Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുന്നില്‍ ഇല്ല, ഗുജറാത്തില്‍ എഎപിയുടെ തീപ്പൊരി പ്രചാരണം; മദ്യദുരന്തം തുറുപ്പുച്ചീട്ട്!!

ദില്ലി: ഗുജറാത്തില്‍ കൂറുമാറ്റ ഭീഷണിയില്‍ കോണ്‍ഗ്രസ് പതറി നില്‍ക്കെ പ്രതിപക്ഷ നിരയിലേക്ക് വളര്‍ന്ന് ആംആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവരാണ് നടത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നിരുന്ന വോട്ടര്‍മാരെല്ലാം എഎപിയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ബിജെപിയുടെ വോട്ടുബാങ്കും ചോരുന്നുണ്ട്.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യങ്ങളുടെ രാഷ്ട്രീയം അപകടകരമാണെന്ന് എഎപിയെ ലക്ഷ്യമിട്ട് പറഞ്ഞത് തന്നെ അവര്‍ ഉയര്‍ത്തുന്ന ഭീഷണിയെ തുടര്‍ന്നാണ്. ഇതിനിടയില്‍ മദ്യദുരന്തം കൂടി വന്നത് ഗുജറാത്തിലെ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ബിജെപി ഭയപ്പെടുന്ന കാര്യങ്ങളാണ് നടക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

1

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം നേരത്തെ തന്നെയുണ്ട്. ഇതിന് പുറമേയാണ് വ്യാജ മദ്യ ദുരന്തം കൂടിയുണ്ടായിരിക്കുന്നത്. എഎപിക്ക് ഇത് അനുകൂല സാഹചര്യമായിരിക്കുകയാണ്. ഗ്രാമീണ മേഖലയിലേക്ക് കൂടി കടന്ന് കയറാന്‍ ഇത് എഎപിയെ സഹായിക്കും. അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി നേരത്തെ തന്നെ നഗര പാര്‍ട്ടിയെന്ന പേരെടുത്തതാണ്. സൂറത്തില്‍ അടക്കം അവര്‍ക്ക് നേട്ടമാകുന്ന പല കാര്യങ്ങളുമുണ്ട്. കെജ്രിവാളിന്റെ പ്രചാരണം രാഹുല്‍ ഗാന്ധിയേക്കാള്‍ ശക്തമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. അതാണ് ഇത്തവണ എഎപിയെ ജനപ്രിയ പാര്‍ട്ടിയായി മാറ്റുന്നത്.

2

നിലവില്‍ ബിജെപിക്കാണെങ്കില്‍ പറയാനായി ഒന്നുമില്ല. അതിന് പുറമേയാണ് മദ്യദുരന്തം വന്നിരിക്കുന്നത്. 28 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ മദ്യം നിരോധിച്ചതാണ്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് എഎപി ചോദിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 845 പേരാണ് ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് മരിച്ചതെന്ന് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഗുജറാത്തില്‍ മദ്യനിരോധനമുണ്ട്. ശക്തമായിട്ടാണ് അത് നടപ്പാക്കുന്നതെന്ന് ബിജെപി പറയുന്നു. എങ്കില്‍ എങ്ങനെയാണ് ഇത്ര പേര്‍ മരിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

3

ഇത്രയും മാരക വിഷം കലര്‍ന്ന മദ്യം കഴിച്ച് 845ലേറെ പേര്‍ ഇത്രയും കാലം മരിച്ചു. ഇതൊരു വലിയ സംഘമാണ്. ഈ വ്യാജ മദ്യമാഫിയക്ക് പിന്നില്‍ രാഷ്ട്രീയക്കാരാണ്. ഈ സര്‍ക്കാരിന് മദ്യനിരോധനം കാരണം 15000 കോടിയുടെ നഷ്ടമുണ്ടാവുന്നുണ്ട്. പക്ഷേ മദ്യം പരസ്യമായി തന്നെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും സുലഭമായി മദ്യം ലഭിക്കും. ആരുടെ പോക്കറ്റിലേക്ക് ഈ പണമെല്ലാം പോകുന്നതെന്ന് സൗരഭ് ഭരദ്വാജ് ചോദിച്ചു. ഇതേ ആളുകള്‍ക്ക് ഇതേ വ്യാജ മദ്യം ദില്ലിയിലും വിറ്റഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ദില്ലി സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയത്തോടെ ഇവരെല്ലാം അതൃപ്തിയിലാണെന്നും ഭരദ്വാജ് പറഞ്ഞു.

4

ദില്ലിയിലെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മദ്യക്കടകളെ ഇല്ലാതാക്കി ഇവര്‍ക്ക് കച്ചവടം തുടങ്ങാനാണ് ശ്രമം. ദില്ലിയില്‍ 468 മദ്യഷോപ്പുകളാണ് ഉള്ളത്. ഇത് മുമ്പുള്ളതിനേക്കാള്‍ കുറവാണെന്നും ഭരദ്വാജ് വ്യക്തമാക്കി. ബിജെപിയുടെ ഗുജറാത്ത് മോഡലാണ് വ്യാജ മദ്യം. അവര്‍ക്കത് ദില്ലിയിലും കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരാന്‍ ഭൂപേന്ദ്ര പട്ടേലിന് അധികാരമില്ല. ഉടന്‍ തന്നെ അദ്ദേഹം രാജിവെക്കണമെന്നും എഎപി ആവശ്യപ്പെട്ടു. ബിജെപി ദില്ലിയിലെ പുതിയ മദ്യനയത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ജനവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമായി ചേരുക എന്നതായിട്ടുണ്ട് അവരുടെ നയമെന്നും എഎപി പറഞ്ഞു.

5

ബിജെപി വെറും നുണയാണ് പ്രചരിപ്പിക്കുന്നത്. ആയിരം മദ്യഷോപ്പുകള്‍ ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ 644 എണ്ണം തുറയ്ക്കുകയും, 176 എണ്ണം പൂട്ടുകയുമാണ് ചെയ്തതെന്ന് ഭരദ്വാജ് ആവശ്യപ്പെട്ടു. ബിജെപി പലരെയും ഭീഷണിപ്പെടുത്തുകയാണ്. പല കടകളും പൂട്ടിപ്പോയി. കാരണം ഇതിലൂടെ നഷ്ടം സര്‍ക്കാരിന് തന്നെയാണ്. അതുകൊണ്ട് നല്ലവരെ തുരത്തി, വ്യാജ മദ്യക്കാരെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഭരദ്വാജ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെ നേരിടുന്നത് പോലെ അത്ര എളുപ്പമല്ല ബിജെപിയെ നേരിടുന്നതെന്ന് ബിജെപിക്കറിയാം. പക്ഷേ അതിശക്തമായ പോരാട്ടമാണ് ഗുജറാത്തില്‍ നടക്കാന്‍ പോകുന്നത്. എഎപിയും ബിജെപിയും തമ്മിലായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+