കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വീണ്ടും മോദിയെ ലക്ഷ്യം വെക്കുന്നു

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ എന്ത് ബന്ധമാണ് എന്ന് ചോദിച്ചാല്‍ കുഴയും. പക്ഷേ തിരഞ്ഞെടുപ്പില്‍ മോദി ലക്ഷ്യം വെക്കുന്നത് മോദിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 ദിവസത്തെ ഭരണപരാജയമാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പ്രചാരണ വിഷയം.

ലോക്‌സഭ തിരഞ്ഞെടുപ്പിലും മോദി മോദി എന്ന ഒറ്റ ലക്ഷ്യം മാത്രമേ കോണ്‍ഗ്രസിന് ഉണ്ടായിരുന്നുള്ളൂ. എന്ത് വില കൊടുത്തും മോദിയെ തടയുക എന്ന ഒരൊറ്റ അജണ്ട മാത്രം. എല്ലാ നേതാക്കളും ആവശ്യത്തിനും അനാവശ്യത്തിനും മോദിയെ ആക്രമിച്ചു. ഫലമോ, മോദിക്ക് പബ്ലിസിറ്റിയും വന്‍ വിജയവും. ഇപ്പോള്‍ നടക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പല്ല, ഹരിയാനയിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പാണ് എന്ന കാര്യം പോലും കോണ്‍ഗ്രസ് മറന്ന മട്ടാണ്.

modi

എ ഐ സി സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദാണ് ഹരിയാനയില്‍ മോദി വിരുദ്ധ ക്യാംപെയ്‌നുമായി രംഗത്തെത്തിയത്. ബി ജെ പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് സ്വാഭാവികമായും കോണ്‍ഗ്രസ് ക്യാംപെയ്‌നില്‍ നരേന്ദ്ര മോദിക്കെതിരെയും ചോദ്യങ്ങളുണ്ടാകും.

നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കുന്നതിന് പകരം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുക്കുമോ എന്ന് കണ്ടുതന്നെ അറിയണം. ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കേന്ദ്രത്തെ കുറ്റം പറഞ്ഞ് വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നും ആക്ഷേപമുണ്ട്.

English summary
Buoyed by reverses suffered by BJP in recent bypolls, Congress is expected to make Prime Minister Narendra Modi the target of its attack in the run up to next month's assembly polls in Haryana. AICC General Secretary Shakeel Ahmed, who is incharge of party affairs in the state, told reporters that Modi's 100 day "misrule" will be a prime issue for the party during the campaigning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X