കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സീക്രട്ട് ടൂള്‍ തരംഗമാകുന്നു, മോദിയെ വീഴ്ത്തിയത് എളുപ്പത്തില്‍.... വിജയം നേടിയതിങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എങ്ങനെയാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന കാര്യത്തില്‍ ബിജെപി ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. സംഘടനാ പ്രവര്‍ത്തനത്തിലും പണക്കൊഴുപ്പിലും മുന്നില്‍ നിന്ന് പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോടേറ്റ തിരിച്ചടി വലിയ ആഘാതമാണ്. പക്ഷേ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ഇടയിലും തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം രഹസ്യമായി മുന്നോട്ട് കൊണ്ടുപോയാണ് കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. എല്ലാത്തിനും പിന്നില്‍ രാഹുല്‍ ഗാന്ധി എന്ന തന്ത്രജ്ഞനാണ് ഉള്ളത്.

അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ ടെക് ടീമില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് സംഘടനാ പ്രവര്‍ത്തനം വരെ ശക്തമാക്കിയത്. പ്രധാനമായും ശക്തി ആപ്പിന്റെ സേവനവും ഇതില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാഹുല്‍ യുവാക്കളെ കൂടുതലായി വിശ്വസിച്ചതും ഇപ്പോഴത്തെ വലിയ വിജയത്തിന് പിന്നിലുണ്ട്. ബിജെപി പോലും കണക്ക് കൂട്ടാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഉള്ളത്.

സീക്രട്ട് വെപ്പണ്‍

സീക്രട്ട് വെപ്പണ്‍

കോണ്‍ഗ്രസ് വൃത്തങ്ങള്‍ രാഹുലിന്റെ സീക്രട്ട് വെപ്പണ്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശക്തി ആപ്പ് എന്നാണ് ഇതിന്റെ പേര്. 4.5 മില്യണ്‍ യൂസറുമായി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുന്ന ആപ്പാണ് ഇത്. കോണ്‍ഗ്രസിന്റെ ടെക്‌നിക്കല്‍ ടീമാണ് ഇതുണ്ടാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഇന്റര്‍നെറ്റ് ഫീഡ്ബാക്ക് സംവിധാനമാണിത്. ഇതുവഴി പാര്‍ട്ടിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള കാര്യങ്ങള്‍ പെട്ടെന്ന് അറിയാന്‍ സാധിക്കും.

ഒരു വര്‍ഷത്തിനിടെ

ഒരു വര്‍ഷത്തിനിടെ

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയാണ് ഈ ആപ്പ് കോണ്‍ഗ്രസിന്റെ ശക്തിയാവുന്നത്. ശാശ്വത് ഗൗതം എന്ന ടെക്‌നിക്കല്‍ വിദഗ്ദന്റെ സേവനവും ഉണ്ടായിരുന്നു. ഇയാള്‍ നിതീഷ് കുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഈ ആപ്പില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കിന് ശേഷമാണ്. മോശം സ്ഥാനാര്‍ത്ഥികളെ ഇത് വഴി അകറ്റി നിര്‍ത്താനും ബിജെപിക്ക് സാധിച്ചു.

മോദി ആപ്പ് ഫ്‌ളോപ്പ്

മോദി ആപ്പ് ഫ്‌ളോപ്പ്

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറക്കിയ മോദി ആപ്പ് വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഇതില്‍ നിന്ന് അദ്ദേഹത്തിന് കാര്യമായ നേട്ടങ്ങളൊന്നും ലഭിക്കുന്നില്ല. ഇതിന് പുറമേ അദ്ദേഹം ജനങ്ങളുമായി കാര്യമായി സംവദിക്കില്ലെന്ന പരാതിയുമുണ്ട്. അതേസമയം ജനങ്ങളുമായി നേരിട്ട് ഇടപഴകിയാണ് രാഹുല്‍ കൂടുതല്‍ കരുത്തനായ നേതാവായത്. ഇതോടെയാണ് ശക്തി ആപ്പിന് വന്‍ പ്രചാരം നേടാനും സാധിച്ചു.

ഛത്തീസ്ഗഡില്‍ സഹായം....

ഛത്തീസ്ഗഡില്‍ സഹായം....

ഛത്തീസ്ഗഡില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുമ്പോള്‍ മികച്ച നേതാക്കളില്ലെന്ന പരാതി ഉണ്ടായിരുന്നു. ഇതും ശക്തി ആപ്പിലൂടെയാണ് പരിഹരിച്ചത്. ഓരോ മണ്ഡലങ്ങളിലും നിര്‍ത്തേണ്ട മികച്ച സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. ഇത് വഴി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്തു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം എല്ലാ ക്രെഡിറ്റും രാഹുലിനാണെന്ന് നേതൃത്വം പറയുന്നു.

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി

ആപ്പ് വഴി രാഹുല്‍ സംവദിക്കാന്‍ തുടങ്ങിയത് കാരണം പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കുകയാണ്. പ്രവര്‍ത്തകരെ രാഹുല്‍ നേരിട്ടാണ് ഡീല്‍ ചെയ്യുന്നത്. ഈ രീതി തന്നെയാണ് രാഹുല്‍ 2019ലും ഉപയോഗിക്കുന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ദര്‍ ഈ ടീമിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പ്രധാന കാര്യം ട്വിറ്ററിലും ഫേസ്ബുക്കിലും കോണ്‍ഗ്രസിനുള്ള പിന്തുണ വര്‍ധിക്കുന്നതാണ്. ബിജെപി 2014 ഏറ്റെടുത്ത മേഖലയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇന്ന് മോദിയെ അവിടെ കടത്തി വെട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

കര്‍ഷക വായ്പ എഴുതി തള്ളുമോ? രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ 41000 കോടി വേണംകര്‍ഷക വായ്പ എഴുതി തള്ളുമോ? രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ 41000 കോടി വേണം

അകാലിദളും ശിവേസനയും ബിജെപിയെ കൈവിടുന്നു.....എന്‍ഡിഎയില്‍ അതൃപ്തി!!അകാലിദളും ശിവേസനയും ബിജെപിയെ കൈവിടുന്നു.....എന്‍ഡിഎയില്‍ അതൃപ്തി!!

English summary
congress secret tool in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X