ഗെലോട്ടല്ല ആര് വന്നാലും പ്രശ്നമില്ല; പൊതുസമ്മതനായാല് സമ്മതം, നിലപാടറിയിച്ച് പൃഥ്വിരാജ് ചവാന്
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്. അശോക് ഗെലോട്ട് വരുന്നതിനോട് യാതൊരു എതിര്‍പ്പും ജി23 നേതാക്കള്‍ക്കില്ല. ഗെലോട്ടല്ല ആര് വന്നാലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊതു സമ്മതനായ നേതാവായിരിക്കണം അധ്യക്ഷനാവേണ്ടത്.
അത് മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്നും ചവാന് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്ക്കും ഒരു നേതാവിനെ ഇഷ്ടപ്പെടുകയാണെങ്കില്‍, അത് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ജി23ക്ക് എതിര്‍പ്പില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ വോട്ടിംഗ് പോലും വേണ്ടെന്നും ചവാന് പറഞ്ഞു.

അശോക് ഗെലോട്ടിന് മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില് അങ്ങനെ ചെയ്യട്ടെ. പാര്‍ട്ടിയിലുള്ളവരും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. എന്തായാലും ആ നേതാവിന് പൊതുസമ്മതി വേണം. ജി23യ്ക്ക് അതില്‍ യാതൊരു എതിര്‍പ്പും ഉണ്ടാവില്ലെന്നും ചവാന് പറഞ്ഞു. അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല.
കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്
ഗാന്ധി കുടുംബത്തിലെ ആര്‍ക്കും മത്സരിക്കാന്‍ താല്പര്യമില്ല. തിരിച്ചുവരില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും മത്സരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മത്സരിക്കാനുള്ള താല്പര്യം നേരത്തെ അറിയിച്ചിരുന്നു. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു. ജി23 നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരായിരിക്കും മത്സരിക്കുന്നയാള്‍ എന്ന സൂചനയുമുണ്ടായിരുന്നു.
പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിലൊരാളാണ് തരൂര്‍. അതേസമയം ഇലക്ടറല്‍ റോളുകള്‍ പരസ്യമാക്കണമെന്നും തരൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുമ്പ് സോണിയാ ഗാന്ധി മത്സരിച്ചപ്പോഴും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പല വോട്ടുകളും വ്യാജമായി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പല നേതാക്കളും കരുതുന്നുണ്ട്. ഇല്ലാത്ത പ്രവര്‍ത്തകരുടെ വോട്ടാണ് ബാലറ്റില്‍ കാണിക്കുന്നതെന്നും ചിലര്‍ ഉന്നയിക്കുന്നുണ്ട്. പൃഥ്വിരാജ് ചവാനും ഇലക്ടറല്‍ റോള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എല്ലാ വോട്ടിംഗ് അംഗങ്ങള്‍ക്കും ഇമെയിലിലൂടെ അയക്കണം.
പാര്‍ട്ടി വെബ് സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കണം. ഇത് തിരഞ്ഞെടുപ്പിലെ സുതാര്യത വര്‍ധിപ്പിക്കാനാണ്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പൃഥ്വിരാജ് ചവാന് പറഞ്ഞു. ഇതേ ആവശ്യം മനീഷ് തിവാരിയും, കാര്‍ത്തി ചിദംബരവും ഉന്നയിച്ചിട്ടുണ്ട്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications