കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ... ഒരു സംസ്ഥാനത്ത് കൂടി കോണ്‍ഗ്രസ് നാമാവശേഷമാകുന്നു?

  • By Muralidharan
Google Oneindia Malayalam News

ഗ്രൂപ്പുകളും അഭിപ്രായ വ്യത്യാസവുമില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലനില്‍പ്പില്ല എന്നതാണ് സ്ഥിതി. അതിപ്പോള്‍ കേരളത്തിലായാലും ഉത്തരാഖണ്ഡിലായാലും ഗ്രൂപ്പുതര്‍ക്കങ്ങള്‍ക്കും അടികള്‍ക്കും ഒരു കുറവുമില്ല. കേരളത്തിലും അസമിലും തിരഞ്ഞെടുപ്പിലൂടെ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് മേഘാലയയിലും കനത്ത പരീക്ഷണത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്.

<strong>ആസമില്‍ കോണ്‍ഗ്രസ് നാമാവശേഷം; ബിജെപിക്ക് മൂന്നില്‍ 2 ഭൂരിപക്ഷം, എങ്ങനെ ജയിച്ചു?</strong>ആസമില്‍ കോണ്‍ഗ്രസ് നാമാവശേഷം; ബിജെപിക്ക് മൂന്നില്‍ 2 ഭൂരിപക്ഷം, എങ്ങനെ ജയിച്ചു?

മേഘാലയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ അട്ടിമറി പേടിച്ച് കഴിയുന്നത്. വിമത നേതാക്കളെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണം കൈവിട്ടുപോകുമെന്നാണ് മേഘാലയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നത്. ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും വിമത നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണി കൊടുത്തിരുന്നു.

inc-

60 അംഗ സംസ്ഥാന അസംബ്ലിയില്‍ 30 എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ ഇതില്‍ 14 പേര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കൂടെയില്ല എന്നതാണ് സ്ഥിതി. 16 പേരെ കൂടി കിട്ടിയാല്‍ വിമതര്‍ സര്‍ക്കാര്‍ രൂപീകരിക്കും. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ നിലപാടുകളാണ് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് വിമതര്‍ പറയുന്നത്.

അതേസമയം, വിമതരെ കൂട്ടുപിടിച്ച് ബി ജെ പി തങ്ങളുടെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസ് ഭരണം ബി ജെ പി നേരത്തെ അട്ടിമറിച്ചിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ സുപ്രീം കോടതി ഇടപെടലോടെ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വിമത നേതാക്കളുമായി ബി ജെ പി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ദേശീയ സെക്രട്ടറി രാം മാധവ് നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

English summary
Congress out to loose another state in Meghalaya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X