കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യായ് പദ്ധതി ജനപ്രിയമാക്കാന്‍ കോണ്‍ഗ്രസ്... ഗ്രാമീണ മേഖലയില്‍ പദ്ധതിക്ക് പബ്ലിസിറ്റിയില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി വേണ്ടത്ര ജനപ്രിയമാകുന്നില്ലെന്ന് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കള്‍ അല്ലാതെ ഇതിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രാദേശിക തലത്തില്‍ നിന്ന് ശ്രമമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ രംഗത്തിറങ്ങുകയാണ്.

കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത് എത്തിയിട്ടില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതേസമയം ഗ്രാമീണ മേഖലയില്‍ പലര്‍ക്കും ന്യായ് പദ്ധതിയെ കുറിച്ച് അറിയുക പോലും ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ പഠനത്തില്‍ വ്യക്തമാകുന്നത്. നഗരമേഖലകളില്‍ ഇത് ചലനമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

യുപിയില്‍ സ്വീകാര്യതയില്ല

യുപിയില്‍ സ്വീകാര്യതയില്ല

കോണ്‍ഗ്രസ് മികച്ച പദ്ധതി പ്രഖ്യാപിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍ ന്യായിനായിട്ടില്ല. പ്രധാനമായും മീററ്റ്, പശ്ചിമ യുപി മുതല്‍ വാരണാസി വരെയുള്ള ഭാഗങ്ങളില്‍ ന്യായ് പദ്ധതി എന്താണെന്ന് പലര്‍ക്കും അറിയില്ല. പലരും ആദ്യമായിട്ടാണ് ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്നത്. മുസഫര്‍നഗറിലും ഇതേ അവസ്ഥയാണ്. മാസം 12000 രൂപ ലഭിക്കുമെന്ന പ്രഖ്യാപനം ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും പലരും പറയുന്നു. ബിജെപി 6000 കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

കോണ്‍ഗ്രസ് കോട്ടകളിലും

കോണ്‍ഗ്രസ് കോട്ടകളിലും

കോണ്‍ഗ്രസ് കോട്ടകളായ റായ്ബറേലിയിലും അമേഠിയിലും ഇതുവരെ ആരും ന്യായ് പദ്ധതിയെ കുറിച്ച് കേട്ടിട്ടില്ല. കോണ്‍ഗ്രസ് പ്രാദേശിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തന രീതി ഈ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. പദ്ധതിയെ കുറിച്ച് ആരും കേട്ടിട്ടില്ലെങ്കിലും, കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് എല്ലാവരും അവകാശപ്പെടുന്നുണ്ട്. അതേസമയം ന്യായ് പദ്ധതിയില്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് എല്ലാ പ്രചാരണവും നടത്തുന്നത്.

രാഹുല്‍ ഇറങ്ങുന്നു

രാഹുല്‍ ഇറങ്ങുന്നു

ന്യായ് പദ്ധതിയെ കുറിച്ച് രാഹുല്‍ തന്നെയാണ് പ്രചാരണം നടത്തുന്നത്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. രാഹുല്‍ തന്റെ കൈപ്പടയില്‍ എഴുതിയ കത്തും വോട്ടര്‍മാരിലേക്ക് എത്തിക്കുന്നുണ്ട്. 12000 രൂപയെന്ന കാര്യം പ്രത്യേകം എല്ലാവരിലേക്കും എത്തിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പറയുന്ന കാര്യമല്ല ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് രാഹുല്‍ നേരിട്ട് എത്തുന്നത്. ഇത് വലിയ സ്വാധീനം ചെലുത്തും.

പ്രിയങ്കയുടെ സഹായം

പ്രിയങ്കയുടെ സഹായം

പ്രിയങ്ക ഗാന്ധിയും പദ്ധതിക്കായി പരമാവധി പരിശ്രമിക്കുന്നുണ്ട്. ഓഡിയോ സന്ദേശങ്ങള്‍ വോട്ടര്‍മാരിലേക്ക് പരമാവധി എത്തിക്കുന്നുണ്ട് പ്രിയങ്ക. അതേസമയം ഗ്രാമീണ മേഖലയില്‍ ന്യായ് പദ്ധതിയെ കുറിച്ച് അവബോധമില്ലാത്തതാണ് കോണ്‍ഗ്രസിനുള്ള വെല്ലുവിളി. നഗരമേഖലകളില്‍ ഇതിന് നിരവധി ആരാധകരുണ്ട്. പക്ഷേ കോണ്‍ഗ്രസ് പട്ടികയിലുള്ള പാവപ്പെട്ടവരില്‍ 90 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഇവരാണ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കും.

ഡാറ്റ അനലിറ്റിക്‌സ് പറയുന്നത്

ഡാറ്റ അനലിറ്റിക്‌സ് പറയുന്നത്

കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നത് ന്യായ് പദ്ധതിക്കായി വന്‍ പ്രചാരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല എന്നാണ്. ആവശ്യമുള്ളവരിലേക്ക് മാത്രം പദ്ധതിയെ എത്തിക്കാനാണ് ശ്രമം. ഇത് കൃത്യമായ ലക്ഷ്യമുണ്ടെന്നും ചക്രവര്‍ത്തി പറഞ്ഞു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് ന്യായ് യാത്ര എന്നൊരു പദ്ധതിയും തുടങ്ങിയിട്ടുണ്ട്. പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. ബസ് യാത്രകളും പരസ്യങ്ങളും ഇതിന്റെ ഭാഗമാകും. 150 പ്രവര്‍ത്തകര്‍ വീതമുള്ള ഒരു ടീമാണ് ഇതിനെ നയിക്കുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

English summary
congress nyay scheme struggles with outreach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X