കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിത്തരിച്ച് ബിജെപി! 30 സീറ്റിന് മുകളില്‍ നഷ്ടമാവും

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചരണങ്ങളാണ് നടത്തുന്നത്. വന്‍ ഓഫറുകളുമായി കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി കഴിഞ്ഞു. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

<strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്</strong>രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്

എന്നാല്‍ നേരത്തേ പ്രഖ്യാപിച്ച ന്യായ് പദ്ധതി തന്നെയാണ് പത്രികയിലെ പ്രധാന വാഗ്ദാനം. അതേസമയം കോണ്‍ഗ്രസിന്‍റെ 'ന്യായ് വാഗ്ദാനം' ബിജെപിയുടെ ഉറക്കം കെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യായ് പദ്ധതി 30 സീറ്റുകള്‍ക്ക് മുകളില്‍ പാര്‍ട്ടിക്ക് നഷ്ടം വരുത്തുമെന്ന് ബിജെപിയുടെ ആഭ്യന്തര കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്

 ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കടുത്ത ആശങ്കയേറ്റിയായിരുന്നു മോദി സര്‍ക്കാരിന്‍റെ 'ബാലക്കോട്ട് സ്ട്രൈക്ക്'.ഭീകരവാദം ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചു.

തലവര മാറ്റി

തലവര മാറ്റി

നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളും കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുമെന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഇടിത്തീ പോലെ ബാലക്കോട്ട് മോദി സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഉയര്‍ത്തിയത്.

 എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

ഇതോടെ പ്രതീക്ഷ കൈവിട്ട നിലയില്‍ നില്‍ക്കുമ്പോഴായാണ് കോണ്‍ഗ്രസും രാഹുലും തങ്ങളുടെ സ്വപ്ന പദ്ധതിയായ ന്യായ്' അവതരിപ്പിച്ചത്.25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ധ നിര്‍മാര്‍ജ്ജന പദ്ധതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്

മാസം 12000 രൂപ വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക

 രാഹുലിന്‍റെ നീക്കം

രാഹുലിന്‍റെ നീക്കം

ഇതോടെ കോണ്‍ഗ്രസിന്‍റെ തലവരയാകി മാറിയെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ റിപ്പോര്‍ട്ട്. ബാലക്കോട്ട് തിരിച്ചടി ന്യായ് പദ്ധതിയില്‍ അലിഞ്ഞ് പോയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതി അവതരിപ്പിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലായി 30 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായേക്കുമെന്ന് ബിജെപിയുടെ തന്നെ സര്‍വ്വേ പറയുന്നു.

 അന്തംവിട്ട് ബിജെപി

അന്തംവിട്ട് ബിജെപി

ബാലക്കോട്ട് തിരിച്ചടിക്ക് ശേഷം 230-240 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ന്യായ് പദ്ധതി അവതരിപ്പിച്ചതോടെ 30 സീറ്റുകള്‍ നഷ്ടമായേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. കര്‍ഷകര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലായിരിക്കും ബിജെപിക്ക് ഇത് കനത്ത തിരിച്ചടി നല്‍കുക.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

ന്യായ് പദ്ധതി ഏറ്റവും കൂടുതല്‍ ഗുണകരമാകുക ഛത്തീസ്ഗഡില്‍ ആണെന്നാണ് ബിജെപി കണക്കാക്കുന്നത്. ഇവിടെ പാര്‍ട്ടിക്ക് ഒരു പക്ഷേ നിലം തൊടാന്‍ ആയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.

 നഷ്ടം 30 സീറ്റ്

നഷ്ടം 30 സീറ്റ്

ഛത്തീസ്ഗഡിനെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് 30 സീറ്റുകളോളം ബിജെപിക്ക് നഷ്ടമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ നിന്ന് 11 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

 ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങള്‍

രാജസ്ഥാനില്‍ നിന്ന് 25 ും, ജാര്‍ഖണ്ഡില്‍ നിന്ന് 12 ഉം മധ്യപ്രദേശില്‍ നിന്ന് 27 സീറ്റുകളുമാണ് ബിജെപി നേടിയത്. അതേസമയം ന്യായ് പദ്ധതി യുപിയില്‍ കൂടതല്‍ സ്വാധീനം ഉണ്ടാക്കിയേക്കില്ലെന്നാണ് ബിജെപി കണക്ക് കൂട്ടല്‍.ഇവിടെ കര്‍ഷിക പ്രശ്നങ്ങളെക്കാള്‍ ഉപരി വോട്ടെടുപ്പില്‍ സ്വാധീനിക്കുക ജാതി മത സമവാക്യങ്ങള്‍ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 തിരിച്ചടിക്കാന്‍

തിരിച്ചടിക്കാന്‍

തിരിച്ചടികള്‍ ഏറെ ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ട് തന്നെ ബിജെപി ബോധപൂര്‍വ്വം തിരഞ്ഞെടുപ്പ് പ്രകടന പത്രിക വൈകിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ന്യായ് പദ്ധതിയേക്കാള്‍ മികച്ച പദ്ധതി അവതരിപ്പിക്കാന്‍ ആലോചിക്കുകയാണ് ബിജെപി.

 ബിജെപി പ്രവര്‍ത്തകരും

ബിജെപി പ്രവര്‍ത്തകരും

ബിജെപിയുടെ വാഗ്ദാനം വര്‍ഷം 6000 രൂപയാണ്,അതേസമയം കോണ്‍ഗ്രസ് ആകട്ടെ മാസം 6,000 രൂപയാണ് ഓഫര്‍ ചെയ്യുന്നത്. മാസം ഇത്രയധികം തുക ലഭിക്കുന്നത് വോട്ടര്‍മാരെ തീര്‍ച്ചയായും സ്വാധീനിക്കും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്‍റെ ന്യായ് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു.

<strong>വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്</strong>വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്

English summary
Congress's NYAY may take away 30 seats, says BJP study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X