കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം!! ചരടുവലിച്ച് കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ചാണക്യതന്ത്രം!

Google Oneindia Malayalam News

ദില്ലി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനൊപ്പം അധികാരം നിലനിര്‍ത്തിയ കോണ്‍ഗ്രസ് പുതിയ സഖ്യത്തിന്. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി നിയസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുങ്ങുന്നത്. 15 വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിക്കെതിരെ സഖ്യമുണ്ടാക്കി അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ഇതോടെ ലക്ഷ്യമിടുന്നത്.

കര്‍ണാടകത്തില്‍ പ്രാദേശിക പാര്‍ട്ടിയായ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കിയത് തിരഞ്ഞെടുപ്പിന് ശേഷമാണെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നേരത്തെ തന്നെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം സെമിഫൈനല്‍ ആയിരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം

കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം


മധ്യപ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതോടെ ദളിത് വോട്ടകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ യുപിയില്‍ നിന്ന് 7 ശതമാനം വോട്ടുകള്‍ മാത്രമാണുള്ളത്. ഈ ഏഴ് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ 36 ശതമാനം വോട്ടുകള്‍ക്കൊപ്പം ചേര്‍ന്നാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിക്കും. ബിജെപി 45 ശതമാനം വോട്ട് നേടുന്നത് ഇല്ലാതാക്കാനും സാധിക്കും. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവ് വരുത്തുമെന്നും നിരീക്ഷണമുണ്ട്.

 മായാവതിക്ക് നൂറുവട്ടം സമ്മതം?

മായാവതിക്ക് നൂറുവട്ടം സമ്മതം?

ബിഎസ്പി നേതാവ് മായാവതി കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കും. എന്നാല്‍ ഈ വലിയ സഖ്യത്തിന് മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ, രാജസ്ഥാനിലോ അ‍ഞ്ച് ശതമാനത്തിനടുത്ത് വോട്ടുകള്‍ മാത്രമേ സമ്മാനിക്കുകയുള്ളൂവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് സീറ്റുകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. പിന്നീട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്താമെന്നും കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

 നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍


മധ്യപ്രദേശിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ ചില നേതാക്കളാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ്- ബിഎസ്പി കൂട്ടുകെട്ടിനെ എതിര്‍ക്കുന്നത്. രാജസ്ഥാനില്‍ ബിജെപി ഇതരപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം

നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. എന്നാല്‍ ചിലയിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളാണ് ശക്തി തെളിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ച് ബിജെപിക്കെതിരെ വിജയം നേടാനുള്ള തന്ത്രം കോണ്‍ഗ്രസും പയറ്റും. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ബിജെപിയുടെ പ്രധാന എതിരാളി. ഈ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നതോടെ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ചൗധരി പറയുന്നത്. ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുടെ സാന്നിധ്യവും ഈ സംസ്ഥാനങ്ങളിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

 താക്കീതുമായി മായാവതി

താക്കീതുമായി മായാവതി


സഖ്യം രൂപീകരണത്തില്‍ സീറ്റുകള്‍ പങ്കുവെക്കുമ്പോള്‍‍ കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മായാവതിയുടെ താക്കീത്. ​എന്നാല്‍ പാര്‍ട്ടികളുമായുള്ള ധാരണകള്‍ പ്രാവര്‍ത്തികമാകുന്നതോടെ കോണ്‍ഗ്രസ് ബിഎസ്പി സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

 ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം

ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഇരു പാര്‍ട്ടികളും വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 28 സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കര്‍ണാടത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ജെഡിഎസും ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസും വീതിച്ചെടുക്കുകയായിരുന്നു. മന്ത്രിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ശുഭാന്ത്യമായതോടെ ജൂണ്‍ ആറിന് മന്ത്രിസഭാ വികസനവും നടക്കും. ധനകാര്യം ജെഡിഎസിനും ആഭ്യന്തരം കോണ്‍ഗ്രസിനും നല്‍കാമെന്നാണ് ഇതോടെ ധാരണയിലെത്തിയിട്ടുള്ളത്. ഇതോടെ 22 മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ 12 മന്ത്രി സ്ഥാനങ്ങള്‍ ജെഡിഎസിനും ലഭിക്കും.

English summary
Prepping for the next round of assembly elections later this year, Congress leaders have reached out to Mayawati's Bahujan Samaj Party, or BSP, to explore the possibility of an alliance that the party hopes, would help them put a formidable front against the BJP, which has ruled Madhya Pradesh for 15 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X