് നായിഡു ലക്ഷ്യമിടുന്നത്. അതായത് തന്റെ ഭരണപരാജയം മറയ്ക്കാന്‍ അദ്ദേഹം ബിജെപിയെ എതിര്‍ക്കുന്നു എന്ന് സാരം.

എന്‍ടിആറിന്റെ കോണ്‍ഗ്രസ് വിരുദ്ധത

എന്‍ടിആറിന്റെ കോണ്‍ഗ്രസ് വിരുദ്ധത

എന്‍ടിആറിലൂടെ തെലുങ്ക് മണ്ണില്‍ കോണ്‍ഗ്രസ് വിരുദ്ധത കടന്നുവരുന്നത്. തെലുങ്ക് ദേശത്തിന്റെ ആത്മാഭിമാനത്തെ കോണ്‍ഗ്രസ് വ്രണപ്പെടുത്തി എന്നാരോപിച്ചാണ് എന്‍ടി രാമറാവു ഈ പ്രക്ഷോഭം ആരംഭിച്ചത്. 1982ല്‍ പ്രക്ഷോഭം ആരംഭിച്ച് എട്ടു മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും എന്‍ടിആറിന് സാധിച്ചു. അതിന് ശേഷം ഇന്നോളം കോണ്‍ഗ്രസ് വിരുദ്ധതയാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. ഇതിനെ മറികടന്നാണ് ചന്ദ്രബാബു നായിഡു ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുന്നത്.

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

ടിഡിപിയുമായി സഖ്യമുണ്ടാക്കിയാല്‍ ആന്ധ്രപ്രദേശില്‍ അത് കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കാരണമാകും. കോണ്‍ഗ്രസിനെ ഇനി തകര്‍ക്കാനില്ലെന്ന് നായിഡുവിന് നന്നായി അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവരെ എതിര്‍ക്കുന്നത് കൊണ്ട് കാര്യമില്ലെന്നും, ഒപ്പം നിര്‍ത്തുന്നതാണ് ഗുണമെന്നും നായിഡുവിന് അറിയാം. ഇതാണ് കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നതിലേക്ക് നയിച്ചത്.

നായിഡുവിന്റെ തന്ത്രം

നായിഡുവിന്റെ തന്ത്രം

ചന്ദ്രബാബു നായിഡുവിന്റെ ദീര്‍ഘ വീക്ഷണമാണ് എപ്പോഴും അദ്ദേഹത്തെ രക്ഷിക്കാറുള്ളത്. 2014ല്‍ സൂപ്പര്‍ താരം പവന്‍ കല്യാണ്‍ കപു വിഭാഗത്തിന്റെയും യുവാക്കളുടെയും വോട്ടുകള്‍ ഏകീകരിക്കാനാവുമെന്ന് നായിഡു തിരിച്ചറിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പവന്‍ കല്യാണിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ട് പിന്തുണ ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. നേരത്തെ 90കളില്‍ ഇടത് പാര്‍ട്ടികളുമായും 1999, 2004, 2014, വര്‍ഷങ്ങളില്‍ ബിജെപിയുമായി അദ്ദേഹം സഖ്യമുണ്ടാക്കിയിരുന്നു.

ദുരൂഹത നിറഞ്ഞ നീക്കങ്ങള്‍

ദുരൂഹത നിറഞ്ഞ നീക്കങ്ങള്‍

നല്ല മനസ്സോടെയുള്ള സഖ്യമല്ല നായിഡുവിന്റേത്. ആന്ധ്രയിലെ എല്ലാ മണ്ഡലത്തിലും ഇപ്പോഴും നിലനില്‍ക്കുന്ന പരമ്പരാഗതമായ കോണ്‍ഗ്രസ് വോട്ടുകളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാകും. റെഡ്ഡി വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം വലുതരാണ്. റായല്‍ സീമ ജില്ലകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ഇത് സഹായിക്കും. അതേസമയം ജയസാധ്യതയുള്ള അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കില്ലെന്നാണ് സൂചന. പകരം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കും അദ്ദേഹത്തിന് ലഭിക്കും. ഇങ്ങോട്ട് നേട്ടം മാത്രം ഉണ്ടാക്കുന്ന സഖ്യമാണിത്.

കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്നതാണ് ഈ സഖ്യം. ആന്ധ്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം വൈഎസ്ആറിനെ പിന്തുണയ്ക്കുന്നവരാണ്. രാജശേഖര റെഡ്ഡിയെ പിന്തുണയ്ക്കുന്നതിനാല്‍ ഇവര്‍ രഹസ്യമായി ജഗന്‍ മോഹന്‍ റെഡ്ഡിയെയും പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ഇവര്‍ക്ക് മറ്റുള്ളവരുമായി തെറ്റേണ്ടി വരും. ഇത് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കന്നതിനും ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയും ചെയ്യും. താല്‍ക്കാലിക ലാഭം നോക്കുമ്പോള്‍ അത് ചന്ദ്രബാബു നായിഡുവിന് മാത്രമാണ് ഉണ്ടാവുക.

തെലങ്കാനയില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിക്കും: 57 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണ!തെലങ്കാനയില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിക്കും: 57 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണ!

സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും മത്സരിക്കില്ല... രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും മത്സരിക്കില്ല... രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

English summary
congress may have set back in andhrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X