യെദ്യൂരപ്പയല്ല.. വ്യാഴാഴ്ച രാവിലെ സത്യ പ്രതിജ്ഞ ചെയ്യുന്നത് കുമാര സ്വാമി, ദിവ്യ സ്പന്ദനയുടെ ട്വീറ്റ്

 • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു കർണാടകയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ്. എന്നാൽ മെയ് 15ന് തിരഞ്ഞെടുപ്പ് ഫംല പുറത്ത് വന്നതോടെ കർണാടക രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്. കുതിര കച്ചവടത്തിന്റെ വിളനിലമായി കർമാടക മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ഗവര്‍ണറുടെ പിന്തുണയോടെയാണ് ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടമെന്ന ആരോപണവുമായി പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി എംഎൽഎ സുരേഷ് കുമാർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചെന്ന ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ട്വീറ്റ് പിൻവലിച്ച് എംഎൽഎ മുങ്ങുകയായിരുന്നു.

Divya Spandana

ഇതിന് പിന്നാലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി രമ്യ സ്പന്ദന മറ്റൊരു ട്വീറ്റുമായി രംഗത്തെത്തുകയായിരുന്നു. ബിജെപിയുടെ യെദ്യൂരപ്പയല്ല കോൺഗ്രസിന്റെ കുമാരസ്വാമിയാണ് വ്യാഴാഴ്ച രാവിലെ 9.30ന് രാജ്ഭവനിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് അവർ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള അനുമതിയും ക്ഷണവും ഗവര്‍ണര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

cmsvideo
  Karnataka Elections 2018 : മാധ്യമപ്പട ഊണും ഉറക്കവും ഇല്ലാതെ കർണ്ണാടകയിൽ | Oneindia Malayalam

  സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. രാജ്ഭവന്‍ വളയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കും. ഒപ്പം നിയമപോരാട്ടവും ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തിയിരുന്നു. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്. ഇരുപാര്‍ട്ടികളുടേയും എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിച്ചിരുന്നു കോണ്‍ഗ്രസിന്റെ എഴുപത്തഞ്ചും ജെഡിഎസിന്റെ മുപ്പത്തഞ്ചും എംഎല്‍എമാരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നേരിട്ട് അണിനിരത്തിയത്.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress social media head Divya Spandana's tweet about kumaraswamy's oath

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X