കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു! കരുത്തരായി ബിജെപി
ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തിരുമാനത്തിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. അതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു.
അസമില്‍ നിന്നുള്ള എംപിമായ ഭുബനേശ്വര്‍ കലിതയാണ് രാജിവെച്ചത്. കാശ്മീര്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.കാശ്മീര്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കലിത രാജി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

പ്രതിഷേധത്തിനിടെ തിരിച്ചടി
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുളള തീരുമാനം ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു നീക്കം.
|
രാജിയെന്ന് ട്വീറ്റ്
സര്‍ക്കാര്‍ നീക്കത്തെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടെയാണ് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി രാജ്യസഭ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത രാജിവെച്ചത്. സഭാംഗത്വം രാജിവെയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് കലിത അറിയിച്ചത്.

കാശ്മീര്‍ വിഷയത്തില്‍
അതേസമയം എന്തുകൊണ്ട് രാജിവെയ്ക്കുന്നുവെന്ന കാര്യം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് കലതിയുടെ രാജിയെന്ന് ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണെന്ന് കലിത നേതൃത്വത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കിയെന്നാണ് വിവരം.

ആര്‍ക്കും സാധിക്കില്ല
കോണ്‍ഗ്രസ് നേതൃത്വം വിപ്പ് പുറപ്പെടുവിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് ചെയ്തില്ല. വിപ്പ് പുറപ്പെടുവിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അതിനാലാണ് താന്‍ രാജിവെച്ചതെന്നും നേതൃത്വത്തിന് സമര്‍പ്പിച്ച കത്തില്‍ കലിത പറയുന്നു. നിലവിലെ നേതാക്കള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കത്തില്‍ കലിത കുറ്റപ്പെടുത്തി.

കരുത്തരായി ബിജെപി
അതേസമയം ഭുബനേശ്വർ കലിതയ്ക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവെച്ചു. സേഥ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ഈ മാസം ഇത് മൂന്നാമത്തെ സമാജ്വാദി രാജ്യസഭാംഗമാണ് രാജിവെച്ചത്. നേരത്തേ എംപിമാരായ നീരജ് ശങ്കറും സുരേന്ദ്ര നാഗറും രാജിവെച്ചിരുന്നു. നീരജ് ശങ്കറും സുരേന്ദ്ര നാഗറും ബിജെപിയുടെ ഭാഗമായി. സഞ്ജയ് നാഥും ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം
പ്രതിപക്ഷ നിരയിലെ നാല് പേരുടെ രാജിയോടെ രാജ്യസഭയില്‍ വീണ്ടും കരുത്തരായിരിക്കുകയാണ് ബിജെപി.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications