കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീഡം 251 സ്മാര്‍ട് ഫോണ്‍; 'ബിജെപി ഭരണത്തിലെ ഏറ്റവും വലിയ തട്ടിപ്പ്'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഫ്രീഡം 251 എന്ന പേരിലുള്ള സ്മാര്‍ട് ഫോണ്‍ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി. രാജ്യസഭയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. കമ്പനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ബിജെപിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഫോണിനായി കമ്പനിക്കു ലഭിച്ച പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതകാട്ടണമെന്നും വിഷയം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തികച്ചും തട്ടിപ്പാണ്. സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നും പ്രമോദ് തിവാരി പറഞ്ഞു.

freedom-251

അതേസമയം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റ് അശോക് ഛദ്ദ ആവര്‍ത്തിച്ചു വ്യക്തമാക്കി. 25 ലക്ഷംപേരാണ് ഇതിനകം ഫോണിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍തന്നെ ഇവര്‍ക്കെല്ലാം ഫോണ്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

25 ലക്ഷംപേരില്‍ പേരില്‍നിന്നും ഏതാണ്ട് 75 കോടിയോളം രൂപ കമ്പനി ഇതുവരെ സമാഹരിച്ചുകഴിഞ്ഞു. കമ്പനിയുടെ സ്വന്തം ഫാക്ടറികളിലാണ് മൊബൈല്‍ഫോണ്‍ നിര്‍മിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി ഫോണുകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ല. കേവലം 251 രൂപമാത്രമാണ് ഫോണിനുള്ളത് എന്നതിനാല്‍ ഇത് തട്ടിപ്പായിരിക്കുമന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെടുന്നത്.

English summary
Congress says Freedom 251 biggest scam of millennium during BJP regime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X