കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം.... തുടക്കം വാരണാസിയില്‍, ലക്ഷ്യം 4 മണ്ഡലങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടിംഗ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണ് സംസ്ഥാന ഘടകവും ഹൈക്കമാന്‍ഡും തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ദുര്‍ബലമാവരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടയില്‍ നിന്ന് തന്നെയാണ് ഇത്തവണ പ്രിയങ്കയുടെ തുടക്കം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായ ബോട്ടുയാത്രയുടെ രണ്ടാം ഭാഗത്തിനാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ജനങ്ങളില്‍ നിന്ന് ഈ യാത്രയ്ക്ക് തുടര്‍ച്ച വേണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. മോദിയുടെ പ്രസംഗത്തിന് ബദലായി ഈ മാര്‍ഗം ജനപ്രിയമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം

ബോട്ടുയാത്രയ്ക്ക് രണ്ടാം ഭാഗം

രാഹുലിന്റെ ടീമും കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകവുമാണ് പ്രിയങ്കയുടെ വ്യത്യസ്തമായ പ്രചാരണത്തിന് രണ്ടാം ഭാഗം വേണമെന്ന് തീരുമാനിച്ചത്. രണ്ടാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണ രീതിയില്‍ കാര്യമായ മാറ്റം വേണമെന്നാണ് നിര്‍ദേശം. സമാജ് വാദി ബിഎസ്പി സഖ്യത്തേക്കാള്‍ ബിജെപിയുടെ കോട്ടകള്‍ ലക്ഷ്യമിട്ടാവണം ഇനിയുള്ള പ്രചാരണങ്ങള്‍ എന്നാണ് പ്രിയങ്കയുടെ തീരുമാനം. മായാവതിയുടെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ എത്തുന്നത് കൊണ്ട് അവര്‍ ദുര്‍ബലയായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദം.

കിഴക്കന്‍ യുപിയില്‍ നിന്ന്.....

കിഴക്കന്‍ യുപിയില്‍ നിന്ന്.....

പ്രിയങ്കയുടെ ഗംഗാ യാത്രയ്ക്ക് ഇത്തവണ കൂടുതല്‍ ആളുകളെത്തുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മോദിയുടെ തട്ടകമായ വാരണാസിയില്‍ നിന്ന് കിഴക്കന്‍ യുപിയിലെ ബാല്ലിയ വരെയാണ് യാത്ര. ബിജെപിയുടെ കോട്ടകളായ മണ്ഡലങ്ങളാണ് ഇത്. കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കിയതോടെ ജാതിവോട്ടുകള്‍ മാറി മറിഞ്ഞത് ബിജെപിയെ നേരത്തെ തന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രിയങ്കയുടെ റാലി തടസ്സപ്പെടുത്താന്‍ ബിജെപി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

30 ദിവസത്തിനുള്ളില്‍....

30 ദിവസത്തിനുള്ളില്‍....

പ്രിയങ്കയുടെ ആദ്യ ഗംഗാ യാത്ര നടന്ന് ഒരു മാസം പോലും ആയിട്ടില്ല. പക്ഷേ ഗ്രാമീണ-ചെറുനഗര മേഖലകളില്‍ അത് ബിജെപി വോട്ടുബാങ്കിനെ തകര്‍ത്തെന്നാണ് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ട്. ഇത്രയും കാലം എല്ലാ രാഷ്ട്രീയ നേതാക്കളും അവഗണിച്ച മേഖലയെ ഒരു സ്ത്രീ ഏറ്റെടുത്തു എന്നാണ് പൊതുവികാരം. അതേസമയം ദളിത്, ഒബിസി വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിച്ചാല്‍ അത് വലിയ തിരിച്ചടിയാവുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഏത്ര ദിവസം

ഏത്ര ദിവസം

പ്രിയങ്കയുടെ യാത്ര മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഈ മാസം തന്നെ നടക്കുമെന്നും ഇവര്‍ പറയുന്നു. സ്ത്രീകളുടെ എണ്ണം പതിവില്‍ കവിഞ്ഞ് പ്രിയങ്കയുടെ റാലികള്‍ക്കെത്തുന്നതും കോണ്‍ഗ്രസ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. മുമ്പ് ഇത്ര പേര്‍ കോണ്‍ഗ്രസ് പരിപാടികള്‍ക്ക് ഉണ്ടാവാറില്ലായിരുന്നു. അതേസമയം കുടുംബങ്ങളിലാണ് പ്രിയങ്കയുടെ സാന്നിധ്യം ഏറ്റവും ശക്തമായി നില്‍ക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വന്ന കുടുംബിനിയായ സ്ത്രീ എന്ന ഇമേജ് പ്രിയങ്കയ്ക്ക് വലിയ നേട്ടമായെന്നാണ് വിലയിരുത്തല്‍.

4 മണ്ഡലങ്ങള്‍

4 മണ്ഡലങ്ങള്‍

അതിനിര്‍ണായകമായ നാല് മണ്ഡലങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഇത് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നവയാണ്. ചണ്ഡൗലി, ഗാസിപൂര്‍, മൗ ബാല്ലിയ സീറ്റുകളാണ് ഇവ. പ്രിയങ്കയുടെ ബോട്ട് യാത്രയുടെ റൂട്ട് മാപ്പ് ഈ മണ്ഡലങ്ങളിലൂടെയാണ് പോകുന്നത്. നേരത്തെ ആദ്യ ഘട്ടത്തില്‍ അലഹബാദ്, ബദോഹി, മിര്‍സാപൂര്‍, വാരണാസി മണ്ഡലങ്ങളിലായിരുന്നു പ്രിയങ്കയുടെ യാത്ര. സാഞ്ചി ബാത്ത് പ്രിയങ്ക ഗാന്ധി കെ സാത്ത് എന്നായിരുന്നു ഈ പരിപാടിയുടെ പേര്.

ബോട്ടുയാത്ര തരംഗമാകും

ബോട്ടുയാത്ര തരംഗമാകും

പ്രിയങ്കയുടെ ബോട്ടുയാത്ര ചില്ലറക്കാര്യമല്ല എന്നാണ് മീഡിയ ടീം വ്യക്തമാക്കുന്നത്. വാരണാസിയില്‍ മുന്നോക്ക വോട്ടിനെ മുന്‍നിര്‍ത്തിയാണ് ബിജെപി നേട്ടം കൊയ്യുന്നത്. എന്നാല്‍ തീരദേശങ്ങളിലെ ദളിതര്‍, പ്രത്യേക വിഭാഗങ്ങളുടെ വോട്ടുകള്‍ എന്നിവ മുന്നോക്ക വിഭാഗത്തിനൊപ്പം നില്‍ക്കുന്നുണ്ട്. അതേസമയം മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതോടെ പൂര്‍ണമായും ബിജെപിക്ക് ലഭിക്കില്ല. എസ്പി ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യാനും ഇവര്‍ക്ക് സാധിക്കില്ല. പ്രിയങ്കയുടെ നേതൃശേഷി മുന്നോക്ക വിഭാഗം മുഖവിലയ്‌ക്കെടുത്താല്‍ അത് ബിജെപിയുടെ ദയനീയ പരാജയത്തിന് കാരണമാവും.

ക്ഷേത്ര സന്ദര്‍ശനം

ക്ഷേത്ര സന്ദര്‍ശനം

പ്രിയങ്ക മുന്‍ യാത്രകളില്‍ പ്രയാഗരാജില്‍ നിന്ന് പൂജകളൊക്കെ നടത്തിയിരുന്നു. ഹനുമാന്‍ ക്ഷേത്രവും അവര്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം പ്രിയങ്കയുടെ റാലി പെട്ടെന്ന് മുടങ്ങിയിരുന്നു. ഇത് പ്രവര്‍ത്തകരില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബോട്ടു യാത്രയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നത്. ഇതിന് മുമ്പ് ഗുജറാത്തില്‍ പ്രചാരണം നടത്താനായി പ്രിയങ്ക പോകുന്നുണ്ട്. അവിടെ അംബാജി ക്ഷേത്ര സന്ദര്‍ശവും പ്രിയങ്കയ്ക്കുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ

English summary
congress proposes second phase of priyankas ganga yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X