'ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ സഹായിച്ചു', കോൺഗ്രസിനെ ഞെട്ടിച്ച് ദിഗ്വിജയ് സിംഗ്
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖമായ മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുടെ പിന്തുണയോടെ മത്സരിച്ചേക്കും എന്നുളള സൂചനകള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ സിംഗ് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

തന്റെ പുസ്തക പ്രകാശന വേളയില്‍ ആണ് ദിഗ്വിജയ് സിംഗ് അമിത് ഷായെ പുകഴ്ത്തിയത്. ഭോപ്പാലില്‍ കഴിഞ്ഞ ദിവസം തന്റെ പുസ്തകമായ നര്‍മദ കി പതിക് പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിഗ്വിജയ് സിംഗ്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ തന്നെ സഹായിച്ചതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരേയും പ്രസംഗത്തിനിടെ ദിഗ്വിജയ് സിംഗ് പുകഴ്ത്തി.

തന്റെ പുസ്തക പ്രകാശന വേളയില്‍ ആണ് ദിഗ്വിജയ് സിംഗ് അമിത് ഷായെ പുകഴ്ത്തിയത്. ഭോപ്പാലില്‍ കഴിഞ്ഞ ദിവസം തന്റെ പുസ്തകമായ നര്‍മദ കി പതിക് പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിഗ്വിജയ് സിംഗ്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ തന്നെ സഹായിച്ചതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരേയും പ്രസംഗത്തിനിടെ ദിഗ്വിജയ് സിംഗ് പുകഴ്ത്തി.

ദിഗ്വിജയ് സിംഗിന്റെ വാക്കുകള്‍ ഇങ്ങനെ: ''2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രി പത്തരയ്ക്ക് ഒരു കാടിന് നടുവില്‍ തങ്ങള്‍ കുടുങ്ങിപ്പോയി. മുന്നോട്ട് പോകാന്‍ റോഡൊന്നും കണ്ടില്ല. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഫോറസ്റ്റ് ഓഫീസര്‍ അവിടേക്ക് വന്നു. തങ്ങളെ സഹായിക്കുന്നതിന് വേണ്ടി അമിത് ഷാ ആണ് തന്നെ അയച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്''.

ദിഗ്വിജയ് സിംഗിനേയും അദ്ദേഹത്തിന്റെ ടീമിനേയും സഹായിക്കാന്‍ അമിത് ഷാ തന്നോട് ആവശ്യപ്പെട്ടുവെന്ന് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തി നില്ക്കുന്ന ഒരു സമയം ആയിരുന്നു അത്. താന്‍ അന്ന് ബിജെപിയുടെ കടുത്ത വിമര്‍ശകനും ആയിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ തന്നെ സഹായിക്കാന്‍ അമിത് ഷാ ആ ഓഫീസറെ അയച്ചു. അദ്ദേഹം തങ്ങളെ കാടിന് പുറത്ത് എത്താന്‍ സഹായിച്ചു എന്ന് മാത്രമല്ല ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും തന്ന് സഹായിക്കുകയും ചെയ്തു എന്നാണ് ദിഗ്വിജയ് സിംഗ് പറഞ്ഞത്.

ആര്‍എസ്എസ് പ്രവര്‍ത്തകരേയും പുകഴ്ത്താന്‍ സിംഗ് മറന്നില്ല. ആര്‍എസ്എസിന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് താന്‍. ആശയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നത് ശരി തന്നെ. എന്നാല്‍ തന്റെ രണ്ട് ദിവസത്തെയോ നാല് ദിവസത്തെയോ ആയ യാത്രകള്‍ക്കിടയിലെല്ലാം തനിക്ക് ഒരു സന്ദേശം ലഭിക്കുമായിരുന്നു. ഒരു ആര്‍എസ്എസ് പ്രവര്ത്തകന് തന്നെ കാണാന്‍ കാത്ത് നില്ക്കുന്നു എന്നതായിരിക്കുമത്്. നിങ്ങളുടെ വലിയ വിമര്‍ശകനെ കാണാന്‍ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടി കാത്തിരിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍, താങ്കളെ കാണാനും ചര്‍ച്ച നടത്താനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത് എന്നാണ് അവര്‍ പറയാറുളളത്

രാഷ്ട്രീയത്തില്‍ ഈ ഒരു ബാലന്‍സ് സൂക്ഷിക്കാനാണ് നേതാക്കള്‍ ഇക്കാലത്ത് മറന്ന് പോകുന്നത് എന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. അതിന് ശേഷം താനും അമിത് ഷായും ഇതുവരെ മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടില്ല. താന്‍ അമിത് ഷായോട് അദ്ദേഹം ചെയ്ത് നല്കിയ സഹായത്തിന് നന്ദി പറഞ്ഞു. ഈ പരസ്പര ബഹുമാനമാണ് പലപ്പോഴും നമ്മള് മറന്ന് പോകുന്നത്. ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതോടെ കമല്‍നാഥ് അടക്കമുളള നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ദിഗ്വിജയ് സിംഗ് പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നും അമിത് ഷായെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്ത വിവേക് തന്‍ഖ പ്രതികരിച്ചു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications