കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന്റെ ശാഖ കോണ്‍ഗ്രസ് പൂട്ടിക്കും!! ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം!

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ആര്‍എസ്എസിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള ഉറപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളിലോ പരിസരത്തോ ആര്‍എസ്എസ് ശാഖകള്‍ അനുവദിക്കില്ലെന്നാണ് പ്രകടന പത്രികയിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനം. ശനിയാഴ്ചയാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിക്കിയത്.

<strong>നിയമസഭാ തിരഞ്ഞെടുപ്പ്: മാവോയിസ്റ്റ് ഭീഷണിക്കിടെ ഛത്തീസ്ഗഡ് പോളിംഗ് ബൂത്തിലേക്ക്!</strong>നിയമസഭാ തിരഞ്ഞെടുപ്പ്: മാവോയിസ്റ്റ് ഭീഷണിക്കിടെ ഛത്തീസ്ഗഡ് പോളിംഗ് ബൂത്തിലേക്ക്!

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളിലോ ഓഫീസുകളുടെ പരിസരത്തോ ആര്‍എസ്എസ് ശാഖകള്‍ അനുവദിക്കില്ല. ഇതിന് പുറമേ ആര്‍എസ്എസ് ശാഖകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയും റദ്ദാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മധ്യപ്രദേശില്‍ തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലെത്തിയ ബിജെപിയ്ക്കെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ 112 പേജുള്ള പ്രകടന പത്രിക പുറത്തുവരുന്നത്. കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ശത്രുതയുടെ ബാക്കിപത്രമാണ് പ്രകടന പത്രികയിലും പ്രകടമാകുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മത്സരത്തിന്പുറമേ ബിഎസ്പിയും മത്സരരംഗത്തുണ്ട്.

rss-rashtriya-swam-sevak-6

2013ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് 58 സീറ്റ് ലഭിച്ചപ്പോള്‍ ബിഎസ്പി 6.29 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് 44.84 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്.

English summary
Congress to not allow RSS 'shakhas' in govt buildings if it comes to power in MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X