കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വന്ന വഴിയില്ല; 3 ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ റിമാന്‍ഡില്‍, സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡില്‍ നിന്നുള്ള എംഎല്‍എമാരെ ബംഗാളില്‍ വെച്ച് കണക്കില്‍പ്പെടാത്ത പണവുമായി പിടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവരെ മൂന്ന് പേരെയും ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

കുതിരിക്കച്ചവടത്തിനുള്ള പണമാണിതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഉന്നയിച്ച് കഴിഞ്ഞു. ഈ മൂന്ന് എംഎല്‍എമാര്‍ക്കും പണം ലഭിച്ചത് പ്രകാരം ഇവര്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് പോയി നിന്ന് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. വിശദമായ വിവരങ്ങളിലേക്ക്...

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

1

പോലീസ് രാത്രി മുഴുവന്‍ ഈ എംഎല്‍എമാരെ ചോദ്യം ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ പണത്തിന്റെ ഉറവിടം എന്താണെന്ന് ഇവര്‍ പറഞ്ഞിട്ടില്ല. ്അതേസമയം കോണ്‍ഗ്രസ് ഈ മൂന്ന് എംഎല്‍എമാരെയും പുറത്താക്കിയിരിക്കുകയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ കൂട്ടുനിന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം എംഎല്‍എമാരുടെ അറസ്റ്റ് ബംഗാള്‍ പോലീസ് രേഖപ്പെടുത്തി. ഇവരെ ഹൗറയിലെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് റിമാന്‍ഡ്.

2

എന്തുകൊണ്ട് ഇവരുടെ കൈയ്യില്‍ ഇത്രയും പണമെത്തി എന്നതിന് ന്യായീകരണമോ തെളിവോ നല്‍കാന്‍ എംഎല്‍എമാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇത്രയും പണം എവിടെ നിന്ന് വന്നുവെന്നതാണ് പോലീസിന് ഇപ്പോഴും മനസ്സിലാവാത്തത്. പോലീസ് പിടിച്ചെടുത്ത വാഹനങ്ങളും ഈ എംഎല്‍എമാരില്‍ ഒരാളുടേതാണ്. 48 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു. കൊല്‍ക്കത്തയിലെ ബാരബസാറിലെ ആദിവാസി ജനങ്ങള്‍ക്കുള്ള സമ്മാനവുമായിട്ടാണ് വന്നതെന്ന് എംഎല്‍എമാര്‍ പറയുന്നു.

3

ആദിവാസികള്‍ക്ക് നല്‍കാനാണ് പണമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എംഎല്‍എമാരെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, സിഐഡി വിഭാഗം എന്നിവരെല്ലാം ഈ എംഎല്‍എമാരെ ചോദ്യം ചെയ്യുന്നുണ്ട്. ബുറബസാറില്‍ നിന്ന് സാരികള്‍ വാങ്ങാനുള്ളതാണ് ഈ പണമെന്നും, അത് ആദിവാസികള്‍ക്ക് എത്തിച്ച് കൊടുക്കുമെന്നും ഇവര്‍ പറയുന്നു. 45 ലക്ഷം രൂപയ്ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വീഴ്ത്താന്‍ സാധിക്കുമോ എന്ന് കോണ്‍ഗ്രസ് ഇര്‍ഫാന്‍ അന്‍സാരിയുടെ സഹോദരന്‍ ചോദിക്കുന്നു.

4

അനാവശ്യമായി പെരുപ്പിച്ച് കാണിച്ച സംഭവമാണിതെന്നും, കൈവിട്ട് പോയതാണെന്നും അന്‍സാരിയുടെ സഹോദരന്‍ വ്യക്തമാക്കി. പാവങ്ങള്‍ക്ക് വേണ്ടിയാണ് അന്‍സാരി എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത്. രാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ ഞങ്ങളുണ്ടായിരുന്നു. ആരുടെ ഞങ്ങളോട് സംസാരിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവരാണ് ഈ എംഎല്‍എമാരെന്ന് തങ്ങളോട് പഞ്ഞതായി ഹൗറ പോലീസ് പറഞ്ഞു.

5

ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് വലിയ അളവില്‍ സാരി വാങ്ങാനായിരുന്നു ഇവര്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം എംഎല്‍എമാര്‍ തന്നെ പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിന് ലോക ആദിവാസി ദിനമാണ്. അതിന് വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സാരി വാങ്ങാന്‍ എത്തിയത്. സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനൊപ്പം ഒരു ഉല്ലാസ യാത്ര കൂടിയായിട്ടാണ് ഇതിനെ കണ്ടത്. സമുദ്രത്തിനടുത്തായുള്ള റിസോര്‍ട്ട് ഗ്രാമമായ മന്ദര്‍മണിയില്‍ പോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ ഉത്തരത്തില്‍ തൃപ്തരായിരുന്നില്ല. പണത്തിന്റെ സ്രോതസ്സും ഇവര്‍ വെളിപ്പെടുത്താത്തത് കൊണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍

English summary
congress suspends thress mla's who arrested in bengal with huge money, court remand them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X