കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ രാഷ്ട്രീയ സാഹചര്യം മാറി; യുപി, ബംഗാള്‍ സഖ്യ ധാരണകളില്‍ വന്‍ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളേയും തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. റാഫേലടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ശക്തമാക്കികൊണ്ടേയിരിക്കെയായിരുന്നു അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്.

അതോടെ മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമായി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ തിരിച്ചടിയും വോട്ടാക്കി മാറ്റുന്നതിനുള്ള പ്രചരണങ്ങളും ബിജെപി തുടങ്ങി. ഇതോടെയാണ് നിലവിലുള്ള സഖ്യധാരണകളില്‍ വലിയ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവേണ്ടി വന്നിരിക്കുകയാണ്.

വിട്ടു വീഴ്ച്ചകള്‍

വിട്ടു വീഴ്ച്ചകള്‍

പ്രതിപക്ഷ വിശാല സഖ്യമെന്ന സ്വപ്നം എല്ലാം സംസ്ഥാനങ്ങളിലും സാധ്യമാക്കാന്‍ കോണ്‍ഗ്രസിന് നേരത്തെ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്ക് നഷ്ടം വരുത്തിക്കൊണ്ട് പ്രാദേശിക കക്ഷികളുമായി വലിയ വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവേണ്ടെന്ന നിലപാടായിരുന്നു സഖ്യ രൂപീകരണത്തില്‍ തിരിച്ചടിയായത്.

അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍

അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍

എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവണമെന്നും ചില സംസ്ഥാനങ്ങളിലെങ്കിലും നിലച്ചു പോയ സഖ്യചര്‍ച്ചകള്‍ വീണ്ടും തുടരണമെന്നാണ് ശരത്പവാറും ചന്ദ്രബാബുവുമടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഈ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നാണ് സൂചന. ദില്ലിയില്‍ എഎപിയുമായി തുടക്കത്തില്‍ സഖ്യ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സംസ്ഥന നേതൃത്വം ഉടക്കിയതിനെ തുടര്‍ന്ന് അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എഎപിയുമായി

എഎപിയുമായി

എന്നാല്‍ എഎപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സഖ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കാതിരുന്നതോടെ ആറു സീറ്റുകളില്‍ എഎപി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാളില്‍

ബംഗാളില്‍

സഖ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാവുകയാണെങ്കില്‍ എഎപി ഒരുപക്ഷെ നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയേക്കാം. ബംഗാളില്‍ മമതാ ബാനര്‍ജിയുമായി സംഖ്യത്തിലെത്താന്‍ ശ്രമിക്കണമെന്നും കോണ്‍ഗ്രസിനോട് ശരത് പവാറും ചന്ദ്രബാബുവും ആവശ്യപ്പെടുന്നു.

സിപി​എമ്മുമായി

സിപി​എമ്മുമായി

ബംഗാളിലിപ്പോള്‍ സിപി​എമ്മുമായിട്ടാണ് കോണ്‍ഗ്രസിന്‍റെ സഖ്യചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് വലിയ സ്വാധീന ശക്തിയല്ലാത്ത സിപിഎമ്മുമായി സഖ്യം രൂപീകരിക്കുന്നതിനേക്കാള്‍ ഉചിതം മമതയുമായുള്ള ബന്ധമാണെന്നാണ് ഇവരുടെ ഉപദേശം.

ബിജെപിയെ പിടിച്ചുകെട്ടാന്‍

ബിജെപിയെ പിടിച്ചുകെട്ടാന്‍

ബിജെപിയെ പിടിച്ചുകെട്ടാന്‍ ആദ്യം അവരെ വീഴ്ത്തേണ്ട് യുപിയില്‍ ഒരു പക്ഷെ സഖ്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കാം. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ ബിജെപി വിജയിക്കുന്നതിന് തടയിടാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് ശരത് പവാര്‍ ആവശ്യപ്പെടുന്നത്.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസും വന്നാല്‍ പ്രതിപക്ഷസഖ്യത്തിന്‍റെ കരുത്ത് വര്‍ധിക്കും. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവുമായി നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെങ്കിലും വരും ദിവസങ്ങലില്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതകള്‍ സംസ്ഥാന കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല.

എത്ര സീറ്റുകളില്‍ വിജയം

എത്ര സീറ്റുകളില്‍ വിജയം

പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് സംസ്ഥാന കോണ്‍ഗ്രസിന് ഉണര്‍വ് പകര്‍ന്നിട്ടുണ്ടെന്നുള്ളത് നേരാണ്. എന്നാല്‍ അത് എത്ര സീറ്റുകളില്‍ വിജയം കൊണ്ടുവരും എന്നത് സംശയമാണ്.

കരുതുന്നത്

കരുതുന്നത്

80 സീറ്റുകളില്‍ 25 സീറ്റുകളിലെങ്കിലും വിജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ വീണ്ടും സംസ്ഥാനത്ത് വന്‍ വിജയം കരസ്ഥമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇതിന് ഏതു വിധേനയും തടയിടണമെന്നാണ് കഴിഞ്ഞദിവസം ശരത് പവാര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.

English summary
Congress may rejig alliances in some states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X